ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷകൾ അടുത്തിടെ ബിസിസിഐ ക്ഷണിച്ചിരുന്നു. നിലവിലെ ഇന്ത്യൻ ടീം പരിശീലകനായ രാഹുൻ ദ്രാവിഡിന് മുഖ്യപരിശീലക സ്ഥാനത്ത് തുടരുന്നതിനുള്ള കാലവധി ടി20 ലോകകപ്പിന് ശേഷം അവസാനിക്കും. ഇതാണ് പുതിയ അപേക്ഷകൾ ക്ഷണിക്കാൻ കാരണം.
അപേക്ഷിക്കാനുള്ള സമയപരിതി, തിങ്കളാഴ്ച അവസാനിക്കാനിരിക്കെ, പുതിയൊരു തലവേദന നേരിടുകയാണ് ബിസിസിഐ. പ്രധാന മന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി തുടങ്ങിയ പേരുകളിലുള്ള വ്യാജ അപേക്ഷകളാണ്, പരിശീലക സ്ഥാനത്തേക്കുള്ള ഒഴിവിലേക്ക് ലഭിക്കുന്നത്. 3,000-ത്തിലധികം അപേക്ഷകൾ ഇതുവരെ ബിസിസിഐക്ക് ലഭിച്ചിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും മുൻ ക്രിക്കറ്റ് താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകളിലുള്ള അപേക്ഷകളാണ്.
✈️ Touchdown New York! 🇺🇸👋#TeamIndia 🇮🇳 have arrived for the #T20WorldCup 😎 pic.twitter.com/3aBla48S6T
— BCCI (@BCCI) May 27, 2024
മെയ് 13 മുതലാണ്, ബിബിസിഐ പരശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. ഗൂഗിൾ ഫോമുകളിലൂടെ അപേക്ഷിക്കാനാണ് അവസരം ഒരുക്കിയത്. നിലവിൽ വ്യാജ അപേക്ഷകളും യഥാർത്ഥ അപേക്ഷകളും ഏതെന്ന് കണ്ടുപിടിക്കാനുള്ള കഷ്ടപ്പാടിലാണ് അധികൃതര്‍.
വ്യാജ അപേക്ഷകരെ കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പൊറുതി മുട്ടുന്നത് ഇതാദ്യമല്ല. 2022ൽ, ബിസിസിഐ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചപ്പോഴും, സെലിബ്രിറ്റികളുടെ പേരുകൾ ഉപയോഗിച്ചുള്ള വ്യാജന്മാരിൽ നിന്ന് 5,000-ത്തോളം അപേക്ഷകൾ ലഭിച്ചിരുന്നു. മെയിലിലൂടെയാണ് സാധാരണ ബിസിസിഐ അപേക്ഷകൾ ക്ഷണിക്കുന്നതെങ്കിലും, ഇത്തവണ ഇതിനായി ഗൂഗിൾ ഫോമുകളാണ് ഉപയോഗിച്ചത്.
അടുത്ത മാസം യു.എസ്.എയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി20 ലോകകപ്പിന് ശേഷം പുതിയ മുഖ്യ പരിശീലകൻ സ്ഥാനമേൽക്കും. 2021 ഡിസംബറിൽ പരിശീലകനായി ചുമതലയേറ്റ രാഹുൽ ദ്രാവിഡ്, സ്ഥാനത്ത് തുടരില്ലെന്ന് അറിയിച്ചിരുന്നു.
Read More Sports News Here
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ