ഇന്ത്യൻ പര്യടനത്തിൽ ബാസ്ബോൾ തന്ത്രം പരീക്ഷിക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരെ മറുതന്ത്രമൊരുക്കി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യൻ പിച്ചുകളിൽ സന്ദർശകർ കളിക്കാനിരിക്കുന്നത്. കോളിൻസ് ഡിക്ഷ്നറിയിൽ വരെ ഇടംപിടിച്ച ഇംഗ്ലീഷുകാരുടെ ഈ പുതുതന്ത്രത്തിന് ഒരൊറ്റ വാചകത്തിൽ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്. “സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കൂ” എന്നാണ് കോച്ച് ഇന്ത്യൻ ടീമിലെ ബാറ്റർമാർക്ക് നൽകുന്ന നിർദ്ദേശം.
ഇംഗ്ലണ്ടിന്റെ അതിവേഗം റണ്ണടിച്ചു കൂട്ടുന്ന തന്ത്രത്തിന് അതേ രീതിയിൽ മറുപടി നൽകാറാണ് മറ്റു ടീമുകൾ ചെയ്യാറുള്ളത്. എന്നാൽ അതിലൊരു ചതിക്കുഴിയും ഒളിഞ്ഞുകിടപ്പുണ്ട്. ബാറ്റർമാർ അനാവശ്യ ഷോട്ടുകൾക്ക് മുതിർന്ന് പുറത്താകുന്നത്, അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ടെസ്റ്റ് മാച്ചുകളിൽ നീതീകരിക്കാനാകാത്തത കാര്യമാണ്. അതിനാൽ, ദ്രാവിഡ് പറയുന്നത് പോലെ സമചിത്തത പാലിച്ച് സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കുക തന്നെയാണ് ഏറ്റവും നല്ല രീതി. ക്രിക്കറ്റിന്റെ ക്ലാസിക് ശൈലിയായ ടെസ്റ്റ് ക്രിക്കറ്റിൽ ഷോട്ട് സെലക്ഷനും പ്രതിരോധവും ഒരു ബാറ്ററുടെ മികവ് തെളിയിക്കുന്ന സുപ്രധാന മേഖലകളാണ്.
കഴിഞ്ഞ തവണ ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയപ്പോൾ, ചെന്നൈയിൽ നടന്ന രണ്ടാം ടെസ്റ്റ് മാച്ചിന്റെ ആദ്യ ഇന്നിങ്സിൽ രോഹിത്ത് ശർമ്മ നേടിയ സെഞ്ചുറി കളിയുടെ ഗതിമാറ്റുന്നതായിരുന്നു. എന്നിരുന്നാലും, ഇന്ത്യയ്ക്ക് ഒരു നിശ്ചിത പദ്ധതിയില്ലെന്നും പ്രത്യേകിച്ച് ആക്രമണാത്മക ഗെയിം സ്വീകരിക്കുന്ന കാര്യത്തിൽ ദ്രാവിഡ് പറഞ്ഞു. “സ്വഭാവത്താൽ നമ്മുടെ മിക്ക കളിക്കാരും പ്രകൃതിയിൽ ആക്രമണം നടത്തുന്നവരാണ്. അൾട്രാ അറ്റാക്കിംഗ് നടത്താൻ ഞങ്ങൾ അവിടെ പോകുമെന്ന് ഞാൻ കരുതുന്നില്ല, ”ഇംഗ്ലണ്ടിൽ അവസാനമായി ഒരു ടെസ്റ്റ് പരമ്പര വിജയിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
“ഞങ്ങളുടെ ബാറ്റർമാർ സാഹചര്യം എന്താണ് ആവശ്യപ്പെടുന്നതെന്ന് നോക്കി അതുപോലെ കളിക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഞങ്ങളുടെ മികച്ച ആറ്-ഏഴ് ബാറ്റർമാരെ നോക്കുകയാണെങ്കിൽ, സ്വാഭാവികമായും പോസിറ്റീവായി കളിക്കുന്ന ധാരാളം ആളുകളുണ്ട്. അതിനാൽ, അത് ഏതെങ്കിലും പ്രത്യേക രീതിയിൽ മാറ്റാൻ അവർ ആഗ്രഹിക്കുന്നില്ല,”
“ഗെയിമിനെ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ നോക്കേണ്ട ചില വ്യത്യസ്ത സാഹചര്യങ്ങൾ ഉണ്ടാകും. അല്ലെങ്കിൽ ഞങ്ങൾ ദീർഘനേരം ബാറ്റ് ചെയ്യേണ്ടി വന്നേക്കാം. നമ്മുടെ മുന്നിൽ വരുന്നതിനോട് ഞങ്ങൾ പ്രതികരിക്കും. പക്ഷേ, എന്റെ ബാറ്റർമാരാരും ബാക്ക് ഫൂട്ടിലേക്ക് പ്രതിരോധിക്കാൻ നോക്കുന്നതായി എനിക്ക് കാണാൻ കഴിയുന്നില്ല,” ദ്രാവിഡ് പറഞ്ഞു.
🗣️🗣️ The pressure of Test match is different
Hear from #TeamIndia Captain @ImRo45 ahead of the #INDvENG Test Series opener 👌👌@IDFCFIRSTBank pic.twitter.com/qaq5EtYaOR
— BCCI (@BCCI) January 24, 2024
ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി കളിക്കുന്നില്ല. പകരം രജത് പടിദാറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു