ഒരു ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം വീണത് 23 വിക്കറ്റ്. ഇങ്ങനെ പോയാൽ ടെസ്റ്റ് ക്രിക്കറ്റിന്റെ അവസ്ഥയെന്താകും? ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യ ദിനം തന്നെ 25 വിക്കറ്റുകൾ വരെ വീണ മുൻകാല ചരിത്രമുണ്ട്. 1902ൽ മെൽബണിൽ നടന്ന ഓസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിലാണ് ഈ വിക്കറ്റ് മഴ പെയ്തത്. അതിന് ശേഷം 122 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം ശ്രദ്ധേയമാകുന്നത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ വിക്കറ്റ് വീണത് 1888ൽ ലോർഡ്സിൽ നടന്ന ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരത്തിലാണ്. ടെസ്റ്റിന്റെ രണ്ടാം ദിനം മാത്രം വീണത് 27 വിക്കറ്റുകളായിരുന്നു. ഇന്നലെ ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകൾ വീണത് സ്കോർ ബോർഡിൽ ഒരു റൺസ് പോലും ചേർക്കാതെയുമായിരുന്നു.
💥 Six wickets
🙅♂️ No runs concededSouth Africa’s unprecedented 11-ball stretch in Cape Town was a sight to behold 🙌
More 👉 https://t.co/NAiHoO0KY7 pic.twitter.com/x1ZrQuFlVZ
— ICC (@ICC) January 4, 2024
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ കേപ്ടൗൺ ടെസ്റ്റിൽ 153/4 എന്ന നിലയിൽ മികച്ച ലീഡുമായി ബാറ്റിങ്ങ് തുടരവെയാണ് ഇന്ത്യയ്ക്ക് വൻ തകർച്ചയുണ്ടായത്. പിന്നീട് അടുത്ത മൂന്നോവറിൽ ഇന്ത്യ ഇതേ സ്കോറിൽ ഓൾഔട്ടായിരുന്നു. കെഎൽ രാഹുൽ, ജഡേജ, ബുംറ, കോഹ്ലി, സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പ്രതിരോധിക്കാതെ കീഴടങ്ങിയത്.
ഒരറ്റത്ത് തുടരെത്തുടരെ വിക്കറ്റുകൾ വീണപ്പോഴും വിരാട് കോഹ്ലി പുറത്താകാതെ നിന്ന് താരങ്ങൾക്ക് ഉപദേശം നൽകിയിരുന്നു. എന്നാൽ, ഒടുവിൽ റബാഡയുടെ തേൻപുരട്ടിയ കെണിയിൽ കോഹ്ലിയും വീഴുന്നത് ഇന്ത്യൻ ആരാധകർ ഞെട്ടലോടെയാണ് കണ്ടുനിന്നത്. വെറും നാല് റൺസകലെ അർഹമായ അർധസെഞ്ചുറി അവസരം പോലും കൈവിട്ടാണ് കോഹ്ലി മടങ്ങിയത്. ഇന്ത്യയിൽ ക്രിക്കറ്റ് നിലനിൽക്കുന്നിടത്തോളം കാലം മറക്കാൻ സാധിക്കാത്തൊരു ദിനവും, ആവേശകരമായൊരു ടെസ്റ്റ് ക്രിക്കറ്റ് അനുഭവവുമായിരുന്നു ഇത്.
The best kind of send off 🫡#SAvIND #WTC25 pic.twitter.com/Jl12fqWjUe
— ICC (@ICC) January 3, 2024
മത്സരത്തിൽ നിർണായക ലീഡ് നേടിയെങ്കിലും മത്സരം ജയിക്കാനുള്ള സാഹചര്യം മുതലെടുക്കാൻ ടീമിനായില്ല. ഏഴ് ഇന്ത്യൻ താരങ്ങളാണ് റണ്ണൊന്നുമെടുക്കാതെ പുറത്തായത്. രോഹിത് (39), ശുഭ്മൻ ഗിൽ (36), വിരാട് കോഹ്ലി (46) എന്നിവരാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. സഞ്ജു സാംസണെ പോലൊരു താരത്തെ ഇന്ത്യ മിസ്സ് ചെയ്യുന്നത് ഇവിടെയാണെന്ന് പ്രത്യേകം പറയേണ്ടി വരും.
An action-packed Day 1 in Cape Town comes to an end 🙌🏻
A total of 2️⃣3️⃣ wickets were claimed on the opening day!
South Africa 62/3 in the second innings, trail by 36 runs.
Scorecard ▶️ https://t.co/PVJRWPfGBE#TeamIndia | #SAvIND pic.twitter.com/7lo71BWms0
— BCCI (@BCCI) January 3, 2024
Read More
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി