Friday, May 23, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ക്രിക്കറ്റ് കളി പഴങ്ങളും ഉരുക്കിയ പ്ലാസിക് പന്തും കൊണ്ട്; ക്രിക്കറ്റ് ലോകം ഇനി ഇവൻ അടക്കിവാഴും

by News Desk
January 28, 2024
in SPORTS
0
ക്രിക്കറ്റ്-കളി-പഴങ്ങളും-ഉരുക്കിയ-പ്ലാസിക്-പന്തും-കൊണ്ട്;-ക്രിക്കറ്റ്-ലോകം-ഇനി-ഇവൻ-അടക്കിവാഴും
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

ഷമർ ജോസഫ് എന്ന പേര് ഓർത്തുവച്ചോളൂ, ക്രിക്കറ്റ് ലോകം അവൻ അടക്കിവാഴും. ഈ വിൻഡീസ് യുവ പേസർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയിട്ട് ആഴ്ചകളേ പിന്നിടുന്നുള്ളൂ. ആകെ കളിച്ചത് രണ്ട് ടെസ്റ്റ് മാച്ചുകളും. ഒരു കളിക്കാരനെ വിലയിരുത്താൻ ഇതൊന്നും മതിയാകില്ലെന്ന് പറയാൻ എളുപ്പമാണ്. പക്ഷേ, അരങ്ങേറ്റ മാച്ചിൽ ഓസ്ട്രേലിയക്കെതിരെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അതേ ഷമറിന്റെ മികവിൽ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കരുത്തരായ കംഗാരുപ്പടയെ തോൽപ്പിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങളെത്തി നിൽപ്പാണ്. ക്രിക്കറ്റിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ജീനിയസുകളുടെ ഉദയം ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നത്.

ക്രിക്കറ്റ് പന്തിന് പകരം പഴങ്ങളും ഉരുക്കിയെടുത്ത പ്ലാസിക്കും

കരീബിയൻ ദ്വീപുകളിലെ ഏറ്റവും വിദൂര ഗ്രാമങ്ങളിലൊന്നായ ബരാകരയിലേക്ക് എത്തിപ്പെടാൻ ചുരുങ്ങിയത് രണ്ടു ദിവസത്തെ ബോട്ട് യാത്ര വേണ്ടി വരും. കുട്ടിക്കാലത്ത് ഷമാറിന് വീടിന് മുന്നിലെ ജലാശയത്തോട് ചേർന്നാണ് അവൻ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ച് തുടങ്ങിയത്. പന്ത് വാങ്ങാനൊന്നും ശേഷിയില്ലാത്ത കുട്ടികൾ, പന്തിനോട് സാമ്യമുള്ള പഴങ്ങളാണ് ക്രിക്കറ്റ് പന്തിന് പകരം ഉപയോഗിച്ചിരുന്നത്. കെട്ടിപ്പന്ത് ഉപയോഗിച്ച് കളിക്കാൻ പോലും അവർക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ലെന്ന് ഷമറിന്റെ കസിൻ സഹോദരനും കുട്ടിക്കാലത്തെ സുഹൃത്തുമായ ഒർലാൻഡോ ടാനർ പറയുന്നു. ജംഗിൾ ലാൻഡ് ക്രിക്കറ്റ് എന്നാണ് തങ്ങളതിനെ വിളിക്കാറുള്ളതെന്നും അദ്ദേഹം ഓർത്തെടുത്തു.

ന്യൂ ആംസ്റ്റർഡാമിലെ ടക്കർ പാർക്ക് ക്രിക്കറ്റ് ക്ലബ്ബിലാണ് ഒർലാൻഡോ ടാനർ ക്രിക്കറ്റ് പരിശീലിപ്പിക്കുന്നത്. ഷമർ ജോസഫ് ക്രിക്കറ്റ് പരിശീലിച്ചിരുന്ന ക്രിക്കറ്റ് ക്ലബ്ബാണിത്. “ഞങ്ങളുടേത് ഒറ്റപ്പെട്ട സ്ഥലമായിരുന്നതിനാൽ പന്ത് വാങ്ങാൻ സാധിക്കുമായിരുന്നില്ല. അതിനാലാണ് പഴങ്ങൾ ഉപയോഗിച്ചത്. ചിലപ്പോൾ പഴയ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ ഉരുക്കിയെടുത്ത് ഉരുട്ടിയെടുത്തും ക്രിക്കറ്റ് കളിച്ചിരുന്നു. സെവൻത് ഡേ അഡ്വൻറ്റിസ്റ്റ് ക്രിസ്ത്യാനികളായ ഞങ്ങളെ ശനിയാഴ്ചകളിൽ കുടുംബാംഗങ്ങൾ ക്രിക്കറ്റ് കളിക്കാൻ അനുവദിച്ചിരുന്നില്ല. കടുത്ത വിശ്വാസികളായതിനാൽ തന്നെ ഷമറിനെ യൂത്ത് ക്രിക്കറ്റിൽ കളിപ്പിക്കാൻ കുടുംബം ദൂരേക്ക് അയക്കാതിരുന്നതിന്റെ കാരണവും ഇതുതന്നെ ആയിരുന്നു,” ഒർലാൻഡോ ടാനർ പറഞ്ഞു.

ബരാകരയിലെ താമസക്കാരായ ട്രൈബുകൾ, പഴയ ആഫ്രിക്കൻ അടിമകളുടെ 19ാം നൂറ്റാണ്ടിൽ അമേരിന്ത്യൻ ട്രൈബുകളുടെ നരവേട്ടയിൽ നിന്ന് രക്ഷപ്പെട്ടാണ് ഇവിടെയെത്തിയത്. പണത്തിന് വേണ്ടി ആഫ്രിക്കൻ അടിമകളെ വിൽക്കുകയായിരുന്നു അമേരിന്ത്യൻ ട്രൈബുകളുടെ പ്രധാന ജോലി. 

ഒരു കാവൽ മാലാഖ അവതരിക്കുന്നു

ഒരു ദശാബ്ദം മുമ്പാണ് ഡാമിയൻ വാൻ്റൂൾ ഒരു മത്സരം കളിക്കാൻ വെസ്റ്റ് ഇൻഡീസ് മുൻ ഏകദിന ഇൻ്റർനാഷണൽ റോയ്‌സ്റ്റൺ ക്രാൻഡനൊപ്പം ബരാകര സന്ദർശിച്ചത്. മുൻ ഗയാന ക്രിക്കറ്റ് താരവും ബിസിനസുകാരനും ആയിരുന്നു വാൻ്റൂൾ. ഈ സന്ദർശനത്തിനിടെയാണ് ഷമർ ജോസഫിനെ അദ്ദേഹം ആദ്യമായി കാണുന്നത്. അന്ന് ഷമറിന് 14 വയസ്സ് മാത്രമാണ് പ്രായം. “അവൻ വളരെ മത്സരബുദ്ധിയുള്ളവനായിരുന്നു. അന്നേ ഞാൻ അവനിലെ കഴിവുകൾ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ അവൻ നദിക്കരയിലാണ് ജീവിച്ചിരുന്നത്,” ജോസഫിനെക്കുറിച്ചുള്ള തൻ്റെ ആദ്യ മതിപ്പ് അനുസ്മരിച്ചു കൊണ്ട് വാൻ്റൂൾ പറയുന്നു. 

“ഞങ്ങൾ ബന്ധം തുടർന്നു. 2021ഓടെ ജോർജ്ജ് ടൗണിലെ ക്രിക്കറ്റ് ക്ലബിലേക്ക് സൈൻ ചെയ്യാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. കാരണം ഞാൻ അവിടെയൊരു അംഗമായിരുന്നു. അന്ന് ഞാൻ അവനോട് പറഞ്ഞത്, എന്റെ കാര്യങ്ങൾ കുറച്ചുകൂടി മെച്ചമായാലുടൻ ഞാൻ തീർച്ചയായും നിങ്ങളെ ഇവിടെ കൊണ്ടുവരുമെന്നാണ്. അപ്പോൾ നിങ്ങൾക്ക് കളിക്കാൻ കഴിയും,” വാൻ്റൂൾ ഉറപ്പ് നൽകി.

Shamar joseph | wife with kids
ഷമർ ജോസഫ് ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം

പറഞ്ഞ പോലെ തന്നെ വാൻ്റൂൾ തൻ്റെ വാഗ്ദാനം പാലിച്ചു. ഷമർ ജോസഫിനെ ബരാകരയിൽ നിന്ന് പുറത്തു കൊണ്ടുവരാനും സെക്യൂരിറ്റി ജീവനക്കാരനെന്ന നിലയിൽ ജോലി ഉപേക്ഷിച്ച് ക്രിക്കറ്റിലേക്ക് പോകാനും ജോസഫിനെ സഹായിക്കുകയും ചെയ്തു. “ആദ്യം, എൻ്റെ ബിസിനസ്സിൽ എനിക്ക് വേണ്ടി വന്ന് ജോലി ചെയ്യാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു, പക്ഷേ ഞാൻ അവനോട് പറഞ്ഞു, ‘നീ ഒരു ഫാസ്റ്റ് ബൗളറാണ്. നിങ്ങൾ ആ ജോലി ചെയ്താൽ, നിങ്ങൾക്ക് പരിശീലനത്തിന് സമയം ലഭിക്കില്ല. നിങ്ങൾ തളർന്നിരിക്കും. ജോർജ്ജ് ടൗണിൽ ഇറങ്ങുക. ഞാൻ താമസിച്ചിരുന്ന അപ്പാർട്ട്മെൻ്റിലാണ് താമസം. ഞാൻ ബില്ലുകൾ അടയ്ക്കാം. നിങ്ങൾ ചെയ്യേണ്ടത്, നിങ്ങളുടെ കുടുംബത്തോട് പ്രതിബദ്ധത പുലർത്തുക എന്നതാണ്. ആ സമയത്ത് അവന് അവൻ്റെ കാമുകി ഉണ്ടായിരുന്നു. അവർക്ക് ഒരു മകനുമുണ്ടായിരുന്നു,” വാൻ്റൂൾ കൂട്ടിച്ചേർത്തു.

വാൻ്റൂൾ നൽകിയ ആദ്യ പണത്തിൽ നിന്നാണ് ഷമർ ജോസഫ് തന്റെ ആദ്യത്തെ ക്രിക്കറ്റ് കിറ്റ് വാങ്ങിയത്. മുൻ ഗയാനീസ് ക്രിക്കറ്റ് താരം തൻ്റെ ക്രിക്കറ്റ് സ്വപ്നങ്ങൾ ജീവിച്ചത്, മണിക്കൂറിൽ 150  കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന ഷമർ ജോസഫ് എന്ന പേസറിലൂടെയാണ്. “ഞാൻ എനിക്കായാണ് ഇത് ചെയ്യുന്നതെന്ന് അവനോട് പറഞ്ഞു. ഇത് അദ്ദേഹത്തിന് എൻ്റെ അവസരമായിരുന്നു. ഞാൻ എൻ്റെ കൗണ്ടിക്ക് വേണ്ടി ഗെയിം കളിച്ചു. പക്ഷേ ഞാൻ അത് ഉപേക്ഷിച്ച് ബിസിനസ് മാനേജ്മെൻ്റും മാർക്കറ്റിംഗും പഠിച്ചു. അന്ന് എനിക്ക് ക്രിക്കറ്റ് കളിക്കാൻ സമയമില്ലായിരുന്നു. അതിനാൽ അവൻ എന്താണ് അനുഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഷമർ ജോസഫ് വളരെ കഠിനാധ്വാനിയും അർപ്പണബോധം ഉള്ളവനുമാണ്. അത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു,” വാൻ്റൂൾ പറഞ്ഞുനിർത്തി.

 

 

Read More

  • 27 വർഷത്തിന് ശേഷം ഓസീസിനെ വീഴ്ത്തിയ ഷമർ ജോസഫ് ആരാണ്?; വരുന്നത് ഫോണും ഇന്റർനെറ്റുമില്ലാത്ത ദ്വീപിൽ നിന്ന്
  • കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
  • കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎ‍ഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
  • മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
  • പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
  • മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
Previous Post

ഗൂഗിൾ ഡ്രൈവ് സ്റ്റോറേജിനെതിരെ ബാക്കപ്പിന്റെ കണക്കെടുക്കാൻ വാട്ട്‌സ്ആപ്പ്

Next Post

ഹൃദയം തകർത്തു ടോം ഹാർട്ട്ലി; ഹൈദരാബാദിൽ ഇന്ത്യൻ കണ്ണീർ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
39
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
39
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
41
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
37
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
23
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
5
Next Post
ഹൃദയം-തകർത്തു-ടോം-ഹാർട്ട്ലി;-ഹൈദരാബാദിൽ-ഇന്ത്യൻ-കണ്ണീർ

ഹൃദയം തകർത്തു ടോം ഹാർട്ട്ലി; ഹൈദരാബാദിൽ ഇന്ത്യൻ കണ്ണീർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.