ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയം. ജീവന്മരണ പോരാട്ടത്തില്‍ 35 റണ്‍സിന്റെ വിജയമാണ് ഫാഫ് ഡുപ്ലെസിയും സംഘവും സ്വന്തമാക്കിയത്. സീസണില്‍ ബെംഗളൂരുവിന്‍റെ രണ്ടാം വിജയമാണിത്. നിര്‍ണായക വിജയത്തോടെ ലീഗിലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്താന്‍ ബെംഗളൂരുവിന് സാധിച്ചു.
ആദ്യം ബാറ്റു ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ സണ്‍റൈസേഴ്‌സിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമെ നേടാനായുള്ളൂ. 37 പന്തില്‍ പുറത്താകാതെ 40 റണ്‍സെടുത്ത ഷഹ്ബാസ് അഹമ്മദാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ബെംഗളൂരുവിന് വേണ്ടി സ്വപ്‌നില്‍ സിങ്, കരണ്‍ ശര്‍മ്മ, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
അതേസമയം, തകര്‍പ്പന്‍ തുടക്കം ലഭിച്ചിട്ടും പവര്‍ പ്ലേക്ക് ശേഷം ഒറ്റ ബൗണ്ടറി പോലും നേടാന്‍ കഴിയാതെ 41 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ആര്‍സിബി താരം വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനവുമായി ആരാധകർ രംഗത്തെത്തി. പവര്‍ പ്ലേയില്‍ ആദ്യ 16 പന്തില്‍ 200 സ്ട്രൈക്ക് റേറ്റില്‍ 32 റണ്‍സെടുത്ത കോഹ്ലി പിന്നീട് നേരിട്ട 27 പന്തില്‍ നേടിയത് 19 റണ്‍സ് മാത്രമാണ്. ഇതില്‍ ഒരു ബൗണ്ടറി പോലുമില്ല.
19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പാടീദാര്‍ 20 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ പവര്‍ പ്ലേയില്‍ ബാറ്റിംഗിനിറങ്ങിയ കോലി 41 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയത്. പവര്‍ പ്ലേയില്‍ 61 റണ്‍സിലെത്തിയ ആര്‍സിബി പന്ത്രണ്ടാം ഓവറില്‍ 100 കടന്നെങ്കിലും തകര്‍ത്തടിച്ച രജത് പാടീദാറിന്‍റെ ഇന്നിംഗ്സാണ് ആര്‍സിബിയുടെ സ്കോര്‍ ഉയര്‍ത്തിയത്
Read More
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ