നീണ്ട 12 വർഷങ്ങളായി ഇന്ത്യ നാട്ടിൽ ഒരു ടെസ്റ്റ് പരമ്പര തോറ്റിട്ട്. അലിസ്റ്റർ കുക്കിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടീമാണ് അവസാനമായി 2-1 എന്ന നിലയിൽ ഇന്ത്യയിൽ അവരെ തറപറ്റിച്ചിട്ടുള്ളത്. ഇക്കാലത്തിനിടയിൽ ഇന്ത്യൻ ടീം നാട്ടിൽ വെറും ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് തോറ്റിട്ടുള്ളത്. കൂടാതെ 16 ടെസ്റ്റ് മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നോട്ടു പോയിട്ടുമുണ്ട്.
ഈ 12 വർഷക്കാലവും ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് സ്ക്വാഡ് കൂടുതൽ കരുത്തരായി മാറിയിരിക്കുകയാണ്. പക്ഷേ, രണ്ട് തവണ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയെങ്കിലും, കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമായത് ഇന്ന് ചരിത്രമാണ്. ഹൈദരാബാദിൽ വ്യാഴാഴ്ച ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങാനിരിക്കെ പരമ്പര ഇന്ത്യൻ ടീമിന് കൂടുതൽ വെല്ലുവിളി നിറഞ്ഞതായി മാറിയേക്കും.
ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളിൽ വിരാട് കോഹ്ലിയുടെ അഭാവത്തിൽ പരിചയസമ്പത്തിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഹൈദരാബാദിന് ശേഷം വിശാഖപട്ടണത്താണ് രണ്ടാമത്തെ ടെസ്റ്റ് നടക്കുന്നത്. ബാസ്ബോൾ ശൈലിയുമായി ബ്രെണ്ടൻ മക്കല്ലവും ബെൻ സ്റ്റോക്ക്സും ഇന്ത്യയിൽ വിജയം തേടിയെത്തുകയാണ്. 2012ൽ കോച്ച് ആൻഡി ഫ്ലവറും നായകൻ അലിസ്റ്റർ കുക്കും കാണിച്ച മാതൃക അവർക്ക് പിന്തുടരേണ്ടതുണ്ട്.
🏏 Inside Training | Hyderabad 🏟
🚀 Woody rockets
👐 Outrageous catches
💪 The skipper in action🇮🇳 #INDvENG 🏴 | #EnglandCricket
Click below and see more 👇
— England Cricket (@englandcricket) January 22, 2024
കോഹ്ലി പിന്മാറുമ്പോൾ ഇന്ത്യയുടെ 3, 4, 5, 6 ബാറ്റിങ്ങ് പൊസിഷനുകളിൽ കളിക്കുന്ന താരങ്ങളുടെ ആകെ ടെസ്റ്റ് പരിചയസമ്പത്ത് 86 ടെസ്റ്റ് മത്സരങ്ങളുടേത് മാത്രമാണ്. ഇംഗ്ലീഷ് ടീമിന്റെ ബാസ്ബോൾ ശൈലിക്ക് പകരം ഇന്ത്യൻ ടീം കരുതിവെക്കുന്നത് എന്താകുമെന്ന് കാത്തിരുന്ന് തന്നെ അറിയണം. ഇന്ത്യയിലെ സ്പിൻ പിച്ചുകളിൽ ഇംഗ്ലണ്ട് അവരുടെ സ്ഥിരം ശൈലിയിൽ തന്നെ കളിക്കുമോയെന്നതും സംശയകരമാണ്.
ടെസ്റ്റ് ക്രിക്കറ്റിന്റെ പതിവുരീതികളിൽ നിന്നും തെന്നിമാറി, പ്രതിരോധത്തിലൂന്നാതെ പരമാവധി ഏകദിന ശൈലിയിൽ റൺസ് കണ്ടെത്തുന്ന രീതിയാണ് ബാസ്ബോൾ. മുൻ കീവീസ് താരം ബ്രെണ്ടൻ മക്കല്ലം കോച്ചായി വന്ന ശേഷമാണ് ഇത്തരത്തിലൊരു ബാറ്റിങ്ങ് ശൈലി ഇംഗ്ലണ്ട് ആഷസ് ടെസ്റ്റിൽ പരീക്ഷിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ സമനിലകൾ ഒഴിവാക്കി നിർത്താമെന്നതാണ് ഈ രീതിയുടെ ഗുണം. ബാസ്ബോളിൽ പരമ്പരാഗത ടെസ്റ്റ് ക്രിക്കറ്റിന്റെ ടെക്സ്റ്റ് ബുക്ക് ശൈലികൾക്കൊന്നും പ്രാധാന്യമില്ല.
When it’s almost “time” for the first Test ⏳#TeamIndia | #INDvENG | @IDFCFirstBank pic.twitter.com/QbswZ1AMWZ
— BCCI (@BCCI) January 23, 2024
മക്കെല്ലാം കോച്ചായി വന്നതിന് ശേഷം ഇംഗ്ലണ്ട് ടീമിന്റെ ടെസ്റ്റ് മത്സരങ്ങളിലെ സ്ട്രൈക്ക് റേറ്റ് 75.48 ആണ്. തൊട്ടുപിന്നിലുള്ള ഇന്ത്യ, ഓസ്ട്രേലിയ ടീമുകളുടെ സ്ട്രൈക്ക് റേറ്റ് യഥാക്രമം 54.57, 54.14 എന്നിങ്ങനെയാണ്. മക്കെല്ലം വരുന്നതിന് മുമ്പ് 17 ടെസ്റ്റുകളിൽ ഒരെണ്ണം മാത്രം ജയിച്ചിരുന്ന ഇംഗ്ലീഷ് ടീം, പുതിയ കോച്ചിന്റെ വരവോടെ 18ൽ 13ഉം ജയിച്ച് വലിയ പുരോഗതിയാണ് നേടിയത്. പാക്കിസ്ഥാനോട് മൂന്നും ന്യൂസിലൻഡിനോട് ഒരു ടെസ്റ്റുമാണ് അവർ തോറ്റിട്ടുള്ളത്. ഇന്ത്യയിൽ നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പര ബാസ്ബോൾ ശൈലിയുടെ വലിയൊരു പരീക്ഷണ ഘട്ടമായിരിക്കും.
Hello, Hyderabad! 👋
The City of Pearls ⚪
🇮🇳 #INDvENG 🏴 | #EnglandCricket pic.twitter.com/hJLQFWkIgp
— England Cricket (@englandcricket) January 21, 2024
ഇന്ത്യയിൽ എല്ലാ വേദികളിലും കറുത്ത മണ്ണുള്ള പിച്ചുകളായതിനാൽ ബൗൺസിന്റെയും പേസിന്റെയും അഭാവം ഇംഗ്ലണ്ടിന്റെ ബാറ്റിംഗിനെ തടയുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ഇത്തരം ട്രാക്കുകൾ സ്പിന്നർമാർക്കെതിരെ ദീർഘസമയം കളിക്കാനുള്ള ഇംഗ്ലീഷ് ബാറ്റർമാരുടെ പദ്ധതികളെ ഒരു പരിധിവരെ തടഞ്ഞുനിർത്തും. പന്ത് ബാറ്റിലേക്കെത്തുന്നതിന് കാലതാമസം നേരിടുന്ന പന്തിനെ നേരിടുന്നതിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് പതിവാണ്.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു