IPL 2024: ഐപിഎല്ലിലെ കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ലെജൻഡ് വിരാട് കോഹ്ലിക്ക് നേരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. താരം ടീമിന് വേണ്ടി കളിക്കുന്നില്ലെന്നും എല്ലാ കളികളിലും ഓറഞ്ച് ക്യാപ് തലയിൽ വെക്കുക മാത്രമാണ് ലക്ഷ്യമെന്നും ഒരു വിഭാഗം ആരാധകർ വിമർശിച്ചിരുന്നു. എന്നാൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഞായറാഴ്ച തുടർച്ചയായ രണ്ടാം ജയം സമ്മാനിച്ചതിന് ശേഷം വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ് കിങ് കോഹ്ലി.
“എന്റെ സ്ട്രൈക്ക് റേറ്റിനെ കുറിച്ച് സംസാരിക്കുന്നവരും ഞാനും നന്നായി സ്പിന്നർമാരെ കളിക്കുന്നില്ലെന്ന് പറയുന്നവരും ഒന്നു മനസിലാക്കണം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ടീമിന് വേണ്ടിയുള്ള ഗെയിമുകൾ വിജയിക്കുന്നതിനെക്കുറിച്ചാണ്. അതുകൊണ്ടാണ് കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ ക്രിക്കറ്റില്‍ തുടരുന്നത്. ആ കണക്കുകളാണ് നിങ്ങള്‍ ദിവസവും ആവര്‍ത്തിക്കുന്നത്. ടീമിന് വേണ്ടി കളിക്കുമ്പോള്‍ സാഹചര്യം മനസിലാക്കണം,” കോഹ്‌ലി വ്യക്തമാക്കി.
“കമന്ററി ബോക്സിൽ ഇരിക്കുന്നവര്‍ക്ക് ഗ്രൗണ്ടിലെ സാഹചര്യം മനസിലാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ക്രിക്കറ്റ് എന്റെ ജോലിയാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ആശയങ്ങള്‍ പറയാന്‍ അവകാശമുണ്ട്. പക്ഷേ ദിവസവും ചെയ്യുന്നവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് അവർക്കറിയാം. ഇപ്പറയുന്നതെല്ലാം എനിക്ക് മോശം ഓർമ്മകളാണ് സമ്മാനിക്കുന്നത്,” കോഹ്‌ലി പറഞ്ഞു.
Virat Kohli just thrashed Harsha Bhogle and Sunil Gavaskar out of the ground here. #ViratKohli #RCBvGT
— Nirmal Jyothi (@majornirmal) April 28, 2024
“ആർസിബി ടീമംഗങ്ങൾ ഒന്നിച്ച് മുന്നേറാനും ആത്മാഭിമാനത്തിനായി കളിക്കാനുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ടൂർണമെൻ്റിൻ്റെ ആദ്യ പകുതിയിൽ ഞങ്ങൾ കളിച്ചത് പോലെ ഞങ്ങൾക്കിനി കളിക്കാൻ കഴിയില്ല. ഞങ്ങൾക്ക് ലക്ഷ്യം കാണണം, ഞങ്ങൾ കൂടുതൽ ആക്രമണം നടത്തുന്നുണ്ട്. ഫീൽഡർമാർ മെച്ചപ്പെട്ട പ്രകടനം നടത്തുന്നു. ഇങ്ങനെയാണ് ഞങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നത്,” കോഹ്‌ലി നയം വ്യക്തമാക്കി.
“കഴിഞ്ഞ രണ്ട് മത്സരങ്ങൾ ഒഴികെ ഞങ്ങൾ ഇതുവരെ നിലവാരം പുലർത്തിയിട്ടില്ല, എന്നാൽ അതേ രീതിയിൽ തന്നെ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഡ്രസ്സിംഗ് റൂമിൽ ഞങ്ങൾക്ക് മികച്ച അന്തരീക്ഷമുണ്ട്. ഞങ്ങൾക്ക് വേണ്ടി കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളെ പിന്തുണയ്ക്കുന്ന ആരാധകർക്ക് വേണ്ടിയും ആത്മാഭിമാനത്തിന് വേണ്ടിയും പോരാട്ടം തുടരും,” കോഹ്‌ലി പറഞ്ഞു.
Read More Sports News Here
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്