കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ഇവാൻ വുകോമനോവിച്ച് പരിശീലകസ്ഥാനത്ത് നിന്ന് മടങ്ങിയതോടെ ആരാകും പുതിയ ഹെഡ് കോച്ച് എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്ലബ്ബിന്റെ ആരാധകരെല്ലാം. ആര് വരുമെന്ന കാര്യത്തിൽ തൽക്കാലം തീരുമാനമൊന്നും ക്ലബ്ബിന്റെ ഭാഗത്ത് നിന്നും വന്നിട്ടില്ല. എങ്കിലും ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് യോഗ്യനായ ഒരാളെ പകരമെത്തിക്കും എന്ന ആശ്വാസത്തിലാണ് ഫാൻസെല്ലാം.
ഈ സമയം പഴയൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചെല്‍സിയുടെയും പിഎസ്ജിയുടെയും മുന്‍ പരിശീലകനായ സാക്ഷാല്‍ തോമസ് ട്യൂഷല്‍ കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് പറയുന്ന കമന്റാണ് വീണ്ടും ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.
Thomas Tuchel, Ex Chelsea & PSG manager on Indian Football & his time in Kerala 🗣️ : “Let’s be honest. I understand there’s a long way to for Indian football. I heard that Kerala Blasters FC has many fans here, it was a pleasant experience here in Kerala.” [via @ManoramaDaily] pic.twitter.com/tl4W91Lu1N
— 90ndstoppage (@90ndstoppage) October 30, 2022
രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് തോമസ് ട്യൂഷല്‍ കേരളത്തിലെത്തിയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. എന്തിനാണ് തോമസ് ട്യൂഷല്‍ കേരളത്തില്‍ വന്നത് എന്നതായിരുന്നു ചര്‍ച്ച. കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെടുത്തി ധാരാളം ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു.
A Blaster through and through! 💛
You’ll always be one of us, Ivan! 🥹
Watch #ISL 2023-24 live on Sports 18, VH1 & JioCinema 👉 https://t.co/E7aLZnvjll #KBFC #KeralaBlasters pic.twitter.com/6qOnA4o9OC
— Kerala Blasters FC (@KeralaBlasters) April 26, 2024
അനശ്വര്‍ ദേവരാജ് എന്ന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ‘ഇന്ത്യന്‍ ക്ലബ്ബിനെ പരിശീലിപ്പിക്കാന്‍ അവസരം കിട്ടിയാല്‍ അത് സ്വീകരിക്കുമോയെന്നുള്ള ഒരു മലയാളി ആരാധകന്റെ ചോദ്യത്തിന് കേരള ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാമെന്ന് അദ്ദേഹം മറുപടി കൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
Home is where our heart is, and our fans make it even more special! 💛⚽
Thank you for your unwavering support, Yellow Army! 🙌#KBFC #KeralaBlasters pic.twitter.com/8favS427sk
— Kerala Blasters FC (@KeralaBlasters) April 27, 2024
കേരള ബ്ലാസ്റ്റേഴ്സ് ആരാധകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ പോലൊരാള്‍ ക്ലബ്ബിനെ കുറിച്ച് പറയുന്നത് കേട്ടപ്പോള്‍ വളരെയേറെ സന്തോഷം തോന്നിയെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പറയുന്നത്. എന്നാല്‍ അദ്ദേഹത്തെ പോലൊരു കോച്ചിനെ ടീമിന് കിട്ടണമെങ്കിലുള്ള ചെലവ് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകള്‍ വരുന്നുണ്ട്.
Read More
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ