മുംബൈയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റർക്ക് ദാരുണാന്ത്യം. 42 കാരനായ രാം ഗണേഷ് തേവാറിനാണ് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചത്. മുംബൈയിലെ കാശ്മീര ഏരിയിയിൽ സ്വകാര്യ കമ്പനി സംഘടിപ്പിച്ച മത്സരത്തിനിടെയാണ് മരണം. രാം ഗണേഷ് ബൗണ്ടറി നേടുന്നതിന്റെയും തുടർന്ന് പിച്ചിൽ കുഴഞ്ഞു വീഴുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കുഴഞ്ഞു വീഴുന്ന രാം ഗണേഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെ വച്ച് മരണം സ്ഥിരീകരിച്ചു. പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെട്ടെന്നുള്ള മരണത്തിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
#Mumbai : Ram Ganesh Tewar collapsed and died while playing cricket soon after hitting a six due to heart attack in Thane’s Mira Road area in Maharashtra.
Short after delivering a shot as he prepared to face the next delivery, he suddenly collapsed. Fellow players immediately… pic.twitter.com/yzMTrVC7YN
— Saba Khan (@ItsKhan_Saba) June 3, 2024
“മഹാരാഷ്ട്രയിലെ താനെയിലെ മീരാ റോഡ് ഏരിയയിൽ ഹൃദയാഘാതത്തെത്തുടർന്ന് രാം ഗണേഷ് തീവാർ കുഴഞ്ഞുവീണു മരിച്ചു. ക്രിക്കറ്റ് കളിക്കുന്നതിനിടെ സിക്‌സറടിച്ചതിന് തൊട്ടുപിന്നാലെ അടുത്ത ഡെലിവറി നേരിടാൻ ഒരുങ്ങുന്നതിനിടെയാണ് മരണം. ഒരു ഷോട്ട് ഡെലിവറിക്ക് ശേഷം പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. സഹ കളിക്കാർ ഉടൻ തന്നെ സഹായത്തിനെത്തി, രക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ ശ്രമങ്ങൾ പാഴായി, അദ്ദേഹം പ്രതികരിച്ചില്ല. പെട്ടെന്നുള്ള മരണങ്ങൾ അതിവേഗം വർദ്ധിക്കുകയാണ്.” സംഭവത്തെ കുറിച്ച് എക്സ് ഉപയോക്താവ് പറയുന്നു.
Read More Sports News Here
- ഇന്ത്യ-പാക് ലോകകപ്പ് മത്സരം ആ പിച്ചിൽ സങ്കൽപ്പിക്കാനാകില്ല; രൂക്ഷവിമർശനവുമായി കമന്റേറ്റർമാർ
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം!
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു