Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ആദ്യം ആവേശത്താൽ തുള്ളിച്ചാടി, പിന്നീട് കണ്ണീരണിഞ്ഞു; കോഹ്ലിയുടെ സെലിബ്രേഷൻ വൈറൽ

by NEWS DESK
May 19, 2024
in SPORTS
0
ആദ്യം-ആവേശത്താൽ-തുള്ളിച്ചാടി,-പിന്നീട്-കണ്ണീരണിഞ്ഞു;-കോഹ്ലിയുടെ-സെലിബ്രേഷൻ-വൈറൽ
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ അട്ടിമറി ജയത്തിന് പിന്നാലെ വികാരാധീനനായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇതിഹാസ താരം വിരാട് കോഹ്ലി. ആദ്യം ആവേശത്താൽ തുള്ളിച്ചാടിയ വിരാട് ഭാര്യ അനുഷ്ക ശർമ്മയെ നോക്കിയ ശേഷമാണ് കണ്ണീരണിഞ്ഞത്.

ആദ്യ എട്ട് മത്സരങ്ങളില്‍ ഒരു ജയവും ഏഴ് തോൽവിയുമടക്കം അവസാന സ്ഥാനക്കാരായിരുന്നു കോഹ്ലിപ്പട. എന്നാൽ അത്ഭുതകരമായ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്. 

ആര്‍സിബിക്ക് പ്ലേ ഓഫിലെത്താനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ് എന്ന് വിലയിരുത്തിയാണ് അന്ന് ക്രിക്കറ്റ് നിരൂപകർ പോലും ആർസിബിയെ തള്ളിപ്പറഞ്ഞത്. പിന്നീടുള്ള ആറ് മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ആര്‍സിബി പ്ലേ ഓഫിലെത്തുന്നത്.

As a CSK fan, I am so happy for Virat Kohli. He deserves this. ❤️ pic.twitter.com/oIyIUtOYPQ

— Prayag (@theprayagtiwari) May 18, 2024

ടീം വിജയിച്ച് പ്ലേ ഓഫ് ഉറപ്പാക്കിയ ശേഷം ആദ്യം ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയെ വാരിപ്പുണർന്നാണ് കോഹ്ലിക്ക് തന്റെ ആഹ്ളാദം പങ്കുവച്ചത്. പിന്നാലെ സഹതാരങ്ങളെയെല്ലാം അഭിനന്ദിച്ചു. പിന്നീടാണ് ഗ്യാലറിയിൽ ഉണ്ടായിരുന്ന ഭാര്യ അനുഷ്‌ക ശര്‍മ്മയ്ക്ക് നേരെ കൈകളുയര്‍ത്തി കാണിച്ചത്. ഈ സമയം കണ്ണീർ മറയ്ക്കാൻ ഇരു കൈകൾ കൊണ്ടും മുഖം മറച്ചുപിടിക്കാനാണ് കോഹ്ലി ശ്രമിച്ചത്. എങ്കിലും താരത്തിന്റെ കണ്ണുകൾ കലങ്ങിയതായി കാണാമായിരുന്നു.

Aaarrr Ceeee Beeee ❤️👏

6️⃣ in a row for Royal Challengers Bengaluru ❤️

They make a thumping entry into the #TATAIPL 2024 Playoffs 👊

Scorecard ▶️ https://t.co/7RQR7B2jpC#RCBvCSK | @RCBTweets pic.twitter.com/otq5KjUMXy

— IndianPremierLeague (@IPL) May 18, 2024

പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായി നിൽക്കെ തുടർച്ചയായ ആറ് മത്സരങ്ങളിൽ ജയം നേടിയാണ് അവിശ്വസനീയമായ തിരിച്ചുവരവ് ഡുപ്ലെസിയും സംഘവും നടത്തിയത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞ ഐപിഎൽ പോരാട്ടത്തിനൊടുവിൽ ചെന്നൈ സൂപ്പർ കിങ്സിനെ 27 റൺസിന് തകർത്താണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫ് യോഗ്യത നേടിയത്. 

അവസാന ഓവറിലെ രണ്ടാം പന്തിൽ തകർപ്പൻ ഫോമിലായിരുന്ന ധോണിയെ (13 പന്തിൽ 25) പുറത്താക്കിയ യഷ് ദയാലാണ് ആർസിബിയുടെ ജയം ഉറപ്പിച്ചത്. 6 പന്തിൽ 17 റൺസാണ് ചെന്നൈയ്ക്ക് പ്ലേ ഓഫിനായി വേണ്ടിയിരുന്നത്.

 

Read More 

  • മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
  • ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
  • ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
  • ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
  • സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
  • മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
  • ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
  • ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ
Previous Post

കോഹ്ലിപ്പടയുടെ ആറാട്ട്; ധോണിയുടെ ചെന്നൈയെ വീഴ്ത്തി ആർസിബി പ്ലേ ഓഫിൽ

Next Post

IPL 2024 play offs: ആവേശം വാനോളം, ഐപിഎല്ലിൽ ഇനി വാശിയേറിയ പോരാട്ടങ്ങൾ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ipl-2024-play-offs:-ആവേശം-വാനോളം,-ഐപിഎല്ലിൽ-ഇനി-വാശിയേറിയ-പോരാട്ടങ്ങൾ

IPL 2024 play offs: ആവേശം വാനോളം, ഐപിഎല്ലിൽ ഇനി വാശിയേറിയ പോരാട്ടങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.