2021ലാണ് ടീം ഇന്ത്യയുടെ കോച്ചായി “ദി ഗ്രേറ്റ് ഇന്ത്യൻ വാൾ” രാഹുൽ ദ്രാവിഡ് എത്തിയത്. ദ്രാവിഡിന് കീഴിലുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ വിദേശ ടൂർ ദക്ഷിണാഫ്രിക്കയിലേക്ക് ആയിരുന്നു. അന്ന് മുതൽ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലുമായി ആറ് ടെസ്റ്റ് മത്സരങ്ങളാണ് രോഹിത്തും കൂട്ടരും കളിച്ചത്. അതിൽ അഞ്ചിലും തോൽക്കുകയും ഒരെണ്ണത്തിൽ വിജയിക്കുകയും ചെയ്തു.
2021-22, ഇരട്ട നഷ്ടങ്ങളോടെ മികച്ച തുടക്കം കളഞ്ഞുകുളിച്ചു
ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും കഴിഞ്ഞ പര്യടനങ്ങളിൽ രണ്ട് ടെസ്റ്റുകൾ വീതം ജയിച്ച കോഹ്ലിക്കും സംഘത്തിനും ദക്ഷിണാഫ്രിക്കയിൽ കന്നി പരമ്പര വിജയിക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷ കൂട്ടി ഇന്ത്യ സെഞ്ചൂറിയനിൽ ജയത്തോടെ തന്നെ തുടങ്ങി. എന്നാൽ ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകളെല്ലാം നീണ്ടുനിന്നതോടെ ജോഹന്നാസ്ബർഗിലും കേപ്ടൗണിലും നിരാശാജനകമായ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.
ഈ രണ്ട് മത്സരങ്ങളിലും ടോസ് നേടിയെങ്കിലും, ബാറ്റിംഗ് യൂണിറ്റിന് ഒറ്റക്കെട്ടായി 300 റൺസിന് മുകളിലൊരു ടീം ടോട്ടൽ പടുത്തുയർത്താൻ കഴിയാതെ വന്നതോടെ ഇന്ത്യ പരാജയപ്പെട്ടു. അതുപോലെ, ദക്ഷിണാഫ്രിക്കയിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ 200ൽ കൂടുതലുള്ള ലക്ഷ്യങ്ങൾ അനായാസം പിന്തുടരുമ്പോൾ പേസർമാർക്ക് മുൻ എവേ ടൂറുകളിൽ കാണിച്ച പോരാട്ടവീര്യവും പുറത്തെടുക്കാനായില്ല. പരമ്പര അവസാനിച്ചതോടെ ടെസ്റ്റ് ക്യാപ്റ്റൻസി സ്ഥാനം കോഹ്‌ലി രോഹിത്തിന് കൈമാറി.
2022ൽ ഇംഗ്ലീഷ് ബാറ്റർമാരുടെ ബാസ്ബോളിന് ഇന്ത്യയ്ക്ക് ഉത്തരമില്ല
എഡ്ജ്ബാസ്റ്റണിൽ ഒരു വർഷത്തേക്ക് മാറ്റിവച്ച ഒരു ടെസ്റ്റിൽ പരമ്പരയിൽ 2-1 ന്റെ ലീഡ് ലഭിച്ചതോടെ, ഇംഗ്ലണ്ട് ടീമിന്റെ ബാസ്ബോൾ സമീപനം എങ്ങനെയായിരിക്കുമെന്നാണ് ഇന്ത്യയ്ക്ക് അറിയേണ്ടിയിരുന്നത്. കോമ്പിനേഷൻ മാറ്റുന്നതിന് പകരം, കഴിഞ്ഞ വേനൽക്കാലത്ത് ഉണങ്ങിയ എഡ്ജ്ബാസ്റ്റൺ പ്രതലത്തിൽ വിജയിച്ച ഫോർ സീമർ തന്ത്രമാണ് ഇന്ത്യ ഇവിടേയും സ്വീകരിച്ചത്. ഋഷഭ് പന്ത് 111 പന്തിൽ 146 റൺസും രവീന്ദ്ര ജഡേജയുടെ 104 റൺസും ടീമിന് 132 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ചിട്ടും, മത്സരം ഇംഗ്ലണ്ടാണ് ജയിച്ചത്. ഇന്ത്യ ഉയർത്തിയ 378 റൺസ് വിജയലക്ഷ്യം ജോ റൂട്ടിന്റെയും ജോണി ബെയർസ്റ്റോയുടെയും സെഞ്ചുറികളുടെ കരുത്തിൽ ഇംഗ്ലണ്ട് മറികടന്നു. ബോളിങ് യൂണിറ്റ് പരാജയമായതാണ് ഇന്ത്യയെ തോൽപ്പിച്ചത്.
ഓസീസിനോട് ഫൈനലിൽ തോറ്റു; 2023ൽ ആദ്യ നിരാശ
ഇംഗ്ലണ്ടിൽ തുടർച്ചയായി രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയ ഇന്ത്യയ്ക്ക് ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ പോലും വിജയിക്കാനുള്ള മികച്ച അവസരമായിരുന്നു. പക്ഷേ, ഫൈനലിന് രണ്ട് ദിവസം മുമ്പ് നാല് സീമർമാരെ കളിപ്പിക്കാൻ തീരുമാനിച്ചതിനാൽ, ഇന്ത്യൻ ടീം സാഹചര്യങ്ങൾ മനസിലാക്കാതെ വീണ്ടും തെറ്റായ ഇലവനെ കളിപ്പിക്കുന്നതിന് സാക്ഷിയായി. ആദ്യ ഏഴിൽ ഓസ്‌ട്രേലിയയ്ക്ക് നാല് ഇടംകൈയ്യൻമാർ ഉണ്ടായിരുന്നിട്ടും, ഇന്ത്യ ആർ അശ്വിനെ ബെഞ്ചിലിരുത്തി. ഉമേഷ് യാദവും ശാർദുൽ താക്കൂറുമാണ് കളിച്ചത്. ഈ നീക്കത്തെ സച്ചിൻ ടെണ്ടുൽക്കറും വിമർശിച്ചു. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോർ 469ൽ എത്തിയപ്പോൾ തന്നെ മത്സര ഫലം വ്യക്തമായിരുന്നു.
സെഞ്ചൂറിയനിലെ കീഴടങ്ങലോടെ 2023ന് വിട
വ്യാഴാഴ്‌ച ദക്ഷിണാഫ്രിക്കയിൽ ഏറ്റവുമൊടുവിലത്തെ ടെസ്റ്റ് തോൽവി ഒരു പക്ഷേ സമീപകാലത്ത് ഇന്ത്യ കളിച്ച ഏറ്റവും മോശം ടെസ്‌റ്റായിരുന്നു. ജൂലൈയിലെ കരീബിയൻ പര്യടനത്തിന് ശേഷം നീണ്ട ഫോർമാറ്റ് ക്രിക്കറ്റുകളൊന്നും കളിച്ചിട്ടില്ലാത്ത ഇന്ത്യ, എല്ലാ തരത്തിലും പരാജയപ്പെട്ടു. ലോകകപ്പ് കാമ്പെയ്‌നിന് ശേഷമുള്ള പരിമിത ഓവർ മത്സരങ്ങളിൽ പ്രധാന കളിക്കാർക്ക് വിശ്രമം നൽകാൻ തിരഞ്ഞെടുത്തതിനാൽ സീനിയർ താരങ്ങൾക്ക് ആഫ്രിക്കൻ സാഹചര്യങ്ങളുമായി പെട്ടെന്ന് ഇണങ്ങാൻ സാധിക്കാതെ പോയി.
ഇന്ത്യ ഒരു ഇൻട്രാ സ്ക്വാഡ് പരിശീലന മത്സരം മാത്രമാണ് കളിച്ചത്. പക്ഷേ സാഹചര്യങ്ങൾ മന്ദഗതിയിലാണെന്ന് മനസ്സിലാക്കിയതിനാൽ അത് മതിയായതായി തോന്നിയില്ല. വേണ്ടത്ര മികവ് കാണിക്കാത്തതിന് ബാറ്റ്സ്മാൻമാർ കുറ്റക്കാരാണെങ്കിൽ, ബൗളിംഗ് യൂണിറ്റിന്റെ പ്രകടനത്തേയും കുറിച്ച് നല്ലതൊന്നും പറയാനില്ല. ആതിഥേയരുടെ പേസർമാർ ഇന്ത്യയുടെ ബാറ്റിംഗ് യൂണിറ്റിനെ പിച്ചിച്ചീന്തിയ പിച്ചിൽ, ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാർ നിഷ്പ്രഭരായി.
( കോച്ച് ദ്രാവിഡിന് കീഴിൽ, ബംഗ്ലാദേശിലും വെസ്റ്റ് ഇൻഡീസിലും ഇന്ത്യ നാല് ടെസ്റ്റുകളിൽ കളിച്ചിട്ടുണ്ട്. അതിൽ എല്ലാം വിജയിക്കുകയും ചെയ്തിട്ടുണ്ട്).
In Other News:
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
- രാഹുലിന്‍റെ യാത്ര വെറും ‘ടൈം പാസ്’; ബിജെപി
- ‘മനുഷ്യക്കടത്ത്’ വിമാനത്തില്‍ ഏറിയ പങ്കും ചെറുപ്പക്കാരായ പുരുഷന്മാര്‍
- മനുഷ്യക്കടത്ത് സംശയം: ഗുജറാത്തിൽ 21 യാത്രക്കാരെ ചോദ്യം ചെയ്തു സിഐഡി സംഘം