കൂറ്റൻ സ്കോറുകളുടെ പെരുമഴ്ക്കാണ് ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ സാക്ഷിയായത്. വെള്ളിയാഴ്ച നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ് മത്സരവും സമാനമായിരുന്നു. 262 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഈ മത്സരത്തിൽ പിറന്നത്. 18.4 ഓവറിൽ 262 റൺസ് പിന്തുടർന്ന പഞ്ചാബ് കിങ്സ്, ടി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺ-ചേസ് റെക്കോർഡാണ് തകർത്തത്.
ജോണി ബെയർസ്റ്റോയുടെ തകർപ്പൻ സെഞ്ചുറിയുടേയും, ശശാങ്ക് സിങിന്റെ വെടിക്കെട്ട് ബാറ്റിങിന്റെയും പിൻബലത്തിലാണ് പഞ്ചാബിന്റെ തകർപ്പൻ വിജയം. 2020ൽ ഷാർജയിൽ നടന്ന മത്സരത്തിൽ, പഞ്ചാബിന്റെ 224 റൺസ് പിന്തുടർന്ന് വിജയിച്ച രാജസ്ഥാൻ റോയൽസിന്റെ ഐപിഎൽ ചേസിങ് റെക്കോർഡാണ് പഞ്ചാബ് മറികടന്നത്. 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഈഡൻ ഗാർഡൻസിലും 224 റൺസിന്റെ വിജയ ലക്ഷ്യം രാജസ്ഥാൻ പിന്തുടർന്ന് വിജയിച്ചിരുന്നു.
അന്താരാഷ്ട്ര ടീ-20 മത്സരങ്ങളിലെ തന്നെ ഏറ്റവും വലിയ ചേസിങാണ് വെള്ളിയാഴ്ചത്തെ മത്സരത്തിൽ പഞ്ചാബ് സ്വന്തമാക്കിയത്. 259 പിന്തുടർന്ന് വിജയിച്ച ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് മത്സരമാണ് രണ്ടാം സ്ഥാനത്ത്.
ഏറ്റവും ഉയർന്ന വിജയകരമായ ഐപിഎൽ റൺ-ചേകൾ
1. പഞ്ചാബ് കിങ്സ്: 262
2. രാജസ്ഥാൻ റോയൽസ്: 224
3. രാജസ്ഥാൻ റോയൽസ്: 224
4. മുംബൈ ഇന്ത്യൻസ്: 219
5. രാജസ്ഥാൻ റോയൽസ്: 215
Read More
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ