കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരുപ്പിന് വിരാമമിട്ട് കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം. നെടുംമ്പാശ്ശേരി അത്താണി ദേശിയ പാതയ്ക്ക് സമീപമാണ് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) നിർമ്മിക്കുന്നത്. സ്റ്റേഡിയത്തിനായുള്ള ഭൂമിയേറ്റെടുക്കൽ കരാറിലും കെസിഎ ഒപ്പുവച്ചു.
സ്റ്റേഡിയത്താനായി ഏറ്റെടുക്കുന്ന 60 ഏക്കറിൽ, 30 ഏക്കർ സ്ഥലത്ത് സ്റ്റേഡിയവും ബാക്കി സ്ഥലം പരിശീലനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ദേശീയപാത 544 നോട് ചേര്‍ന്നാണ് സ്‌റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
വിമാനത്താവളവും പഞ്ചനക്ഷത്ര ഹോട്ടലുകളും സമീപമുള്ളതിനാൽ കേരളത്തിലെത്തുന്ന കളിക്കാർക്ക് യാത്രയും താമസവും എളുപ്പമായിരിക്കും. ബിസിസിഐ സെക്രട്ടറി ജെയ്ഷാ കൊച്ചിയിലെത്തിയതിനു പിന്നാലെ, നെടുമ്പാശ്ശേരിയിലെ ഭൂമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനുയോജ്യമാണെന്ന് കെസിഎ ഭാരവാഹികളെ അറിയിച്ചിരുന്നു.
കേരളാ ബ്ലാസ്റ്റോഴ്സിന്റെ ഹോം ഗ്രൗണ്ട്കൂടിയായ കലൂർ ജവഹർലാൽ നെഹറൂ സ്റ്റേഡിയം ഫുട്ബോൾ മത്സരങ്ങൾക്കായി വിട്ടുകൊടുത്തതിനു പിന്നാലെ കൊച്ചിയൽ 2014 ന് ശേഷം ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടില്ല. മത്സരങ്ങൾക്കായി തിരുവനന്തപുരം അന്താരാഷ്ട്ര സ്റ്റേഡിയത്തെ മാത്രമായിരുന്നു ഇത്രയും കാലം ആശ്രയിച്ചിരുന്നത്. പുതിയ സ്റ്റേഡിയം നെടുമ്പാശ്ശേരിയിൽ എത്തുന്നതോടെ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാം എന്ന പ്രത്യേകതയും പുതിയ സ്റ്റേഡിയത്തിന് ഉണ്ടാകും.
സ്വന്തമായൊരു സ്റ്റേഡിയം എന്ന ഉദ്ദേശത്തോടെ നെടുബാശേരിയിൽ മറ്റൊരു ഭൂമിയും കെസിഎ കണ്ടെത്തിയിരുന്നു എന്നാൽ അനുമതിയിലെ പ്രശ്നങ്ങൾ കണക്കിലെടുത്ത് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. രണ്ട് വർഷം മുൻപു തന്നെ സ്റ്റേഡിയത്തിനായുള്ള നീക്കങ്ങൾ കെസിഎ ആരംഭിച്ചിരുന്നു.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു