സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റ് മാച്ചിൽ വെറും മൂന്ന് ദിവസത്തിനകം ടീം ഇന്ത്യയെ കെട്ടുകെട്ടിക്കാൻ പ്രോട്ടീസ് പടയ്ക്ക് സാധിച്ചിരുന്നു. ഓൾറൌണ്ട് മികവിൽ ഇന്നിംഗ്സിനും 32 റൺസിനും ഇന്ത്യയെ നാണംകെടുത്താൻ ദക്ഷിണാഫ്രിക്കൻ ടീമിനായി. സെഞ്ചൂറിയനിലെ പിച്ചിൽ ഒളിഞ്ഞിരുന്ന ഭൂതത്തെ നേരിടാനാകാതെ വലയുകയാണ് ഇന്ത്യയുടെ പേരുകേട്ട ബാറ്റർമാരിൽ ഭൂരിഭാഗവും തോൽവി സമ്മതിച്ചിരുന്നു.
1. ഇന്ത്യയുടെ രണ്ടിന്നിംഗ്സുകളും കണക്കിലെടുക്കുമ്പോൾ ആദ്യ ഇന്നിംഗ്സിൽ കെ എൽ രാഹുൽ (101) നേടിയ സെഞ്ചുറിയാണ് ഇന്ത്യയെ ഇതിലും വലിയൊരു തോൽവിയിൽ നിന്ന് രക്ഷിച്ചെടുത്തത്. വിരാട് കോഹ്ലി (38), ഷർദ്ദുൽ താക്കൂർ (24) എന്നിവരും രണ്ടക്കം കടന്നു. എന്നാൽ, രണ്ടാം ഇന്നിംഗ്സിൽ കോഹ്ലി (76), ശുഭ്മൻ ഗിൽ (26) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
2. ഇന്ത്യയുടെ ബാറ്റിങ്ങിൽ രണ്ടിന്നിംഗ്സിലുമായി 15 താരങ്ങൾ രണ്ടക്കം കടന്നിട്ടില്ലെന്നത് ഇന്ത്യയുടെ ദയനീയ സ്ഥിതിയാണ് കാണിക്കുന്നത്. രണ്ടാമിന്നിംഗ്സിൽ രോഹിത് ശർമ്മ, ആ അശ്വിൻ, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവർ റൺസൊന്നുമെടുക്കാതെ പൂജ്യന്മാരായി. പ്രസിദ്ധ് അഞ്ച് പന്തിൽ റണ്ണെടുക്കാതെ പുറത്താകാതെ നിന്നു.
Virat Kohli – 76 runs.
Extras – 8
Rest of the Indian batters – 47 runs. pic.twitter.com/Rc20RShNXg— Johns. (@CricCrazyJohns) December 28, 2023
3. പേസർമാരെ കണക്കറ്റ് പിന്തുണയ്ക്കുണ ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ തിളങ്ങാൻ ക്ലാസ് ചില്ലറയൊന്നും പോരെന്ന് പറയേണ്ടി വരും. നല്ലോണം ക്ഷമയും കൈമുതലായി വേണം. ലെങ്ത് ബോളുകളുടെ ദിശയും സ്പീഡും തിരിച്ചറിഞ്ഞ് ഷോട്ട് സെലക്ഷൻ നടത്താൻ നല്ല വിഷൻ വേണം. ഇൻ സ്വിങ്, ഔട്ട് സ്വിങ് ഡെലിവറികളെ ലീവ് ചെയ്യാൻ അറിഞ്ഞിരിക്കണം. തെല്ലൊന്ന് പിഴച്ചാൽ പവലിയനിൽ പോയിരുന്ന് ചായയും വടയും തിന്നാം. പറഞ്ഞു വരുന്നത് സഞ്ജുവിനെയും വിരാട് കോഹ്ലിയേയും പോലൊരു ക്ലാസ് പ്ലേയർക്ക് ദക്ഷിണാഫ്രിക്കൻ പിച്ചുകൾ മികവ് കാട്ടാനുള്ള വേദികളാണ്.
An iconic knock from Virat Kohli 🐐
– This will be remembered forever, King 👑pic.twitter.com/nbmkWLzntS
— Johns. (@CricCrazyJohns) December 28, 2023
4. ബൌൺസറുകളെ നേരിടാൻ ശ്രേയസ് അയ്യരെ പോലുള്ള മധ്യനിര ബാറ്റർമാർ പരുങ്ങുന്നത് നമുക്ക് പലപ്പോഴും കാണാം. വിദേശ പിച്ചുകളിൽ ഇന്ത്യയിലേത് പോലുള്ള ഉണക്ക പുല്ലുകൾ ഇല്ലെന്നതും പന്തുകളെ അപകടകാരികളാക്കും. നിർണായകമായ മൂന്നാം ഏകദിനത്തിൽ സഞ്ജു അനായാസം ബൌൺസറുകളെ നേരിടുന്നത് നമ്മൾ കണ്ടതാണ്.
5. ക്രിക്കറ്റിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ടെസ്റ്റ് ഫോർമാറ്റിൽ ക്ലാസിക് ഷോട്ടുകളുടെ സെലക്ഷൻ നൽകുന്ന ചന്തം പ്രധാനമാണ്. റിഷഭ് പന്തിനെ പോലെ കടന്നാക്രമിച്ച് കളിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ ഓൾഡ് സ്റ്റൈലേ അല്ല. മുൻ ഓപ്പണറായ വിരേന്ദർ സെവാഗാണ് ടെസ്റ്റിൽ ഈ അറ്റാക്കിങ്ങ് മൂഡ് ആദ്യം അവതരിപ്പിക്കുന്നത്. പിന്നീട് ഡേവിഡ് വാർണറും പന്തും എല്ലാം ഈ ശൈലി പിൻപറ്റി. സഞ്ജുവിന് പ്രതിരോധവും ആക്രമണവും വഴങ്ങുമെന്ന് നമുക്കറിയാം.
താരത്തിന് ഇന്റർനാഷണൽ ലെവലിൽ, ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ പന്തുകൾ കളിച്ച് പരിചയം നേടാനായാൽ അത് ടീം ഇന്ത്യയ്ക്ക് ഭാവിയിൽ മുതൽക്കൂട്ടാകും. 29കാരനായ സഞ്ജുവിന് ചുരുങ്ങിയത് അഞ്ചോ ആറോ വർഷം ദേശീയ ടീമിൽ കളിക്കാനാകും.
In Other News:
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
- രാഹുലിന്‍റെ യാത്ര വെറും ‘ടൈം പാസ്’; ബിജെപി
- ‘മനുഷ്യക്കടത്ത്’ വിമാനത്തില്‍ ഏറിയ പങ്കും ചെറുപ്പക്കാരായ പുരുഷന്മാര്‍
- മനുഷ്യക്കടത്ത് സംശയം: ഗുജറാത്തിൽ 21 യാത്രക്കാരെ ചോദ്യം ചെയ്തു സിഐഡി സംഘം