ജന്മനാ രണ്ട് കൈകൾക്കും പൂർണ വളർച്ചയില്ലാതെയാണ് മുഹമ്മദ് യാസീൻ ജനിച്ചത്. കുറവുകൾക്കൊന്നും ആ കുഞ്ഞുപയ്യന്റെ ആത്മവിശ്വാസത്തെ തരിമ്പും തളർത്താനായിട്ടില്ല. അവൻ ക്രിക്കറ്റ് കളിക്കും, കീ ബോർഡ് വായിക്കും, ഫുട്ബോൾ കളിക്കും. എന്ത് ചോദിച്ചാലും അവൻ എപ്പോഴും തയ്യാറാണ്.
ഒരു വർഷം മുമ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് കൈകളില്ലാതെയും കീ ബോർഡ് വായിക്കുന്ന യാസീന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. അത്ഭുത ബാലനെന്നാണ് യാസീനെ മന്ത്രി വിശേഷിപ്പിച്ചിരുന്നത്. കായംകുളം പ്രയാർ സ്വദേശികളായ ഷാനവാസ്-ഷൈന ദമ്പതികളുടെ മൂത്ത മകനാണ് യാസീൻ. 11 വയസാണ് പ്രായം.
പിന്നീട് നിരവധി പേരാണ് യാസീനെ നേരിൽ കാണാനും അഭിനന്ദനം അറിയിച്ചും എത്തിയിട്ടുള്ളത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിൽ വന്ന വീഡിയോയിലാണ് അവൻ തന്റെ ഏറ്റവും വലിയ ആഗ്രഹം തുറന്നുപറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്ററും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസണിനെ കാണണം എന്നായിരുന്നു കുഞ്ഞു യാസീനിനെ ഏറ്റവും വലിയ ആഗ്രഹം. പയ്യൻസ് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആരോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
This talented kid’s biggest dream is to meet Sanju Samson
Hopefully it happens soon
pic.twitter.com/7MYPiR3j23
— Sanju Samson Fans Page (@SanjuSamsonFP) January 29, 2024
ഒടുവിൽ മുഹമ്മദ് യാസീനെ നേരിൽ കാണാൻ സഞ്ജു സാംസൺ നേരിട്ട് വരുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. കുഞ്ഞു യാസീനെ വീഡിയോ കോൾ ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് പ്രിയ താരം. പ്രിയതാരത്തെ കണ്ടതിന്റെ സന്തോഷം അവന്റെ മുഖത്തും ശബ്ദത്തിലുമെല്ലാം വ്യക്തമായിരുന്നു.
/indian-express-malayalam/media/media_files/D8Uk9SJBtAWpa7DxW7Fx.jpg)
വീഡിയോ കണ്ട സഞ്ജു സാംസൺ യാസീനെ നേരിൽ വിളിച്ച് ഞെട്ടിച്ചിരിക്കുകയാണ്. വൈകാതെ തന്നെ ഒരു ദിവസം കാണാനെത്തുമെന്നും സഞ്ജു ഉറപ്പുനൽകിയിട്ടുണ്ട്. സാക്ഷാൽ, സഞ്ജു സാംസൺ തന്നെ വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ യാസീനിനും സഹോദരൻ അൽ അമീനിനും അത് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.
Sanju immediately connected with this kid when he learnt about him and promised to meet him when he comes back to Kerala after the Ranji Trophy matches
That’s our golden Sanju Samson for you
https://t.co/pabm3Gcr3h pic.twitter.com/nrkimBNH7E
— Sanju Samson Fans Page (@SanjuSamsonFP) February 5, 2024
“വീഡിയോ കണ്ട് എല്ലാവർക്കും ഇഷ്ടമായി. ഞാൻ ഓച്ചിറയൊക്കെ വരാറുണ്ട്. ഞാൻ അങ്ങോട്ട് വരുന്നുണ്ട് ട്ടോ. നീ നന്നായി കളിക്കുന്നുണ്ട്,” സഞ്ജു സാംസൺ പറഞ്ഞു. ഐപിഎല്ലിൽ ഫൈനലിൽ കീ ബോർഡ് വായിച്ചിരുന്നോയെന്നും സഞ്ജു ചോദിക്കുന്നുണ്ട്. ഇഷ്ടമായോ എന്നാണ് പയ്യൻസ് മറുപടി നൽകുന്നത്. അനിയൻ അൽ അമീനേയും സൂപ്പർ താരം പരിചയപ്പെട്ടു. കൂട്ടുകാരേയും ഫാമിലിയേയും ഒക്കെ വീഡിയോ കാണിച്ചു കൊടുത്തിട്ടുണ്ടെന്നും ഞങ്ങൾ ഒന്നിച്ച് വരുന്നുണ്ടെന്നും സഞ്ജു പറഞ്ഞു.
യാസീനിന്റെ പിതാവും വലിയ സന്തോഷത്തിലാണ്. സഞ്ജു ആദ്യം വിളിച്ചപ്പോൾ ആളെ മനസിലായില്ല. രഞ്ജി ട്രോഫി മത്സരത്തിനിടയിൽ നിന്നാണ് സഞ്ജു വിളിച്ചത്. 4 വിക്കറ്റൊക്കെ പോയി നിൽക്കുന്ന ടെൻഷനിടയിലാണ് സഞ്ജു വിളിച്ചത്. പിന്നെ മക്കളെ വീഡിയോ കോളിൽ വിളിച്ചു. മകനോട് മിടുക്കനായിരിക്കാനും ഉടനെ വീട്ടിൽ വന്നു കാണാമെന്നും സഞ്ജു സാർ അറിയിച്ചിട്ടുണ്ടെന്നും പിതാവ് വെളിപ്പെടുത്തി.
നേരത്തെ കോമഡി ഉത്സവത്തിലും യാസീൻ അതിഥിയായെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. വീഡിയോ കാണം.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- ‘ഇതാണ് ആ യോർക്കർ;’ മിഡില്‍ സ്റ്റംപ് തെറിപ്പിച്ച് ബുമ്ര മാജിക്ക്
- ചേതോഹരമായ ശതകം; വിമർശകരുടെ വായടപ്പിച്ച് ശുഭ്മൻ ഗിൽ
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു