MI vs DC LIVE Score, IPL 2024: വാംഖഡെ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ റൊമാരിയോ ഷെഫേർഡ് പുറത്തെടുത്ത് സെൻസേഷണൽ ബാറ്റിങ്ങ് വെടിക്കെട്ടാണ്. ആൻറിച്ച് നോർട്ടെ എറിഞ്ഞ അവസാന ഓവറിൽ 32 റൺസാണ് കരീബിയൻ പവർഹൗസ് വാരിയത്.
How’s the josh, Paltan? 🔥
𝙏𝙝𝙚 𝙨𝙚𝙘𝙤𝙣𝙙 𝙞𝙣𝙣𝙞𝙣𝙜𝙨 𝙖𝙬𝙖𝙞𝙩𝙨 🏏#MumbaiMeriJaan #MumbaiIndians #MIvDC #ESADay #EducationAndSportsForAll pic.twitter.com/P5H5kEvmvR
— Mumbai Indians (@mipaltan) April 7, 2024
ദക്ഷിണാഫ്രിക്കൻ പേസറുടെ ഓവറിൽ നാല് കൂറ്റൻ സിക്സുകളും രണ്ട് ഫോറുകളും റൊമാരിയോ ഷെഫേർഡ് പറത്തി. ഷെഫേർഡിന്റെ (10 പന്തിൽ 39) അവിസ്മരണീയ പ്രകടനത്തിന്റെ കരുത്തിൽ 234/5 റൺസാണ് മുംബൈ നേടിയത്. ടിം ഡേവിഡും (21 പന്തിൽ 45) വാലറ്റത്ത് തകർപ്പൻ പവർഹിറ്റുകളാണ് പുറത്തെടുത്തത്.
👨🔧 “It’s a me Ro-Mario”🔥#MumbaiMeriJaan #MumbaiIndians #MIvDC #ESADay #EducationAndSportsForAll pic.twitter.com/5i6Ow85l3X
— Mumbai Indians (@mipaltan) April 7, 2024
നാലോവറിൽ രണ്ട് വിക്കറ്റ് നേടിയെങ്കിലും നോർട്ടെ മറക്കാൻ ആഗ്രഹിക്കുന്ന ദിവസമായിരിക്കും ഇന്നത്തേത്. 65 റൺസാണ് ഡൽഹിയുടെ പേസർ വഴങ്ങിയത്.
𝐓 𝐎 𝐃 – 𝐏 𝐇 𝐎 𝐃 🔥#MumbaiMeriJaan #MumbaiIndians #MIvDC #ESADay #EducationAndSportsForAllpic.twitter.com/IaVPjFsUoa
— Mumbai Indians (@mipaltan) April 7, 2024
അവസാന ഓവറിലെ റണ്ണൊഴുക്ക് കണ്ട് ക്യാപ്ടൻ റിഷഭ് പന്ത് പോലും കടുത്ത നിരാശയിലാണ് കളംവിട്ടത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് അടിച്ചെടുത്തത്. 27 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
The Wankhede stadium is graced by special fans cheering for their heroes on a special day 💙💙@mipaltan | #ESADay | #MIvDC | #TATAIPL pic.twitter.com/0gCHml44G7
— IndianPremierLeague (@IPL) April 7, 2024
അവസാന ഓവറുകളില്‍ ടിം ഡേവിഡും റൊമേരിയോ ഷെപ്പേര്‍ഡും ചേര്‍ന്ന് നടത്തിയ കിടിലന്‍ ഫിനിഷും മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചു. ഡല്‍ഹിക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ