ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ലോകമെമ്പാടു നിന്നും അഭിനന്ദന പ്രവാഹമാണ്. അതേസമയം, ജേതാക്കളെ കാത്തിരിക്കുന്നത് വലിയ പാരിതോഷികങ്ങളാണ്. ഫൈനലിൽ വിജയിച്ച ഇന്ത്യയ്ക്ക് മാത്രമല്ല, റണ്ണറപ്പായ സൗത്ത് ആഫ്രിക്കയ്ക്കും സെമി ഫൈനലിസ്റ്റുകളായ അഫ്‌ഗാനിസ്ഥാനും ഇംഗ്ലണ്ടിനും എത്രയാണ് സമ്മാന തുകയായി ലഭിക്കുകയെന്ന് മനസിലാക്കാം. അതിന്റെ കണക്കുകളിലേക്ക് നോക്കാം.
സെമി ഫൈനൽ വരെയെത്തിയ ടീമുകൾക്ക് എത്ര കിട്ടും?
സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും സമ്മാന തുകയായി 7,87,500 ഡോളർ വീതമാണ് ലഭിക്കുക. വിനിമയ നിരക്കനുസരിച്ച് ഏകദേശം 6.56 കോടി ഇന്ത്യന്‍ രൂപയാണിത്.
തോറ്റെങ്കിലും ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയ്ക്കും നേട്ടം
ഫൈനലിൽ ഇന്ത്യയോട് തോറ്റ് റണ്ണര്‍ അപ്പായ ദക്ഷിണാഫ്രിക്കന്‍ ടീമിന് 1.28 മില്യണ്‍ ഡോളര്‍ അഥവാ 10.67 കോടി രൂപ ലഭിക്കും. ലോകകപ്പ് വിജയികളായ ഇന്ത്യയ്ക്ക് ലഭിക്കുക 2.45 മില്യണ്‍ ഡോളറാണ്. രൂപയിലേക്കുള്ള വിനിമയ നിരക്ക് നോക്കിയാൽ 20.42 കോടി രൂപ വരുമിത്.
സൂപ്പര്‍ എട്ടില്‍ കടന്ന ടീമുകൾക്ക് എത്ര കിട്ടും?
സൂപ്പര്‍ എട്ടില്‍ എത്തിയ ടീമുകള്‍ക്ക് 3.16 കോടി രൂപയും ഒമ്പത് മുതല്‍ 12 വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് രണ്ട് കോടി രൂപയും 13 മുതല്‍ 20 വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് 1.87 കോടി രൂപയും ലഭിക്കും . ഇത്തവണത്തെ ടി-20 ലോകകപ്പ് ടൂര്‍ണമെന്റില്‍ ആകെ നല്‍കുന്ന സമ്മാനത്തുകയായി ഐസിസി നിശ്ചയിച്ചിരുന്നത് 11.25 മില്യണ്‍ ഡോളര്‍, അഥവാ 93.78 കോടി രൂപയായിരുന്നു.
ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 169/8 എന്ന നിലയിൽ ഒതുങ്ങി.
Read more
- അർദ്ധരാത്രി പടക്കം പൊട്ടിച്ചും റോഡ് ഷോയുമായി വിശ്വവിജയം ആഘോഷമാക്കി ആരാധകർ; വീഡിയോ
- ലോകം കീഴടക്കി അവർ പടിയിറങ്ങി; വിരാടിന് പിന്നാലെ ഫാൻസിനെ ഞെട്ടിച്ച് രോഹിത് ശർമ്മയും
- “ദൈവം എന്നത് സത്യമാണെന്ന് വിരാട് കോഹ്ലി’; ലോകചാമ്പ്യൻമാരായി ഇന്ത്യ
- T20 World Cup 2024 Final: ടി20 കിരീട നേട്ടം..ഹിറ്റ്മാനും പിള്ളേരും ഡബിൾ സ്ട്രോങ്ങാ