രോഹിത്തും സംഘവും ടി20 ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ ഉറങ്ങാതെ കിരീടനേട്ടം ആഘോഷിച്ച് രാജ്യം. രാജ്യമെങ്ങും ആരാധകർ ഈ രാവ് പുലരും വരെ പടക്കം പൊട്ടിച്ചും ദേശീയ പതാകയേന്തി വാഹനറാലികൾ നടത്തിയും ഇന്ത്യയുടെ വിശ്വവിജയം ആഘോഷമാക്കി.
ROHIT SHARMA – THE RAJA OF MUMBAI. 🇮🇳 🥶 pic.twitter.com/JU8mCbth1J
— Johns. (@CricCrazyJohns) June 29, 2024
ഗുജറാത്തിലെ സൂറത്തിൽ ദേശീയ പതാകയേന്തി വാഹനജാഥ നടത്തുന്ന ആരാധകരുടെ വീഡിയോ ദേശീയ ഏജൻസിയായ പിടിഐ ആണ് പുറത്തുവിട്ടത്.
VIDEO | Gujarat: Fans celebrated in Surat as India won the T20 #WorldCup final against South Africa last night.#indiawins #INDvsSA2024 pic.twitter.com/JCXWboqSX2
— Press Trust of India (@PTI_News) June 30, 2024
രാത്രി ഉറക്കമൊഴിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പലയിടത്തും ഇന്ത്യൻ ആരാധകർ ജയമാഘോഷിച്ചു.
VIDEO | “It is a great win after such a long time. Earlier, I kept saying that India was getting 90s but not getting centuries because they were reaching semi-finals and finals. Now, they have got a century and what a wonderful century this is,” former captain Sunil Gavaskar on… pic.twitter.com/7dvtUUY3ES
— Press Trust of India (@PTI_News) June 30, 2024
ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് ട്രോഫി കരസ്ഥമാക്കിയതിന് പിന്നാലെ ടീമിനെ അഭിനന്ദിച്ച് മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കറും രംഗത്തെത്തി. “ഇത്രയും നാളുകൾക്ക് ശേഷമുള്ള മികച്ച വിജയമാണിത്. ഇന്ത്യക്ക് 90കൾ ലഭിക്കുന്നുണ്ടെങ്കിലും സെമി ഫൈനലിലും ഫൈനലിലും എത്തിയതിനാൽ സെഞ്ചുറി നേടുന്നില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞുകൊണ്ടിരുന്നു. ഇപ്പോൾ അവർക്ക് ഒരു സെഞ്ചുറി ലഭിച്ചു. എന്തൊരു മികച്ച സെഞ്ചുറിയാണിത്,” ഗവാസ്കർ പറഞ്ഞു.
VIDEO | “It obviously feels very special. I have said it multiple times that this was a dream. As someone who comes from where I was in my life, this has always been a dream. It is a feeling which I can’t describe because it has finally happened and it came down to me at the end.… pic.twitter.com/djU5P0RAxx
— Press Trust of India (@PTI_News) June 30, 2024
ലോകകപ്പ് ജയം സ്വപ്നമായി തോന്നുന്നുവെന്ന് വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞു. “ഇത് വളരെ പ്രത്യേകതയുള്ളതായി തോന്നുന്നു. ഇത് ഒരു സ്വപ്നമാണെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. എൻ്റെ ജീവിതത്തിൽ ഞാൻ എവിടെയായിരുന്നോ അവിടെ നിന്ന് വരുന്ന ഒരാൾ എന്ന നിലയിൽ ഇത് എല്ലായ്പ്പോഴും ഒരു സ്വപ്നമാണ്. ഇത് എനിക്ക് വിവരിക്കാൻ കഴിയാത്ത ഒരു വികാരമാണ്. കാരണം അത് ഒടുവിൽ അത് സംഭവിച്ചു. ടീമിനെ സംബന്ധിച്ച് ഞാൻ വളരെ സന്തോഷവാനാണ്,” വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞു.
“ഒരു കളിക്കാരനെന്ന നിലയിൽ ഒരു ട്രോഫി നേടാനുള്ള ഭാഗ്യം എനിക്കില്ലായിരുന്നു. പക്ഷേ ഞാൻ എൻ്റെ ഏറ്റവും മികച്ചത് നൽകി. ഈ ട്രോഫി നേടാൻ ഈ ആൺകുട്ടികളുടെ കൂട്ടം എനിക്ക് സാധ്യമാക്കിയത് എൻ്റെ ഭാഗ്യമാണ്. ഇത് ഒരു വലിയ വികാരമാണ്,” കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു.
Read More
- കപ്പ് ആര് അടിക്കും? ടി 20 ലോകകപ്പ് ഫൈനൽ ഇന്ന്
- T20 World Cup 2024 Final: ടി 20 ലോകകപ്പ് ഫൈനൽ: മഴ ചതിക്കുമോ? സാധ്യത ഇലവനിൽ ആരൊക്കെ ഇടംപിടിക്കും?
- ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനൽ എപ്പോൾ, എവിടെ കാണാം?
- നീതി പുലർത്തണം; ഐസിസി ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് മൈക്കൽ വോൺ
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം