എം എസ് ധോണിയുടെ ബയോപിക് സിനിമയിൽ പഞ്ചാബി താരമായ യുവരാജ് സിങ്ങിനെ കുറിച്ച് ഒരു ഡയലോഗുണ്ട്. “അവൻ ഞങ്ങളെ പാർക്കിന്റെ എല്ലായിടത്തേക്കും അടിച്ചുപറത്തി,” എന്ന്. പഞ്ചാബും ബിഹാറും തമ്മിലുള്ള കൂച്ച് ബെഹാർ ട്രോഫി മത്സരത്തിൽ, അന്ന് യുവരാജ് സിങ് എന്ന ഇടങ്കയ്യൻ ബാറ്റർ അടിച്ചെടുത്തത് 358 റൺസായിരുന്നു.
24 വർഷങ്ങൾക്കിപ്പുറം പ്രഖാർ ചതുർവേദിയെന്ന (404) കർണാടക താരം യുവരാജിന്റെ റെക്കോർഡ് മറികടന്നിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിലേറെ കാലം യുവരാജിന്റെ പേരിലായിരുന്നു കൂച്ച് ബെഹാർ ട്രോഫിയിലെ ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ്. പിന്നീട് 2011-12 സീസണിൽ മഹാരാഷ്ട്ര താരമായിരുന്നു വിജയ് സോൾ (451) അസമിനെതിരെ ഈ റെക്കോർഡ് തിരുത്തിയെഴുതി. അതിന് ശേഷം വീണ്ടും യുവരാജിന്റെ റെക്കോർഡിന് ഇളക്കം തട്ടിയിരിക്കുകയാണ്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 380 റൺസിന് പുറത്തായിരുന്നു. മറുപടിയായി ഒന്നാമിന്നിംഗ്സ് ആരംഭിച്ച കർണാടക പ്രഖാറിന്റെ ബാറ്റിങ്ങ് കരുത്തിൽ 890/8 റൺസെടുത്തു. പ്രഖാറിന്റെ പിതാവ് സഞ്ജയ് ചതുർവേദി ഇപ്പോൾ സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് നടത്തുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്, അമ്മ രൂപ ചതുർവേദി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) ടെക്‌നിക്കൽ ഓഫീസറാണ്.
“ഞങ്ങൾ ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ളവരാണ്. എന്നാൽ ഞാൻ ഇപ്പോൾ രണ്ട് പതിറ്റാണ്ടിലേറെയായി ബെംഗളൂരുവിലാണ് താമസിക്കുന്നത്. ഞാൻ വാരാണസിയിലെ ഐഐടി പാസ് ഔട്ടാണ്. മകൻ അവന്റെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രിക്കറ്റ് അത് ഏറ്റെടുത്തു. പന്ത്രണ്ടാം ക്ലാസിൽ മികച്ച ഗ്രേഡുള്ള പ്രഖാർ ഇപ്പോൾ ബിഎ സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം വർഷ വിദ്യാർഥിയാണ്,” സഞ്ജയ് ചതുർവേദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“അപ്പാർട്ട്മെന്റിലെ ഏതൊരു കുട്ടിയേയും പോലെ അവനും ക്രിക്കറ്റ് കളിക്കുമായിരുന്നു. ഒരു ദിവസം, ഒരു പ്രദേശവാസിയായ ഒരാൾ ‘നിങ്ങളുടെ മകൻ നന്നായി അടിക്കുന്നുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ അവനെ അക്കാദമിയിൽ ചേർക്കാത്തത്’ എന്ന് ചോദിച്ചു. മകനും ക്രിക്കറ്റ് കളി ഇഷ്ടമായിരുന്നു. 2017ൽ ഞങ്ങൾ അവനെ സിക്സ് ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റി. ബെംഗളൂരുവിലെ പദുക്കോൺ-ദ്രാവിഡ് സെന്റർ ഓഫ് സ്പോർട്സ് എക്സലൻസിലാണ് സിക്സ് പ്രവർത്തിക്കുന്നത്. പ്രഖാർ കർണാടക അണ്ടർ 16, അണ്ടർ 19 ടീമുകളെ പ്രതിനിധീകരിച്ചു. അവൻ ശരിക്കും ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണുന്നത് സന്തോഷകരമാണ്,” പിതാവ് പറഞ്ഞു.
ക്രിക്കറ്റിനായി ദിവസവും 100 കിലോമീറ്റർ സഞ്ചരിക്കുന്ന പ്രഖാറിന്റെ കഠിനാധ്വാനത്തിനാണ് പിതാവ് കയ്യടി നൽകുന്നത്. “ഞങ്ങൾ ഇലക്ട്രോണിക് സിറ്റിയിലാണ് താമസിക്കുന്നത്, അക്കാദമി 50 കിലോമീറ്റർ അകലെയുള്ള ദേവനഹള്ളിയിലാണ്. ഇത് നഗരത്തിന്റെ മറുവശം പോലെയാണ്. അവൻ കഠിനമായി തന്നെ കളിച്ചു. ഞങ്ങൾ മത്സരം ടിവിയിലും കണ്ടു. ഇത് ഇഷ്ടപ്പെട്ടു, അവൻ നന്നായി കളിച്ചു,” ചതുർവേദി പറഞ്ഞു.
കർണാടകയുടെ മുൻ ക്യാപ്റ്റനും പരിശീലകനുമായ കെ ജശ്വന്ത് കഴിഞ്ഞ ആറ് വർഷമായി പ്രഖാറിനെ പരിശീലിപ്പിക്കുന്നുണ്ട്. പ്രഖാർ എല്ലാ വിമർശകരെയും നിശബ്ദരാക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. “കുട്ടിക്ക് ഒരുപാട് ദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. സംസ്ഥാന അണ്ടർ 19 ടീമിൽ ഇടംപിടിക്കാൻ അദ്ദേഹം പാടുപെടുകയായിരുന്നു. പലരും അവന്റെ കഴിവിൽ വിശ്വസിച്ചില്ല. അദ്ദേഹം ഞങ്ങൾക്ക് വളരെ മികച്ച കളിക്കാരനായിരുന്നു,” ജസ്വന്ത് പറയുന്നു.
“അണ്ടർ 19 ടീമിലേക്ക് മാത്രമല്ല, അണ്ടർ 16 ടീമിലേക്കും അവനെ സെലക്ടർമാർ തിരഞ്ഞെടുത്തിരുന്നില്ല. നിലവാരമുള്ള ഒരു ക്രിക്കറ്റ് താരമാണെന്ന് സെലക്ടർമാരെ വിശ്വസിപ്പിക്കാൻ ഞങ്ങൾക്ക് അവർക്ക് മുന്നിൽ ഒരു പ്രസന്റേഷൻ തന്നെ നടത്തേണ്ടിവന്നു. ഒരുപാട് മത്സരങ്ങൾ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. സെലക്ടർമാരെ കുറ്റം പറയാൻ പറ്റില്ല. ഒരു കളിക്കാരന്റെ കഴിവ് കാണുന്നതിന്, ഒരു കോച്ചിനും സെലക്ടർക്കും ഒരു വിഷൻ ഉണ്ടായിരിക്കണം. നിങ്ങൾക്ക് സ്ഥിതിവിവര കണക്കുകളെ മാത്രം ആശ്രയിക്കാൻ കഴിയില്ല,” ജസ്വന്ത് കൂട്ടിച്ചേർത്തു.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- റാഷിദ് ഖാനെ തൂക്കിയടിച്ച് സഞ്ജു ടി20 ലോകകപ്പ് കളിക്കുമോ; രോഹിത് റിട്ടേൺസ്