2020ൽ തനിക്ക് ലഭിച്ച രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്നയും അർജുന അവാർഡും സർക്കാരിനെ തിരിച്ചേൽപ്പിക്കുമെന്ന് വനിതാ ഗുസ്തി താരം വിനേഷ് ഫൊഗാട്ട്. സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച തുറന്ന കത്തിലൂടെയാണ് അവർ ഈ വിവരം പരസ്യമാക്കിയത്. അവാർഡുകൾക്ക് ഇപ്പോൾ എന്റെ ജീവിതത്തിൽ അർത്ഥമില്ലെന്നും, ഓരോ സ്ത്രീയും ജീവിതം ആദരവോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് കത്തിൽ കുറിച്ചു.
ബിജെപി എം പിയും മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് കുമാർ സിങ്ങിനെ ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചാണ് ഈ നടപടി. നേരത്തെ സഹ ഗുസ്തി താരം ബജ്‌റംഗ് പുനിയ പത്മശ്രീ തിരികെ നൽകിയതിന് തൊട്ടുപിന്നാലെയാണ് 29കാരിയുടെ ഈ പുതിയ തീരുമാനം.
More Long Reads
- ഇന്ത്യൻ ശിക്ഷാനിയമത്തിൽ നിന്ന് ന്യായ സൻഹിതയിലേക്ക്: എന്താണ് പുതിയ മാറ്റങ്ങൾ, എന്തൊക്കെയാണ് ഒഴിവാക്കപ്പെട്ടത്
- കോൺഗ്രസ് പ്രതീക്ഷ ഇനി രാഹുലിന്‍റെ ഭാരത് ജോഡോ 2.0 യാത്രയിൽ, പ്രിയങ്ക പങ്കെടുക്കുമെന്നും പ്രത്യാശ
- നിലവിലെ ഭരണത്തിൽ, ‘ജനാധിപത്യം’ എന്ന വാക്കിന് പുതിയ നിർവ്വചനമുണ്ടെന്ന് ബിജെപി
- പ്രധാനമന്ത്രി മോദി ഒഴികെ മറ്റാരും ഒഴിച്ചു കൂടാനാവാത്തവരല്ല