പിറന്നാൾ ദിനത്തിൽ സമൂഹമാധ്യമങ്ങളിലൂടെ അനുഷ്ക ശർമ്മയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി എഴുതിയ പ്രണയാർദ്രമായ കുറിപ്പ് വൈറലാകുന്നു. നിന്നെ കണ്ടെത്തിയിരുന്നില്ലെങ്കിൽ അതെനിക്ക് വലിയ നഷ്ടമാകുമായിരുന്നു എന്ന വരികളോടെയാണ് കോഹ്ലിയുടെ സന്ദേശം ആരംഭിക്കുന്നത്.
അനുഷ്കയുടേയും തന്റേയും ഏറ്റവും റൊമാന്റിക്കായ ചില അപൂർവ നിമിഷങ്ങളിൽ പകർത്തിയ ചിത്രങ്ങളും വിരാട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കുറിപ്പിനൊപ്പം ഹാർട്ട് സ്മൈലികളും കോഹ്ലി തന്റെ പ്രിയതമയ്ക്കായി പങ്കുവച്ചിട്ടുണ്ട്.
“ഞാൻ നിന്നെ കണ്ടെത്തിയിരുന്നില്ലെങ്കിൽ അതെനിക്ക് വലിയ നഷ്ടമാകുമായിരുന്നു. ജന്മദിനാശംസകൾ എൻ്റെ പ്രിയേ. നീ ഞങ്ങളുടെ ലോകത്തിൻ്റെ വെളിച്ചമാണ്. ഞങ്ങൾ നിന്നെ വളരെയധികം സ്നേഹിക്കുന്നു ❤️❤️❤️,” കോഹ്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പോസ്റ്റിന് തൊട്ടു താഴെ നിരവധി പേരാണ് അനുഷ്കയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കമന്റിടുന്നത്. ബാഡ്മിന്റൺ താരം പി.വി. സിന്ധുവും പിറന്നാളാശംസകൾ നേർന്നു.
“ജന്മദിനാശംസകൾ അനുഷ്ക!!! നിങ്ങൾ എപ്പോഴും ഇത്രയും സുന്ദരിയായിരിക്കട്ടെ,” പി.വി. സിന്ധു എഴുതി.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ