ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ നിന്നും പരിക്ക് മൂലം പിന്മാറേണ്ടി വന്ന റുതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനായി അഭിമന്യു ഈശ്വരനെ തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ ഗെയ്‌ക്‌വാദിന്റെ വലത് മോതിരവിരലിന് പരിക്കേറ്റിരുന്നു.
ഗെയ്‌ക്‌വാദിനെ സ്‌കാനിംഗിന് വിധേയനാക്കിയെന്നും ഒരു വിദഗ്ധനുമായി കൂടിയാലോചിച്ചതിനെ തുടർന്ന് ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തെ പര്യടനത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് ഒഴിവാക്കിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. നേരത്തെ ഏകദിന പരമ്പരയിലെ സെഞ്ചുറി പ്രകടനത്തിന്റെ കരുത്തിൽ സഞ്ജു സാംസണെ ഓപ്പണറായി പരിഗണിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
ചൊവ്വാഴ്ച മുതൽ ബെനോനിയിലെ വില്ലോമൂർ പാർക്കിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ചതുർദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായും ഈശ്വരനെ തിരഞ്ഞെടുത്തു എന്നതാണ് രസകരമായ കാര്യം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റും സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട്ട് പാർക്കിൽ അന്നേ ദിവസം ആരംഭിക്കും.
“ഗെയ്‌ക്‌വാദ് തന്റെ പരിക്ക് കൂടുതൽ കൈകാര്യം ചെയ്യുന്നതിനായി ബെംഗളൂരുവിലെ എൻസിഎയിൽ റിപ്പോർട്ട് ചെയ്യും. സെലക്ഷൻ കമ്മിറ്റി അഭിമന്യു ഈശ്വരനെ പകരക്കാരനായി തിരഞ്ഞെടുത്തു,” ബിസിസിഐ പ്രസ്താവനയിൽ പറയുന്നു.
നേരത്തെ, റുതുരാജിന് പകരം സഞ്ജുവിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം കണക്കിലെടുത്തില്ല. ഇതാദ്യമായല്ല ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാറ്റം വരുന്നത്. നേരത്തെ, വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഇഷാന്‍ കിഷന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. പകരം കെ എസ് ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയേയും ഒഴിവാക്കിയിരുന്നു.
Read More Sports Stories Here
- IPL Auction 2024 LIVE: ഐപിഎല്ലിൽ പുതുചരിത്രം, പണക്കിലുക്കത്തിൽ മുമ്പൻ ഈ സൂപ്പർതാരം
- “എന്നത്തേക്കാളും ശക്തനായി തിരിച്ചെത്തും”; തിരിച്ചുവരവിനെ കുറിച്ച് മനസ് തുറന്ന് അഡ്രിയാൻ ലൂണ
- മെസ്സി ആനന്ദക്കണ്ണീരണിഞ്ഞ ദിനം; അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിന് ഒരു വയസ്
- ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി; വിവരങ്ങൾ പുറത്തുവിട്ട് ബ്ലാസ്റ്റേഴ്സ്
- മെസ്സിയുടെ ലോകകപ്പ് ടീഷർട്ടുകൾ റെക്കോർഡ് വിലയ്ക്ക് വിറ്റുപോയി; ലേലത്തിന്റെ വിശദാംശങ്ങൾ അറിയാം
- IPL 2024: നായകന്റെ കുപ്പായത്തിൽ ഹിറ്റ്മാൻ്റെ പൈതൃകം തുടരാൻ പാണ്ഡ്യയ്ക്ക് സാധിക്കുമോ?