ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 പോരാട്ടം ഇന്ന് നടക്കും. ദക്ഷിണാഫ്രിക്കയിലെ സെന്‍റ് ജോർജ്സ് പാർക്കില്‍ രാത്രി 8.30നാണ് കളി തുടങ്ങുക. ഡര്‍ബനിൽ നടക്കേണ്ടിയിരുന്ന ആദ്യ ടി20 മത്സരം മഴമൂലം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. സെന്റ് ജോർജ്സ് പാർക്കിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
ടി20 ലോകകപ്പിന് മുമ്പ് 5 മത്സരം മാത്രം ബാക്കിയുള്ളതിനാൽ ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഈ പരമ്പര ഒരുപോലെ നിർണായകമാണ്. സീനിയർ താരങ്ങളിൽ പലരും ലോകകപ്പിൽ കളിക്കുമോയെന്ന് വ്യക്തമല്ലാത്തതിനാൽ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് യുവതാരങ്ങൾ. യശസ്വി ജയ്സ്വാൾ, ദീപക് ചഹാർ, മുകേഷ് കുമാർ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരാണ് ഇന്ന് ഇലവനിലെത്താൻ പരസ്‌പരം മത്സരിക്കുന്നത്.
ദക്ഷിണാഫ്രിക്ക ഇന്ന് രണ്ട് താരങ്ങൾക്ക് അരങ്ങേറ്റത്തിന് അവസരം നൽകാൻ സാധ്യതയുണ്ട്. നൂറാം രാജ്യാന്തര ടി20 മത്സരത്തിനാണ് ദക്ഷിണാഫ്രിക്കൻ ഫിനിഷർ ഡേവിഡ് മില്ലർ ഇറങ്ങുന്നത്. 2015ന് ശേഷം ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല. ദക്ഷിണാഫ്രിക്കയിൽ അവസാനം കളിച്ച രണ്ട് ടി20 പരമ്പരയും ടീം ഇന്ത്യ നേടിയിരുന്നു.
ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പര തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ മത്സരം ലൈവ് സ്ട്രീം ചെയ്യും. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹോട്ട് സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാനാകും.
Read More Sports Stories Here
- ഐപിഎൽ താരലേലത്തിന് ഇനി വെറും ഏഴ് നാളുകൾ കൂടി; താലലേല പട്ടികയിൽ വമ്പൻ സ്രാവുകൾ
- സ്വന്തം ആരാധകർക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി
- ക്വാർട്ടറിൽ ചിറകറ്റ് വീണു കേരളം; സഞ്ജുവിന്റെ അഭാവത്തിൽ ഞെട്ടിക്കുന്ന തോല്‍വി
- ക്വാർട്ടറിൽ കേരളത്തിന് 268 റണ്‍സ് വിജയലക്ഷ്യം; സഞ്ജുവിനെ കളിപ്പിച്ചില്ല
- ലോകം സാക്ഷ്യം വഹിച്ചത് ഫിയർലെസ് ക്രിക്കറ്ററുടെ ഗംഭീര തിരിച്ചുവരവിന്
- ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു