മുംബൈയിൽ ഞായറാഴ്ച ഹർമൻപ്രീത് കൗറും കൂട്ടരും എട്ട് വിക്കറ്റിന് ജയിച്ചതോടെ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ തങ്ങളുടെ ആദ്യ ജയമാണ് രേഖപ്പെടുത്തിയത്. 1977 മുതൽ തുടങ്ങുന്ന നീണ്ട കാലയളവിൽ ഇരു രാജ്യങ്ങളും 10 ഔദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. അതിൽ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാല് തവണ തോൽക്കുകയും, ആറ് മത്സരങ്ങളിൽ സമനിലയും വഴങ്ങുകയും ചെയ്തിരുന്നു. 1984ന് ശേഷം ഇന്ത്യയിൽ ഇരു ടീമുകളും തമ്മിലുള്ള ആദ്യ വനിതാ ടെസ്റ്റായിരുന്നു മുംബൈയിൽ നടന്നത്.
അലിസ ഹീലി നയിച്ച കംഗാരുപ്പടയെ ഏക ടെസ്റ്റ് മത്സരത്തിൽ പരാജയപ്പെടുത്തിയാണ് വനിതാ ടീം ചരിത്രം രചിച്ചത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഏക ടെസ്റ്റില്‍ 8 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 75 റണ്‍സ് വിജയലക്ഷ്യവുമായി അവസാനദിനം ബാറ്റിംഗിനെത്തിയ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 219ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 406 അടിച്ചെടുത്തു.
A win that went straight into history books 📖🌟
Harmanpreet Kaur becomes the first-ever Indian captain to win a Test match against Australia. pic.twitter.com/CIYhT7EsBn
— CricTracker (@Cricketracker) December 24, 2023
187 റണ്‍സ് ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിംഗില്‍ 261ന് ഓസീസ് പുറത്തായി. പിന്നീട് അവസാനദിനം ബാറ്റിംഗിനെത്തിയ ഇന്ത്യ അനായാസ ജയം നേടി. ഷെഫാലി വര്‍മ്മ (4), റിച്ച ഘോഷ് (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സ്മൃതി മന്ദാന (38) ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് (12) പുറത്താവാതെ നിന്നു. ഒന്നാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നേടിയ പൂജ വസ്ത്രാകറാണ് കംഗാരുപ്പടയെ വീഴ്ത്തിയത്. സ്‌നേഹ് റാണ മൂന്നും ദീപ്തി ശര്‍മ രണ്ടും വിക്കറ്റ് വീഴ്ത്തി. തഹ്ലിയ മഗ്രാത്ത് (50), ബേത് മൂണി (40) എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്.
HISTORY in Mumbai, as Indian women’s cricket team beat Australia for the first time in Test cricket.pic.twitter.com/DoqqH0yFLA
— CricTracker (@Cricketracker) December 24, 2023
മറുപടി ബാറ്റിംഗില്‍ ദീപ്തി ശര്‍മ (78), സ്മൃതി മന്ദാന (74), ജമീമ റോഡ്രിഗസ് (73) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് ഭദ്രമായ ലീഡ് സമ്മാനിച്ചത്. റിച്ചാ ഘോഷ് (52), പൂജ വസ്ത്രകര്‍ (47), ഷെഫാലി (40) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് വനിതകള്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി.
India women’s captain Harmanpreet Kaur and vice-captain Smriti Mandhana pose for the camera after their historic Test victory against Australia.
📷: BCCI Women#SmritiMandhana #HarmanpreetKaur #CricTracker pic.twitter.com/rfAvpCKAaw
— CricTracker (@Cricketracker) December 24, 2023
തഹ്ലിയയുടെ (73) ഇന്നിംഗ്‌സിന്റെ കരുത്തില്‍ അവര്‍ ലീഡെടുക്കുകയും ചെയ്തു. എല്ലിസ് പെറി (45), ബേത് മൂണി (33), അലീസ ഹീലി (32) എന്നിവരും തിളങ്ങി. ഇന്ത്യയ്ക്കായി സ്‌നേഹ് റാണ നാല് വിക്കറ്റെടുത്തു. രാജേശ്വരി, ഹര്‍മന്‍പ്രീത് കൗര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അനായാസം മറികടന്നു. കഴിഞ്ഞ ആഴ്ച്ച ഇംഗ്ലണ്ടിനേയും ഇന്ത്യ തകര്‍ത്തിരുന്നു. ഓസ്ട്രേലിയക്കെതിരെ ഇന്ത്യ അടുത്തതായി മുംബൈയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും കളിക്കും.
Back to Back wins in Test Cricket for #TeamIndia 🇮🇳👏
Scorecard ▶️ https://t.co/7o69J2XRwi#INDvAUS | @IDFCFIRSTBank pic.twitter.com/3Hg97xl29b
— BCCI Women (@BCCIWomen) December 24, 2023
Read More Sports Stories Here
- IPL Auction 2024 LIVE: ഐപിഎല്ലിൽ പുതുചരിത്രം, പണക്കിലുക്കത്തിൽ മുമ്പൻ ഈ സൂപ്പർതാരം
- “എന്നത്തേക്കാളും ശക്തനായി തിരിച്ചെത്തും”; തിരിച്ചുവരവിനെ കുറിച്ച് മനസ് തുറന്ന് അഡ്രിയാൻ ലൂണ
- മെസ്സി ആനന്ദക്കണ്ണീരണിഞ്ഞ ദിനം; അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിന് ഒരു വയസ്
- ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി; വിവരങ്ങൾ പുറത്തുവിട്ട് ബ്ലാസ്റ്റേഴ്സ്
- മെസ്സിയുടെ ലോകകപ്പ് ടീഷർട്ടുകൾ റെക്കോർഡ് വിലയ്ക്ക് വിറ്റുപോയി; ലേലത്തിന്റെ വിശദാംശങ്ങൾ അറിയാം
- IPL 2024: നായകന്റെ കുപ്പായത്തിൽ ഹിറ്റ്മാൻ്റെ പൈതൃകം തുടരാൻ പാണ്ഡ്യയ്ക്ക് സാധിക്കുമോ?