അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന 2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചതിന് പിന്നാലെ സഞ്ജു സാംസണ്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിലെ ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ എന്നു തുടങ്ങുന്ന പാട്ടിലെ വരികള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് സഞ്ജു സന്തോഷം പ്രകടിപ്പിച്ചത്.
“വിയര്‍പ്പു തുന്നിയിട്ട കുപ്പായം…” എന്ന ഹിറ്റ് ഗാനത്തിനൊപ്പം ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള സ്വന്തം ഫോട്ടോയും സഞ്ജു പങ്കുവച്ചിട്ടുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണിന് ആശംസാ പ്രവാഹം.
രാഷ്ട്രീയ, സിനിമാ, സ്പോർട്സ് മേഖലകളിലുള്ള നിരവധി പേരാണ് സഞ്ജുവിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ സഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളും താരത്തെ പുകഴ്ത്തുന്ന പോസ്റ്റുകളും പങ്കുവയ്ക്കുന്നത്.
ചൊവ്വാഴ്ചയാണ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായാണ് മലയാളി താരം സഞ്ജു സ്ഥാനം പിടിച്ചത്.
❁ Feeling Proud For Sanju Samson🩷 #SanjuSamson
✪ Sanju Samson Played His Debut T20 Match IN 2015 & Second T20 Match Played After 5 Year in 2020💔
✪ Sanju played only 22 total innings so far in his 10 year long career.❂ Hardwork Finally Paid Off❤️pic.twitter.com/xBWp2Jcr8o
— Rajasthan Royals & Sanju Ka ‘PARIVAR’🏏 (@MeenaRamkishan0) April 30, 2024
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം:
രോഹിത് ശർമ്മ (ക്യാപ്ടൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദ്ദിക് പാണ്ഡ്യ (വൈസ് ക്യാപ്ടൻ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലുള്ളത്.
ശുഭ്മാൻ ഗിൽ, ആവേശ് ഖാൻ, റിങ്കു സിങ്, ഖലീൽ അഹമ്മദ് എന്നിവർ റിസർവ് ടീമിലുണ്ട്.
Read More Sports News Here
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ