ന്യൂയോർക്ക്: ട്വന്റി-ട്വന്റി ലോകകപ്പിൽ നാളെ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനാണ് ക്രിക്കറ്റ് ലോകമാകെ അക്ഷമരായി കാത്തിരിക്കുന്നത്. നസ്സാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തീ പാറുമെന്നുറപ്പ്. ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി അമേരിക്കയോട് സൂപ്പർ ഓവറിലേറ്റ അപ്രതീക്ഷിത പരാജയം പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കുമ്പോൾ ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് രോഹിത്തും സംഘവുമിറങ്ങുന്നത്.
34,000 സീറ്റുകളുള്ള സ്റ്റേഡിയത്തിലാണ് മെഗാ ഫൈറ്റ് അരങ്ങേറുക. നസ്സാവുവിൽ ഈ ലോകകപ്പിൽ ഒരുക്കിയ പിച്ചുകളെക്കുറിച്ച് ഇതിനകം തന്നെ വിമർശനങ്ങളുയർന്നു കഴിഞ്ഞു. പിച്ചിൽ പരിചിതമല്ലാത്തതും ഏറ്റുമുട്ടലിന് മുമ്പുള്ള അവസ്ഥയുമായി പൊരുത്തപ്പെടാൻ പരിമിതമായ സമയവും ഉള്ളതിനാൽ പാകിസ്ഥാന് വലിയ സമ്മർദ്ദത്തിലാവും മൈതാനത്തിറങ്ങുക.
ടീമുകളുടെ ഫോമിലേക്ക് വരുമ്പോൾ, ഇന്ത്യയാണ് ഒരുപടി മുന്നിലെന്ന് പറയാം. ആദ്യ ഏറ്റുമുട്ടലിൽ അയർലണ്ടിനെ തകർത്താണ് രോഹിത്തിന്റേയും സംഘത്തിന്റേയും വരവ്. മറുപക്ഷത്ത് പാകിസ്ഥാൻ അവരുടെ ആദ്യ മത്സരത്തിൽ അമേരിക്കയിൽ നിന്നും അപ്രതീക്ഷിത പരാജയമാണ് ഏറ്റുവാങ്ങിയത്. പക്ഷേ ആദ്യ മത്സരത്തിൽ മുറിവേറ്റ പാകിസ്ഥാൻ അവരുടെ ആയുധപ്പുരയിൽ നിന്നും മത്സരം ജയിക്കാനുള്ള എല്ലാ സന്നാഹങ്ങളും പുറത്തിറക്കുമെന്നുറപ്പ്.
ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ തത്സമയ സ്ട്രീമിംഗ് വിശദാംശങ്ങൾ ഇതാ
2024ലെ ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം എപ്പോഴാണ് കാണേണ്ടത്?
ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം ജൂൺ 9 ഞായറാഴ്ച രാത്രി 8 മണിക്ക് (IST) ആരംഭിക്കും.
ഇന്ത്യ vs പാകിസ്ഥാൻ T20 ലോകകപ്പ് 2024 മത്സരം എവിടെയാണ് നടക്കുന്നത്?
ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം.
ഇന്ത്യ vs പാകിസ്ഥാൻ T20 ലോകകപ്പ് 2024 മത്സരത്തിന്റെ തത്സമയ സ്ട്രീമിംഗ് എവിടെ കാണാനാകും?
സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിന് 2024ലെ മുഴുവൻ ടി20 ലോകകപ്പിന്റെയും ടെലികാസ്റ്റിംഗ് അവകാശമുണ്ട്. ഒപ്പം തന്നെ മത്സരത്തിന്റെ തത്സമയ സ്‌ട്രീമിംഗ് ഡിസ്നി+ഹോട്ട്സ്റ്റാറിലും ലഭ്യമാകും.
ഇന്ത്യ vs പാകിസ്ഥാൻ സ്ക്വാഡുകൾ
ഇന്ത്യ: രോഹിത് ശർമ (സി), ഹാർദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്ഥാൻ: ബാബർ അസം (സി), അബ്രാർ അഹമ്മദ്, അസം ഖാൻ, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഇഫ്തിഖർ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് ആമിർ, മുഹമ്മദ് റിസ്വാൻ, നസീം ഷാ, സയിം അയൂബ്, ഷദാബ് ഖാൻ, ഷഹീൻ ഷഹ്മാൻ അഫ്രീദി, യു.എസ്. ഖാൻ.
Read More Sports News Here
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം!
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി