പഞ്ചാബ് കിങ്സിനെിതിരായ മത്സരത്തിൽ നിർണ്ണായക വഴിത്തിരിവായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പർതാരം വിരാട് കോഹ്ലി നടത്തിയ തകർപ്പൻ റണ്ണൗട്ട്. പഞ്ചാബിന്റെ കൂറ്റനടിക്കാരൻ ശശാങ്ക് സിങ്ങിനെ നേരിട്ടുള്ള ഏറിലൂടെയാണ് കോഹ്ലി പുറത്താക്കിയത്.
14ാം ഓവറിലെ നാലാമത്തെ പന്ത് കവറിലേക്ക് തട്ടിയിട്ട് ഡബിൾ ഓടാൻ സാം കറനും ശശാങ്കും നടത്തിയ ശ്രമത്തിനിടയിലാണ് കോഹ്ലിയുടെ അവിശ്വസനീയമായ ഫീൽഡിങ്ങ് മികവിന് ധർമ്മശാലയിലെ കാണികൾ സാക്ഷികളായത്. ബൌണ്ടറി ലൈനിൽ നിന്ന് ഓടിയെത്തിയ കോഹ്ലി പന്തെടുത്ത് ബോളറുടെ എൻഡിലുള്ള സ്റ്റമ്പ് ലക്ഷ്യമാക്കി എറിയുകയായിരുന്നു. ഏറ് കൃത്യം സ്റ്റമ്പിൽ തന്നെ പതിക്കുമ്പോൾ പഞ്ചാബിന്റെ മധ്യനിര ബാറ്റർ ക്രിസീന് വെളിയിലായിരുന്നു നിന്നിരുന്നത്.
കോഹ്ലിയുടെ ഈ മാസ്മകരിക റണ്ണൗട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നിരവധി പേരാണ് സീനിയർ ഇന്ത്യൻ താരത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. 35കാരനായ കോഹ്ലിയുടെ ഫിറ്റ്നെസ് തെളിയിക്കുന്ന ഫീൽഡിങ് പ്രകടനമായിരുന്നു ഇത്. പഞ്ചാബിനെ തോൽപ്പിച്ച് ആർസിബി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി നിലനിർത്തിയിട്ടുണ്ട്.
Magician with the bat and on the field 🪄pic.twitter.com/AviH38sdyN
— CricTracker (@Cricketracker) May 9, 2024
47 പന്തിൽ നിന്ന് 92 റൺസെടുത്ത കോഹ്ലി സെഞ്ചുറിക്കരികെ വിക്കറ്റ് കളഞ്ഞു കുളിക്കുകയായിരുന്നു. ആറ് സിക്സറും ഏഴ് ഫോറുകളും അടങ്ങുന്നതായിരുന്നു വിരാടിന്റെ തകർപ്പൻ ഇന്നിങ്സ്. 196 ആയിരുന്നു പുറത്താകുമ്പോൾ വിരാട് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ്.
സീസണിൽ 634 റൺസാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. 12 മത്സരങ്ങളിൽ നിന്ന് 70.44 ആവറേജിലാണ് താരം ബാറ്റു വീശുന്നത്. ഒരു സെഞ്ചുറിയും അഞ്ച് ഫിഫ്റ്റിയും വിരാട് നേടിയിട്ടുണ്ട്. 153.51 ആണ് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ്. ഈ സീസണിലെ ഉയർന്ന സ്കോർ 113 ആണ്.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’