Royal Challengers Bengaluru vs Punjab Kings IPL 2024 Live Score: ചെന്നൈയിൽ വച്ച് ഉദ്ഘാടന മത്സരത്തിൽ സിഎസ്‌കെയോട് തോറ്റുവെങ്കിലും വിജയവഴിയിൽ തിരിച്ചെത്താനുറപ്പിച്ച്, വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും.
ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് ആവേശപ്പോരാട്ടം. ടോസ് നേടിയ ബെംഗളൂരു നായകൻ ഫാഫ് ഡുപ്ലെസി ആദ്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 8 റൺസെടുത്ത ജോണി ബെയർസ്റ്റോ പുറത്തായി. മുഹമ്മദ് സിറാജിന്റെ പന്തിൽ കോഹ്ലി ക്യാച്ചെടുത്ത് പുറത്താക്കി. പഞ്ചാബ് – 28/1 (4.2).
#TATAIPL 2024 is well and truly underway! 🙌
How did your favourite team’s first game of the season go? 🤔
🥳 or 😢? pic.twitter.com/0cq82lGcO2
— IndianPremierLeague (@IPL) March 24, 2024
ശിഖർ ധവാൻ നയിക്കുന്ന പഞ്ചാബ് കിങ്സ് ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ ജയത്തിന്റെ കരുത്തിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ആദ്യ മത്സരം തോറ്റ ആർസിബി നിലവിൽ ഒമ്പതാം സ്ഥാനത്തുമാണ്. നെറ്റ് റൺറേറ്റിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസാണ് ഒന്നാമതുള്ളത്. ചെന്നെ, പഞ്ചാബ്, ഗുജറാത്ത്, കൊൽക്കത്ത എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.
#TATAIPL 2024 set to roll at the M. Chinnaswamy, Bengaluru 🏟️@RCBTweets host the @PunjabKingsIPL in an exhilarating contest 🤜🤛
Which team will gain 2️⃣ points after tonight? 🤔#RCBvPBKS | @imVkohli pic.twitter.com/jKR6HH3iJZ
— IndianPremierLeague (@IPL) March 25, 2024
ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം ഇംഗ്ലീഷ് ബാറ്റർമാരുടെ കരുത്തിൽ നാല് പന്ത് ബാക്കിനിൽക്കെ മറികടന്നാണ് പഞ്ചാബ് ചിന്നസ്വാമിയിലെത്തുന്നത്. ഫിഫ്റ്റി നേടിയ സാം കറനും (63) മികച്ച പിന്തുണ നൽകിയ ലിയാം ലിവിങ്സ്റ്റണും (38) ചേർന്ന് പഞ്ചാബ് കിങ്സിന് ആശിച്ച ജയത്തുടക്കമാണ് സമ്മാനിച്ചത്.
Match 6️⃣ 🔜
Captain @faf1307 is looking for season’s first win while Captain @SDhawan25 is looking for another win 🙌
⏰ 7:30 PM IST
💻 https://t.co/4n69KTTxCB
📱Official IPL App#TATAIPL | #RCBvPBKS pic.twitter.com/HuykUJyHYs— IndianPremierLeague (@IPL) March 25, 2024
ബാറ്റിങ്ങിൽ മദ്ധ്യനിര തകർന്നതാണ് ബെംഗളൂരുവിന്റെ തോൽവിക്ക് കാരണമായത്. അലക്ഷ്യമായ ഷോട്ടുകളിലൂടെ താരങ്ങൾ വിക്കറ്റുകൾ വലിച്ചെറിയുന്ന കാഴ്ചയാണ് ചെപ്പോക്കിൽ കണ്ടത്. വിരാട് കോഹ്ലിയും ഗ്ലെൻ മാക്സ്‌വെല്ലും അടങ്ങുന്ന മിഡിൽ ഓർഡർ ഫോമിലേക്കുയർന്നാൽ 200 മുകളിൽ സ്കോർ കണ്ടെത്തുക ആർസിബിക്ക് വലിയ വെല്ലുവിളിയാകില്ല.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ