കോച്ച് ഇവാൻ വുകോമനോവിച്ചിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി പ്രധാന സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റ്ക്കോസ് ക്ലബ്ബ് വിട്ടു. രണ്ട് സീസണുകളിലായാണ് താരം കേരള ടീമിൽ കളിച്ചത്.
കഴിഞ്ഞ സീസണിൽ 13 ഗോളുകൾ നേടി ഐഎസ്എല്ലിൽ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് നേടിയ മുന്നേറ്റനിര താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാകുന്നത്. ആദ്യ സീസണിൽ 10 ഗോളുകളും താരം അടിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
“നിർഭാഗ്യവശാൽ, ആവേശകരമായ സാഹസികതകളും അനുഭവങ്ങളും നിറഞ്ഞ ഈ 2 വിസ്മയിപ്പിക്കുന്ന കേരളത്തിലെ വർഷങ്ങൾ അവസാനിച്ചു… ഒരു ടീമെന്ന നിലയിൽ ഞങ്ങൾ ഒരുമിച്ചു സ്നേഹിച്ച നിമിഷങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. നിങ്ങൾ എന്നെ എന്നത്തേക്കാളും കൂടുതൽ സ്വാഗതം ചെയ്തു, അതിൽ എനിക്ക് കൂടുതൽ നന്ദിയുള്ളവനായിരിക്കാൻ കഴിയില്ല. ഞങ്ങളുടെ ആരാധകരിൽ നിന്ന് ആദ്യ ദിവസം മുതൽ എനിക്ക് ലഭിച്ച തുടർച്ചയായ പിന്തുണയും സ്നേഹവും അവിശ്വസനീയമാണ്. നന്ദി മഞ്ഞപ്പട, ഞാൻ നിങ്ങളെ എപ്പോഴും ഓർക്കും, നിങ്ങൾക്ക് ആശംസകൾ നേരുന്നു,” ദിമി പറഞ്ഞു.
ടീമിന് പുതു ഊർജ്ജമേകിയ കോച്ചിനേയും പ്രധാന സ്ട്രൈക്കറേയും നഷ്ടപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് മുന്നോട്ടു പോകുന്നത്. ആരാധകരും ഈ തീരുമാനത്തോട് ഞെട്ടലോടെയാണ് പ്രതികരിച്ചത്.
Read More Sports News Here
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ