പതിനേഴാമത് ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചെന്നൈ സൂപ്പർ കിങ്സിന് വലിയ തിരിച്ചടിയായിരുന്നു ഓപ്പണർ ഡെവോൺ കോൺവേയുടെ പരിക്ക്. സീസണിൽ ഒരു മത്സരം പോലും അദ്ദേഹത്തിന് കളിക്കാനാവില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാൽ ന്യൂസിലൻഡ് ഓപ്പണർക്ക് പകരക്കാരനെ എത്തിച്ചിരിക്കുകയാണ് റുതുരാജ് ഗെയ്ക്ക്വാദിന്റെ ചെന്നെ.
ഓപ്പണിങ് ബാറ്ററായ ഡെവോൺ കോൺവേയ്ക്ക് പകരമായി ഒരു തീപ്പൊരി ബൗളറെയാണ് മാനേജ്മെന്റ് ടീമിൽ എത്തിച്ചിരിക്കുന്നത്. ഇപ്പോൾ ഇതിന്റെ ആവശ്യമെന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്. മികച്ച ഒരുപിടി പേസർമാരുടെ നിരയുള്ള ചെന്നൈ സൂപ്പർ കിങ്സിലേക്ക് ഇനിയൊരു ഫാസ്റ്റ് ബൗളര് എന്തിനാണെന്നാണ് അവർ ചോദിക്കുന്നത്.
എന്നാൽ, ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റ് തന്നെ ഇതിനൊരു വിശദീകരണവുമായി എത്തിയിട്ടുണ്ട്. മഞ്ഞപ്പടയ്ക്കായി വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള മുസ്തഫിസുർ റഹ്മാൻ ദേശീയ ടീമിന്റെ മത്സരങ്ങൾക്കായി തിരിച്ചുപോകാൻ ഒരുങ്ങുന്നതാണ് അവരെ കുഴക്കുന്നത്. താരം ബംഗ്ലാദേശിലേക്ക് മടങ്ങുകയാണെങ്കിൽ അദ്ദേഹത്തിന് പകരമായാണ് റിച്ചാർഡ് ഗ്ലീസനെ ടീമിലെടുത്തിരിക്കുന്നത്. എതിരാളികളുടെ സ്റ്റമ്പുകൾ യോർക്കർ എറിഞ്ഞിട്ട് തകർക്കുന്നതിൽ വിരുതനാണ് ഈ ഇംഗ്ലീഷ് പേസർ.
RICHARD GLEESON – THE NEW SUPER KING OF CHENNAI 💥 pic.twitter.com/H3kWZq5k4E
— Johns. (@CricCrazyJohns) April 18, 2024
36കാരനായ താരം ഇതുവരെ ഇംഗ്ലണ്ടിനായി ആറ് ടി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതിൽ നിന്നായി 9 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെയാണ് താരം അരങ്ങേറ്റ മത്സരം കളിച്ചത്. അന്ന് വിരാട് കോഹ്ലി, രോഹിത് ശർമ്മ, റിഷഭ് പന്ത് എന്നിവരെ പുറത്താക്കി താൻ മികച്ചൊരു ഭാവി വാഗ്ദാനമാണെന്ന് ഗ്ലീസൻ തെളിയിച്ചിരുന്നു. വെറും 8 പന്തുകളുടെ ഇടവേളയിലാണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.
RICHARD GLEESON IS NOW A SUPER KING…!!! 🦁
– Gleeson has replaced Devon Conway in CSK for IPL 2024.pic.twitter.com/HUWFHR33Kh
— Mufaddal Vohra (@mufaddal_vohra) April 18, 2024
നോർത്താപ്ടൺഷയർ, മെൽബൺ റെനഗേഡ്സ്, ഇംഗ്ലണ്ട് ലയൺസ്, ഡർബൻ സൂപ്പർ ജയന്റ്സ്, ഗൾഫ് ജയന്റ്സ് തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ആകെ 90 ടി20 മത്സരങ്ങളിൽ നിന്നായി 101 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. വോർസെസ്റ്റർഷെയറിനായി 33 റൺസ് വഴങ്ങി നേടിയ അഞ്ച് വിക്കറ്റാണ് കരയറിലെ മികച്ച ബോളിങ് പ്രകടനം.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ