ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും ഐപിഎൽ ഫൈനൽ കാണാൻ ചെന്നൈയിലെത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാൻ. കുടുംബ സമേതമാണ് താരം ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിന്റെ വിഐപി പവലിയനിലെത്തിയത്. ഗൗരി ഖാനും സുഹാനയും അബ്രാമും ഉൾപ്പെടെ ചെന്നൈയിൽ എത്തിയിരുന്നു.
പതിവ് പോലെ അത്ര ഊർജ്ജ്വസ്വലനായിരുന്നില്ല ഷാരൂഖ് ഖാൻ. എൻ 95 മാസ്ക്ക് ധരിച്ചാണ് താരം ഗ്യാലറിയിൽ ഇരുന്നത്. കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ആദ്യ ക്വാളിഫയർ മത്സര ശേഷം സൂര്യാഘാതത്തെ തുടർന്ന് ഷാരൂഖിനെ രണ്ട് ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് താരം ആശുപത്രി വിട്ടത്.
KKR’s 12th man Shah Rukh Khan and Gauri in the house 🥹💜💜 pic.twitter.com/Qq4U0TZDHD
— sohom (@AwaaraHoon) May 26, 2024
ശരീരത്തിലെ ജലാംശം കുറവായതിനെ തുടർന്നാണ് താരത്തിന് ക്ഷീണം അനുഭവപ്പെട്ടത്. 58കാരാനായ ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള കെകെആർ ഇത് മൂന്നാം തവണയാണ് ഐപിഎല്‍ കിരീടം നേടുന്നത്. ഗൗതം ഗംഭീറിനെ തിരികെ കോച്ചായി കൊണ്ടുവന്നത് ടീമിന് പുതിയ ആവേശം പകർന്നിരുന്നു. ഗംഭീർ ഇതിന് ശേഷം ഇന്ത്യൻ കോച്ചായി സ്ഥാനമേൽക്കുമെന്നും സൂചനയുണ്ട്.
King of Indian Cinema, Co Owner of KKR, Shah Rukh Khan is standing and clapping for KKR bowlers. 👌 pic.twitter.com/envDeQKGKq
— Johns. (@CricCrazyJohns) May 26, 2024
അതേസമയം, അടുത്ത 10 വർഷത്തേക്ക് കെകെആറിന്റെ പരിശീലകനാകണമെന്ന് അഭ്യർത്ഥിച്ച് ഗംഭീറിന് ഷാരൂഖ് ബ്ലാങ്ക് ചെക്ക് നൽകിയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇഷ്ടമുള്ള ശമ്പളം എഴുതിയെടുക്കാമെന്നാണ് ഷാരൂഖ് വാഗ്ദാനം നൽകിയത്.
King Khan Shah Rukh Khan is here to supporting KKR alongside with his queen Gauri Khan 💜@iamsrk @KKRiders @KKRUniverse #ShahRukhKhan #SRHvsKKR #KKR #IPL2024 #IPL #KingKhan #SRK #AmiKKRpic.twitter.com/C9TxhEFVyS
— Shah Rukh Khan Universe Fan Club (@SRKUniverse) May 26, 2024
മാസ്ക്ക് ധരിച്ച് ടീമിനെ അഭിനന്ദിക്കുന്ന ഷാരൂഖിന്റ നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പർപ്പിൾ ബ്ലൂ നിറത്തിലുള്ള ടീ ഷർട്ടും കറുത്ത കണ്ണടയും ധരിച്ചാണ് ഷാരൂഖ് കളി കാണാനെത്തിയത്. നീണ്ട മുടി പിന്നിൽ പോണി ടെയ്ലായി കെട്ടിവച്ചിരുന്നു.
Read More Sports News Here
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ