ന്യൂയോർക്ക്: പാക്കിസ്ഥാനെതിരായ അമേരിക്കയുടെ ത്രസിപ്പിക്കുന്ന സൂപ്പർ ഓവർ വിജയം ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ അമേരിക്കയുടെ ഈ ലോകകപ്പിലെ മുന്നേറ്റത്തിന് പിന്നിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ഒരുപിടി താരങ്ങളുടെ പ്രകടനമാണ്. 2019 ജനുവരി 1 മുതൽ മറ്റെല്ലാ അസോസിയേറ്റ് നേഷൻസിനുമൊപ്പം ഔപചാരിക T20I പദവി ലഭിച്ചതിനുശേഷം, യുണൈറ്റഡ് സ്റ്റേറ്റ്സ് പുരുഷ ക്രിക്കറ്റ് ടീം 30 മത്സരങ്ങൾ കളിക്കുകയും അതിൽ 19 വിജയിക്കുകയും ചെയ്തിട്ടുണ്ട്.
സ്വന്തം തട്ടകത്തിൽ നടന്ന ടി 20 പരമ്പരയിൽ ബംഗ്ലാദേശിനെ 2-1 ന് തോൽപ്പിച്ചുകൊണ്ടാണ് അമേരിക്ക അവരുടെ കന്നി ടി20 ലോകകപ്പിലേക്കുള്ള വരവറിയിച്ചത്. ആ വിജയത്തിന്റെ പിൻബലത്തിൽ ലോകകപ്പിലെ ആദ്യ പോരിനിറങ്ങിയ ആതിഥേയർ കാനഡ തകർത്തുകൊണ്ടാണ് തുടങ്ങിയത്. ഇന്നലെ തങ്ങളുടെ പ്രധാന വെല്ലുവിളിയിൽ പാക്കിസ്ഥാനെ സൂപ്പർ ഓവറിൽ തകർത്തുകൊണ്ട് ഈ ടൂർണമെന്റിലെ കറുത്ത കുതിരകൾ തങ്ങളാവുമെന്ന സൂചനയും അമേരിക്ക നൽകിക്കഴിഞ്ഞു.
ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് ഡിപ്പാർട്ട്‌മെന്റുകളിൽ മികച്ച പ്രകടനങ്ങളോടെയുള്ള ക്ലിനിക്കൽ വിജയം അമേരിക്കയ്‌ക്കൊപ്പമുള്ള ഒരു കൂട്ടം മൾട്ടി-കൾച്ചറൽ, മൾട്ടി-കോണ്ടിനെന്റൽ ക്രിക്കറ്റ് താരങ്ങളാണ് അവർക്ക് സമ്മാനിക്കുന്നത്.
2015-ൽ ന്യൂസിലൻഡിനൊപ്പം മുൻ ഏകദിന ലോകകപ്പ് റണ്ണറപ്പായ കോറി ആൻഡേഴ്സൺ, ക്രിക്കറ്റ് ലാൻഡ്‌സ്‌കേപ്പിലെ യുഎസ് ടീമിലുള്ള ഏറ്റവും സുപരിചിതനായ താരമാണ്. എന്നാൽ ഡാളസിൽ പാക്കിസ്ഥാനെ തകർത്ത അമേരിക്കൻ സംഘത്തിലെ മറ്റ് ചില താരങ്ങളുടെ പ്രകടനം ക്രിക്കറ്റ് ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്നതാണ്.
മോനാങ്ക് പട്ടേൽ
ഗുജറാത്തിലെ ആനന്ദിലെ ജനിച്ച മോനാങ്കാണ് അമേരിക്കൻ പടയുടെ നായകൻ. വിഴവിധ പ്രായ തലങ്ങളിലുള്ള ക്രിക്കറ്റ് ഫോർമാറ്റുകളിൽ ഇന്ത്യയിൽ ആഭ്യന്തര മത്സരങ്ങളടക്കം കളിച്ചിട്ടുള്ള മോനാങ്ക് പിന്നീട് അമേരിക്കയിലേക്ക് തന്റെ തട്ടകം മാറ്റുകയായിരുന്നു.
ടീമിന്റെ നായകനായി ഉയർന്നുവരുന്നതിന് മുമ്പ് 2018 മുതൽ സ്ഥിരമായി ഏകദിനങ്ങളിലും ടി20 കളിലും വിവിധ യോഗ്യതാ ടൂർണമെന്റുകളിൽ 31 കാരനായ മോനാങ്ക് യുഎസിനെ പ്രതിനിധീകരിച്ചു. ജോസ് ബട്ട്‌ലർ, ക്വിന്റൺ ഡി കോക്ക് എന്നിവരിൽ പ്രഗത്ഭരാണ് മോനാങ്കിന്റെ റോൾ മോഡലുകൾ. ഓപ്പണറായ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് മോനാങ്ക് പട്ടേൽ.
സൗരഭ് നേത്രവൽക്കർ
2010ലെ അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളറായിരുന്നു മുംബൈയിൽ ജനിച്ച നേത്രവൽക്കർ. ഇന്നലെ രാത്രി നടന്ന കളിയിൽ റെഗുലർ ടൈം പോരാട്ടത്തിലും സൂപ്പർ ഓവറിലും പാകിസ്ഥാനെ എറിഞ്ഞു വീഴ്ത്തിയതിൽ നേത്ര വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
2/19 എന്ന തലത്തിൽ തന്റെ നാല് ഓവർ പൂർത്തിയാക്കിയ നേത്രവൽക്കർ പിന്നീടുള്ള സൂപ്പർ ഓവറിൽ പാക്കിസ്ഥാനെ വെള്ളം കുടിപ്പിച്ചു. മുമ്പ് രഞ്ജി ട്രോഫിയിൽ മുംബൈയെ പ്രതിനിധീകരിച്ച നേത്രവൽക്കർ 2019 ലാണ് യുഎസിനായി അരങ്ങേറ്റം കുറിച്ചത്. 77 മത്സരങ്ങളിൽ നിന്ന് 73 ഏകദിന വിക്കറ്റും 29 ടി 20 വിക്കറ്റുകളും അദ്ദേഹം ടീമിനായി നേടിയിട്ടുണ്ട്.
What an effort from Saurabh Netravalkar! From representing India U-19 in 2010, working as a techie in America, going on to represent USA in the #T20WorldCup and bowling a match-winning Super Over to clinch a historic win vs Pakistan!
Just wow. pic.twitter.com/foSi7BQlLe
— KolkataKnightRiders (@KKRiders) June 6, 2024
നോസ്തുഷ് കെഞ്ചിഗെ
ടി20 ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിൽ ഇടംകൈയ്യൻ സ്പിന്നർ കെൻജിഗെ വ്യാഴാഴ്ച മൂന്ന് നിർണായക വിക്കറ്റുകളുമായി പാകിസ്ഥാൻ മധ്യനിരയെ വരിഞ്ഞുമുറുക്കി (3/30). തെക്കുകിഴക്കൻ യു.എസ് സംസ്ഥാനമായ അലബാമയിൽ ജനിച്ച 33-കാരൻ 1992-ൽ കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. കർണാടകയിൽ സ്‌കൂൾ വിദ്യാഭ്യാസവും കോളേജ് പഠനവും പൂർത്തിയാക്കിയ കെൻജിജ് അവിടെ യൂണിവേഴ്‌സിറ്റി തലത്തിൽ ക്രിക്കറ്റ് ടീമിൽ ഇടം നേടി. പിന്നീട് 2015 ൽ യുഎസിലേക്ക് മടങ്ങിയ അദ്ദേഹം മൂന്ന് വർഷത്തിന് ശേഷം ദേശീയ ടീമിലേക്കുള്ള യോഗ്യത നേടി.
ആൻഡ്രീസ് ഗൗസ്
തന്റെ T20അരങ്ങേറ്റത്തിന്റെ രണ്ടാം മാസം പിന്നിടുമ്പോൾ എട്ട് ഇന്നിംഗ്‌സുകളിലായി ആൻഡ്രീസ് ഗൗസ് മൂന്ന് മാച്ച് വിന്നിംഗ് അർദ്ധസെഞ്ച്വറികളുമായി നാല് പ്രധാന വിജയങ്ങളുടെ ഭാഗമായി. ടൂർണമെന്റിൽ കാനഡയ്‌ക്കെതിരായ യുഎസിന്റെ ഓപ്പണിംഗ് വിജയത്തിൽ നിർണായക പങ്കുവഹിച്ച ദക്ഷിണാഫ്രിക്കൻ വംശജനായ ബാറ്റർ ഒരു മികച്ച 26 പന്തിൽ 35 റൺസുമായി മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. പാക്കിസ്ഥാനെതിരെ 3. 2011-2020 കാലയളവിൽ ഫ്രീ സ്റ്റേറ്റിനെ പ്രതിനിധീകരിച്ച ദക്ഷിണാഫ്രിക്കൻ ഫസ്റ്റ് ക്ലാസ് വെറ്ററൻ ആണ് 30-കാരൻ.
നിതീഷ് കുമാർ
കാനഡയിലെ ഒന്റാറിയോയിൽ ഇന്ത്യൻ വംശജരായ മാതാപിതാക്കളുടെ മകനായി ജനിച്ച നിതീഷ് 2011 ഏകദിന ലോകകപ്പിൽ ടൂർണമെന്റിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ (16 വയസ്സ്, 283 ദിവസം) എന്ന നിലയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. 2012-ൽ തന്റെ T20അരങ്ങേറ്റം നടത്തി, 2019 വരെ 18 T20I-കളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. എന്നാൽ,കോവിഡ് കാലത്ത് അമേരിക്കയിലേക്ക് കടന്ന നിതീഷ് ലോവർ-ഓർഡർ ബാറ്റ്സ്മാനും ഓഫ് സ്പിൻ ബൗളറുമായി അമേരിക്കൻ ടീമിൽ തന്റെ സാന്നിധ്യമറിയിച്ചു. അവസാന പന്തിൽ യുഎസിന് അഞ്ച് റൺസ് വേണ്ടിയിരുന്നപ്പോൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പാക്
ഹാരിസ് റൗഫിനെ നേരിട്ടതാണ് മത്സരം സൂപ്പർ ഓവറിലേക്ക് എത്തിച്ചത്.
സ്റ്റീവൻ ടെയ്‌ലർ
അമേരിക്കയിലെ പ്രമുഖ ഹോംബ്രഡ് ക്രിക്കറ്റ് പ്രതിഭകളിൽ ഒരാളായ സ്റ്റീവൻ ടെയ്‌ലറിന് ഡാളസിൽ ബാറ്റ് കൊണ്ടുള്ള തന്റെ പ്രകടനം പുറത്തെടുക്കാനായില്ല. പക്ഷേ ഒരു മികച്ച ക്യാച്ചിലൂടെ യുഎസിന് പാകിസ്ഥാനെതിരെ ആദ്യ ലീഡ് കൈമാറുന്നതിൽ അദ്ദേഹത്തിന്റെ പ്രകടനം നിർണായകമായി. വലത് വശത്തേക്ക് ഫുൾ സ്‌ട്രെച്ച് ഡൈവ് ചെയ്ത ടെയ്‌ലർ ഓപ്പണർ റിസ്‌വാനെ മികച്ച ക്യാച്ചിലൂടെ പുറത്താക്കി.
മുൻ ഇന്ത്യൻ അണ്ടർ 19 ഓൾറൗണ്ടർ ഹർമീത് സിംഗ്, പഞ്ചാബിൽ ജനിച്ച സീമർ ജസ്ദീപ് സിംഗ്, പാകിസ്ഥാൻ വംശജനായ സീമർ അലി ഖാൻ എന്നിവരും പാക്കിസ്ഥാനെതിരായ വിജയത്തിൽ തിളങ്ങിയ താരങ്ങളാണ്.
Read More Sports News Here
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം!
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി