ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫിന് മുന്നോടിയായുള്ള അവസാന മത്സരത്തിൽ തകർപ്പൻ ജയവുമായി വിജയവഴിയിൽ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. അവസാന ലീഗ് മത്സരത്തിൽ ഹൈദരാബാദിനെതിരായ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.
നാല് തോൽവികൾക്കും ഒരു സമനിലയ്ക്കും പിന്നാലെ പ്രതീക്ഷയേകുന്ന വിജയമാണ് മഞ്ഞപ്പട നേടിയത്. സീസണിൽ ഒരു വിജയം മാത്രം നേടിയ ഹൈദരാബാദ് നിരാശയോടെയാണ് കളം വിട്ടത്.
The #Blasters end their league stage in style with a stunning win over #HyderabadFC! 🔥#HFCKBFC #ISL #ISL10 #LetsFootball #KeralaBlasters | @JioCinema @Sports18 pic.twitter.com/Rrf5eaEcf9
— Indian Super League (@IndSuperLeague) April 12, 2024
ലീഗിൽ അവസാന സ്ഥാനക്കാരാണെങ്കിലും യുവനിരയുമായി ഇറങ്ങിയ ഹൈദരാബാദ് മികച്ച പോരാട്ടമാണ് നടത്തിയത്. 34ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടി. മധ്യനിരയിൽ നിന്നും മുന്നേറ്റ താരമായെത്തിയ മുഹമ്മദ് അയ്മനാണ് ആദ്യം വല ചലിപ്പിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലെത്താനും കൊമ്പന്മാർക്ക് സാധിച്ചു.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ കരുത്തോടെയാണ് . 51ാം മിനിറ്റിൽ ഡായ്സൂക്ക് സകായ് ലീഡ് ഉയർത്തി. 81ാം മിനിറ്റിൽ നിഹാൽ സുധീഷിന്റെ ഗോൾ കൂടെ ആയതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. എന്നാൽ ക്ലീൻ ഷീറ്റ് ബ്ലാസ്റ്റേഴ്സിന് നിഷേധിക്കപ്പെട്ടു. 88ാം മിനിറ്റിൽ ജാവോ വിക്ടർ ഹൈദരാബാദിനായി ആശ്വാസ ഗോൾ നേടി.
The Rising ✨#HFCKBFC #ISL #ISL10 #LetsFootball #KeralaBlasters #NihalSudheesh | @JioCinema @Sports18 @KeralaBlasters pic.twitter.com/mvyJXcYl4D
— Indian Super League (@IndSuperLeague) April 12, 2024
22 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുമായി പോയിന്റുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 13 ഗോളുകളുമായി ദിമിത്രിയോസ് ഡയമന്റക്കോസ് ആണ് ടൂർണമെന്റിലോ ടോപ് സ്കോറർ. പ്ലേ ഓഫിൽ ഒഡിഷ എഫ്.സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഒഡിഷയുടെ ഹോം ഗ്രൌണ്ടിലാണ് മത്സരം.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ