മകൻ ലോകകപ്പ് ടീമിലെത്തിയ വാർത്തകളോട് വൈകാരികമായി പ്രതികരിച്ച് സഞ്ജു സാംസണിന്റെ അമ്മ ലിജി. ഇതൊരുപാട് ആഗ്രഹിച്ച നിമിഷമാണ് എന്നായിരുന്നു സഞ്ജു സാംസണിന്റെ അമ്മ ലിജിയുടെ ആദ്യ പ്രതികരണം.
“ഒരുപാട് കഠിനാധ്വാനം, ആരാധകരുടെ ഒരുപാട് പിന്തുണയുണ്ട്. ആരാധകരുടെ സന്തോഷത്തിൽ പങ്കുചേരുന്നു. ആരാധകരുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. ഇതുവരെ അവന്റെ കൂടെ നിന്ന് പിന്തുണ നൽകിയത് അച്ഛനാണ്. അച്ഛനാണ് അവന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചത്. സഞ്ജു എന്നെ വിളിച്ചിട്ടില്ല, മോളെ വിളിച്ചുകാണുമായിരിക്കും. അവൻ തിരക്കിലായിരിക്കും. അവൻ സാവധാനം വിളിച്ചോളും, അച്ഛൻ ഇവിടെയില്ല,” സഞ്ജുവിന്റെ അമ്മ പറഞ്ഞു.
സുനില്‍ വല്‍സന്‍, എസ്. ശ്രീശാന്ത് എന്നിവർക്ക് ശേഷം ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളി കൂടിയാണ് സഞ്ജു. ജൂണ്‍ രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ആരംഭിക്കുന്ന ടൂർണമെന്റിലേക്കുള്ള 15 അംഗ ടീമിനെ സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം:
രോഹിത് ശർമ്മ (ക്യാപ്ടൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദ്ദിക് പാണ്ഡ്യ (വൈസ് ക്യാപ്ടൻ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലുള്ളത്.
ശുഭ്മാൻ ഗിൽ, ആവേശ് ഖാൻ, റിങ്കു സിങ്, ഖലീൽ അഹമ്മദ് എന്നിവർ റിസർവ് ടീമിലുണ്ട്.
Read More Sports News Here
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ