Sunil Chhetri retires today, India vs Kuwait, FIFA 2026 WC qualifiers: 19 വർഷക്കാലത്തെ രാഷ്ട്രസേവനത്തിന് ശേഷം ഇന്ത്യന്‍ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി ഇന്ന് ബൂട്ടഴിക്കും. മേയ് 16നാണ് സുനില്‍ ഛേത്രി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്ന് രാത്രി കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തോടെയാണ് ഛേത്രി നീല ജഴ്സി ഊരിവയ്ക്കുക. ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയെന്ന് അറിയപ്പെടുന്ന കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് രാജ്യം ഉറ്റുനോക്കുന്ന ആവേശപ്പോരാട്ടം.
To my family that is Indian football, here it is. This belongs to all of us who have loved our sport and backed it through so much.
Grateful to Honourable President, the Sports Minister and the committee that deemed me worthy of receiving this honour.
Back to working harder. pic.twitter.com/sFhjQ7BRyt— Sunil Chhetri (@chetrisunil11) November 14, 2021
അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾവേട്ടയിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കും തൊട്ടുപിന്നിലായാണ് സുനില്‍ ഛേത്രിയുടെ സ്ഥാനം എന്നത് തന്നെയാണ് ഈ കളിക്കാരന്റെ കിരീടത്തിലെ ഏറ്റവും വലിയ പൊൻതൂവൽ. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ ലിസ്റ്റില്‍ നാലാമനാണ് ഛേത്രി. ഇറാൻ താരം അലി ദേയിയാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്.
സ്പോട്ട് ജമ്പിങ്ങിലും ടൈമിങ്ങിലും മിടുമിടുക്കൻ
സ്പോട്ട് ജമ്പിങ്ങിലും ടൈമിങ്ങിലും മിടുക്കനായ ഛേത്രിക്ക് ഹെഡറുകള്‍ നേടാന്‍ പൊക്കം ഒരു തടസ്സമായിരുന്നില്ല. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങൾ കളിച്ച താരവും, ഏറ്റവും കൂടുതല്‍ തവണ ക്യാപ്റ്റനായ കളിക്കാരനും ഛേത്രി തന്നെയാണ്. നീണ്ട 19 വര്‍ഷക്കാലം കൊണ്ട് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നെടുന്തൂണായി മാറിയ താരമാണ് ഛേത്രി. 2005ൽ പാകിസ്താനെതിരെയാണ് സുനില്‍ ഛേത്രി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 150 മത്സരങ്ങളിൽ നിന്നായി 94 ഗോളുകൾ നേടി.
Seventy Five Years on, the script remains the same – to be better Indians, and better humans. 🇮🇳 pic.twitter.com/HJRGvn1lGt
— Sunil Chhetri (@chetrisunil11) August 15, 2022
ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, ബൈച്ചുങ് ബൂട്ടിയ തുടങ്ങിയ ഇന്ത്യൻ നായകന്മാർക്ക് ശേഷം ഇന്ത്യൻ ഫുട്ബോളിന്റെ നായക പദവിയിൽ എത്തിയ താരമാണ് ഛേത്രി. എന്നാൽ പൂർവ്വികരേക്കാൾ കൂടുതൽ കാലം ഏറ്റെടുത്ത പദവി ഉത്തരവാദിത്തത്തോടെ നിർവഹിച്ചു എന്നതാണ് ഛേത്രിയുടെ പ്രധാന സവിശേഷത. കരിയറിന്റെ അവസാന ഘട്ടത്തിലും ജൂനിയർ താരങ്ങളോട് മുട്ടി ഗോൾവേട്ടയിൽ മുന്നിലെത്താൻ താരത്തിനായി.
Two decades is a bit of a wait, but if it meant doing it in the blue of Bengaluru, then it was worth every season of trying. Durand Cup Champions – would have been a shame if an Army kid playing football professionally never had the chance to say this. 😉
Come on, BFC! pic.twitter.com/Uw6itY2JKJ— Sunil Chhetri (@chetrisunil11) September 18, 2022
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്.സിയുടെ താരമായ ഛേത്രി അവർക്കായും നിരവധി ഗോളുകളടിച്ച് കൂട്ടി. 2016 ജൂൺ 9നാണ് ഛേത്രി ബെംഗളൂരു എഫ്.സിയിലേക്ക് വരുന്നത്.
ഛേത്രിയുഗം അവസാനിക്കുന്നു
സാൾട്ട് ലേക്കിലെ പുൽമൈതാനത്ത് സുനിൽ ഛേത്രി ഇന്ന് ബൂട്ടഴിക്കുന്നതോടെ ഇന്ത്യൻ ഫുട്ബോളിൽ ഒരു യുഗപ്പിറവിക്കാണ് അന്ത്യമാകുന്നത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഛേത്രി സ്വന്തമാക്കിയ ഗോളടിയുടെ റെക്കോർഡ് മറ്റൊരു ഇന്ത്യൻ താരത്തിന് തിരുത്തിക്കുറിക്കാനാകുമോ എന്നു പോലും സംശയമാണ്. എ.എഫ്.സി ചാലഞ്ച് കപ്പ്, നാല് സാഫ് ചാമ്പ്യൻഷിപ്, മൂന്ന് നെഹ്റു കപ്പ്, രണ്ട് ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് നേട്ടങ്ങള്‍ക്ക് പിന്നാലെ രാജ്യം അർജുന അവാർഡും പദ്മശ്രീയും ഖേല്‍രത്നയും നല്‍കി സുനിൽ ഛേത്രിയെ ആദരിച്ചിരുന്നു.
Dear Manipur, you were amazing. Your love, hospitality, and support were all felt in big measure. Hope the two wins over the week gave you some joy back as well. pic.twitter.com/FjEscSEXww
— Sunil Chhetri (@chetrisunil11) March 29, 2023
ജനനം ഒരു ഫുട്ബോൾ കുടുംബത്തിൽ
1984 ആഗസ്റ്റ് 3ന് ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദിലാണ് കെ.ബി ഛേത്രി, സുശീല ഛേത്രി ദമ്പതികളുടെ മകനായി സുനിൽ ഛേത്രിയുടെ ജനനം. ഇന്ത്യൻ സൈന്യത്തിലെ കോർപ്സ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർമാരിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ് കെ.ബി. ഛേത്രി.
❤️❤️❤️ pic.twitter.com/HZAy2OiNIk
— Sunil Chhetri (@chetrisunil11) July 23, 2023
അച്ഛനും ഇന്ത്യൻ ആർമി ടീമിനായി ഫുട്ബോൾ കളിച്ചിരുന്നു. അമ്മയും ഇരട്ട സഹോദരിമാരും നേപ്പാൾ വനിതാ ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ചെറിയ ഫുട്ബോൾ ടൂർണമെന്റുകളിൽ പങ്കെടുത്ത് ഛേത്രി ഗോൾവേട്ട തുടങ്ങിയിരുന്നു.
I’d like to say something… pic.twitter.com/xwXbDi95WV
— Sunil Chhetri (@chetrisunil11) May 16, 2024
2002ൽ മോഹൻ ബഗാനിലൂടെയാണ് ഫുട്‌ബോളിൽ സുനിൽ ഛേത്രിയുടെ ഫുട്ബോൾ കരിയറിൽ വളർച്ചയുണ്ടാകുന്നത്. സോനം ഭട്ടാചാര്യയാണ് താരത്തിന്റെ ജീവിത പങ്കാളി. മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മോഹൻ ബഗാൻ ഇതിഹാസവുമായിരുന്ന സുബ്രത ഭട്ടാചാര്യയുടെ മകളും, തന്റെ ദീർഘകാല കാമുകിയുമായ സോനം ഭട്ടാചാര്യയെ 2017 ഡിസംബർ 4നാണ് ഛേത്രി വിവാഹം കഴിച്ചത്.
Read More Sports News Here
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം!
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി