ഐപിഎൽ ചരിത്രത്തിൽ ആദ്യമായി 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് രാജസ്ഥാൻ നായകൻ കരിയറിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ സ്വന്തമാക്കിയത്.
This is your Captain batting on 503* runs in IPL 2024. 🔥💗 pic.twitter.com/MPGDbwcMj1
— Rajasthan Royals (@rajasthanroyals) May 15, 2024
2021ലെ ഐപിഎൽ 4 സീസണിൽ നേടിയ 484 റണ്‍സിന്‍റെ സ്വന്തം റെക്കോർഡ് ചെന്നൈയ്ക്കെതിരായ മത്സരത്തിൽ സഞ്ജു മറികടന്നിരുന്നു. ഇന്ന് 15 പന്ത് നേരിട്ട സഞ്ജുവിന് 18 റൺസ് മാത്രമെ നേടാനായുള്ളൂ. നഥാൻ എല്ലിസിന്റെ പന്തിൽ രാഹുൽ ചഹാറാണ് സഞ്ജുവിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്.
Sanju Sam… 💗❤️ pic.twitter.com/SCAqUgev2c
— Rajasthan Royals (@rajasthanroyals) May 15, 2024
ഇന്ന് ചെപ്പോക്കിൽ നായകനെന്ന നിലയിൽ മറ്റൊരു സുവർണ നേട്ടം കൂടി സഞ്ജു സാംസണെ തേടിയെത്തി. ഷെയ്ൻ വോൺ മുതൽ രാഹുൽ ദ്രാവിഡ് വരെ നിരവധി പ്രമുഖർ നയിച്ച രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഈ ഫ്രാഞ്ചൈസിയെ നയിച്ച ക്യാപ്ടനെന്ന ബഹുമതിയാണ് ഇന്ന് സഞ്ജുവിനെ തേടിയെത്തിയത്.
Read More Sports News Here
- ‘രാഹുൽ അവർ നിങ്ങളെ അർഹിക്കുന്നില്ല’; സ്വന്തം നാട്ടിലേക്ക് തിരികെവിളിച്ച് ഫാൻസ്
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?