ഐപിഎല്ലിൽ രണ്ട് സീസണുകളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര ഞായറാഴ്ച പുറത്തെടുത്തത് അവിസ്മരണീയ പ്രകടനം. നാലോവറിൽ വെറും 14 റൺസ് മാത്രം വഴങ്ങിയാണ് ബുമ്ര മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയത്. വൃദ്ധിമാൻ സാഹ (19), ഡേവിഡ് മില്ലർ (12), സായ് സുദർശൻ (45) എന്നിവരെയാണ് ബുമ്ര മടക്കിയത്.
Double-wicket over for Jasprit Bumrah🔥
📸: Jio Cinema/IPL pic.twitter.com/XIjzYWZmc7
— CricTracker (@Cricketracker) March 24, 2024
മടങ്ങി വരവിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുക്കാൻ ബുമ്രയ്ക്ക് സാധിച്ചു. നാലാം ഓവറിലെ അവസാന പന്തിലാണ് സാഹ ക്ലീൻ ബൗൾഡായത്. അതുവരെ ആദ്യ രണ്ടോവറിൽ നിന്ന് നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് പൊതിരെ തല്ലുകിട്ടിയിരുന്നു.
ഇതിനിടയിലാണ് ബുമ്ര ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ജെറാൾഡ് കോട്സി കൂടിയെത്തിയതോടെ മുംബൈ കളിയിൽ നിയന്ത്രണം ഏറ്റെടുത്തു.
BUMRAH JUST WENT FOR 1 BOUNDARY IN HIS FOUR OVERS. 🤯
– The GOAT…!!!! pic.twitter.com/uRHFZVCC6n
— Johns. (@CricCrazyJohns) March 24, 2024
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്തു 169 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത 20ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. 45 റണ്‍സ് നേടിയ സായ് സുദര്‍ശന്റെ ഇന്നിങ്‌സാണ് ടൈറ്റന്‍സിന് അല്‍പ്പമെങ്കിലും തുണയായത്.
Read More
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ