ഡൽഹി: ബിജെപി എംപിയും മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തന്റെ പുരസ്കാരങ്ങൾ തിരികെ നൽകി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബജ്റംഗ് പൂനിയയക്ക് പിന്നാലെയാണ് തന്റെ അർജ്ജുന അവാർഡും ഖേൽരത്നയും തിരികെ നൽകിക്കൊണ്ടുള്ള താരത്തിന്റെ പ്രതിഷേധം. ബ്രിജ് ഭൂഷണിന്റെ അടുത്ത അനുയായി സഞ്ജയ് കുമാർ സിംഗിനെ ഫെഡറേഷൻ തലവനായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സഹ ഗുസ്തി താരം ബജ്‌രംഗ് പുനിയ തന്റെ പത്മശ്രീ തിരികെ നർകിയിരുന്നു. സാക്ഷി മാലിക്ക് പ്രതിഷേധ സൂചകമായി ഗുസ്തിയിൽ നിന്നും വികമിച്ചതോടെയായിരുന്നു ഗുസ്തി താരങ്ങളുടെ രണ്ടാം ഘട്ട പ്രതിഷേധം ആരംഭിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ പുരസ്കാരങ്ങൾ ഉപേക്കഷിക്കാനായിരുന്നു ഫോഗട്ടിന്റെ നീക്കമെങ്കിലും പോലീസ് ഇവിടെ എത്തുന്നതിൽ നിന്നും താരത്തെ തടഞ്ഞു. തുടർന്ന് ഡൽഹി കർത്തവ്യ പഥിലെ ബാരിക്കേഡിന് മുന്നിൽ പുരസ്കാരം ഉപേക്ഷിച്ച ശേഷം താരം മടങ്ങി. ബ്രിജ് ഭൂഷണിതെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പുരസ്ക്കാരങ്ങൾ തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി അവർ പ്രധാനമന്ത്രിക്ക് കത്തും എഴുതിയിരുന്നു.
റിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയതിന് ശേഷം 2016ൽ സർക്കാരിന്റെ ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ കാമ്പെയ്‌നിന്റെ അംബാസഡർമാരിൽ ഒരാളായി സാക്ഷി മാലിക്കിനെ നിയമിച്ചതിനെ കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് വിനേഷ് തന്റെ കത്ത് ആരംഭിച്ചത്. ഈ തീരുമാനം തങ്ങൾക്ക് പ്രതീക്ഷ നൽകുന്നതായും അഭിമാനം നിറച്ചതായും വിനീഷ് പറഞ്ഞു. സർക്കാരിന്റെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാൻ മാത്രമാണോ വനിതാ കായികതാരങ്ങൾ ഉള്ളതെന്നും പ്രതിഷേധിക്കുന്ന ഗുസ്തിക്കാർ രാജ്യദ്രോഹികളാണോയെന്നും തന്റെ കത്തിൽ പ്രധാനമന്ത്രിയോട് താരം ചോദിക്കുന്നു.
“നിങ്ങളുടെ പരസ്യങ്ങളുള്ള ആ ഫാൻസി ഫ്ലെക്സ് ബോർഡുകൾ പഴയതായിത്തീർന്നു, സാക്ഷിയും ഇപ്പോൾ വിരമിച്ചു. ചൂഷകൻ തന്റെ ആധിപത്യം തുടരുമെന്ന് പറയുകയും വളരെ അപരിഷ്‌കൃതമായ മുദ്രാവാക്യങ്ങൾ മുഴക്കുകയം ചെയ്യുന്നു. നിങ്ങളുടെ ജീവിതത്തിന്റെ അഞ്ച് മിനിറ്റ് മാറ്റിവെച്ച് മാധ്യമങ്ങളിൽ ആ മനുഷ്യൻ നൽകുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക, അയാൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയാം” .. താരം കത്തിൽ പറയുന്നു.
ഡലുകൾ ഞങ്ങൾക്ക് ഞങ്ങളുടെ ജീവനേക്കാൾ പ്രിയപ്പെട്ടതാണ്. രാജ്യത്തിന് വേണ്ടി മെഡലുകൾ നേടിയപ്പോൾ രാജ്യം മുഴുവൻ ഞങ്ങളിൽ അഭിമാനം കൊള്ളുന്നു. എന്നാൽ ഇപ്പോൾ നീതിക്ക് വേണ്ടി ഞങ്ങൾ ശബ്ദമുയർത്തുമ്പോൾ രാജ്യദ്രോഹികൾ എന്ന് വിളിക്കപ്പെടുന്നു. ഞങ്ങൾ രാജ്യദ്രോഹികളാണോ പ്രധാനമന്ത്രി? ഫോഗട്ട് ചോദിച്ചു.
In Other News:
- ആറിൽ അഞ്ചിലും പരാജയം; ദ്രാവിഡിന്റെ കുട്ടികൾക്ക് പിഴയ്ക്കുന്നതെവിടെ?
- സെറ്റിൽ ലൈറ്റ് ബോയ്സിനു വരെ നായകന്റെ അതേ ഫുഡ് എന്ന പോളിസി നടപ്പാക്കിയ നായകൻ
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
- രാഹുലിന്‍റെ യാത്ര വെറും ‘ടൈം പാസ്’; ബിജെപി
- ‘മനുഷ്യക്കടത്ത്’ വിമാനത്തില്‍ ഏറിയ പങ്കും ചെറുപ്പക്കാരായ പുരുഷന്മാര്‍
- മനുഷ്യക്കടത്ത് സംശയം: ഗുജറാത്തിൽ 21 യാത്രക്കാരെ ചോദ്യം ചെയ്തു സിഐഡി സംഘം