ദക്ഷിണാഫ്രിക്കയിൽ ഞായറാഴ്ച മുതൽ മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നതോടെ, ഇന്ത്യയുടെ ഒരു മാസം നീണ്ടുനിൽക്കുന്ന വിദേശ പോരാട്ടങ്ങൾക്ക് ഇന്ന് കേളികൊട്ടുണരുകയാണ്. രാത്രി 7.30ന് ഡർബനിലാണ് ആദ്യ മത്സരം. പുല്ല് നിറഞ്ഞ വിദേശ പിച്ചുകൾ ഇന്ത്യൻ ബാറ്റർമാർക്ക് വെല്ലുവിളിയാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ഓസീസിനെ തകർത്തു വരുന്ന ഇന്ത്യൻ ടീം വലിയ ആത്മവിശ്വാസത്തിലാണ്.
പരമ്പര ആരംഭിക്കുമ്പോൾ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരേ മാനസികാവസ്ഥയിലാണ്. ഏകദിന ലോകകപ്പിന്റെ കയ്പ്പേറിയ ഓർമ്മകളെ മായ്ക്കാനാകും ഇരുവരുടെയും ശ്രമം. 31 കാരനായ ദീപക് ചാഹറും 30 കാരനായ മുകേഷ് കുമാറും ടീമിനൊപ്പമുണ്ട്. ലോകകപ്പിലെ ഗുണവശങ്ങൾ മുതലെടുത്ത് ലോകകപ്പ് തോൽവിയുടെ ആഘാതം മറക്കാൻ ശ്രമിക്കുന്ന രണ്ട് രാജ്യങ്ങളാണ് ഞായറാഴ്ച പരസ്പരം പോരടിക്കാനെത്തുന്നത്.
ലോകകപ്പിലെ അപ്രതീക്ഷിത തോൽവികൾക്ക് ശേഷം ഇപ്പോൾ ഇരു ടീമുകളും ടി20 പരമ്പരയിൽ പുതുമുഖങ്ങളെയാണ് കളിപ്പിക്കുന്നത്. ക്വിന്റൺ ഡി കോക്ക്, കഗിസോ റബാഡ, പരിക്കേറ്റ ലുങ്കി എൻഗിഡി എന്നിവരുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയും ഏറ്റവും ചെറിയ ഫോർമാറ്റിൽ പുതുമുഖങ്ങളെയാണ് പരീക്ഷിക്കുന്നത്. ദക്ഷിണാഫ്രിക്ക ഭൂതകാലത്തിലേക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് യുവാക്കളുടെ ചുമതലയാണെന്ന് അവരുടെ കോച്ച് റോബ് വാൾട്ടർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
Smiles ☺️
Cheers 👏
Banter 😉How about that for a #SAvIND T20I series Trophy Unveiling! 🏆 👌#TeamIndia | @surya_14kumar pic.twitter.com/fxlVjIgT3U
— BCCI (@BCCI) December 10, 2023
ടി20 ലോകകപ്പിലേക്ക് പരിഗണിക്കാവുന്ന യുവതാരങ്ങളെ കണ്ടെത്തുകയാണ് ഇപ്പോൾ ഇരു ടീമുകൾക്കും പ്രധാനം. ഇരു രാജ്യങ്ങളും പ്രതിഭകളെ കണ്ടെത്തുന്നതിന് സമാനമായ വ്യത്യസ്ത സ്ഥലങ്ങളിൽ വല വീശുന്നുണ്ട്. കുറച്ചുകാലമായി, രാജ്യത്തിന്റെ വലിയ ജനസംഖ്യയെ പ്രതിഫലിപ്പിക്കുന്നതിനായി ദക്ഷിണാഫ്രിക്ക അവരുടെ ടീമുകളെ ബ്ലാക്ക് ക്വാട്ട ഉപയോഗിച്ച് സോഷ്യൽ എഞ്ചിനീയറിംഗ് ചെയ്യുന്നുണ്ട്. എങ്കിലും അതിന്റെ പേരിലും ടീം വിമർശനം നേരിടുകയാണ്. കറുത്തവർഗ്ഗക്കാർക്ക് ഗെയിമിൽ താൽപ്പര്യമില്ല എന്നതാണ് പ്രധാന ആരോപണങ്ങളിലൊന്ന്.
അതേസമയം, ദക്ഷിണാഫ്രിക്കയിലെ മുതിർന്ന പത്രപ്രവർത്തകനായ ടെൽഫോർഡ് വൈസ് ഈ തെറ്റിദ്ധാരണ തിരുത്തുന്നു. “കറുത്ത ദക്ഷിണാഫ്രിക്കക്കാർക്ക് ക്രിക്കറ്റിൽ താൽപ്പര്യമില്ലെന്ന് അവകാശപ്പെടുന്നത് ഇന്ത്യക്കാർക്ക് ഫുട്ബോളിൽ താൽപ്പര്യമില്ലെന്ന് വാദിക്കുന്നത് പോലെയാണ്. തീർച്ചയായും, അവർ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നു. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കക്കാരുടെ പ്രിയപ്പെട്ട കായിക ഇനമല്ല, എന്നാൽ എല്ലാ റേസ് ഗ്രൂപ്പുകൾക്കും ഇതൊരു പ്രധാന ഗെയിമാണ്,” ടെൽഫോർ പറയുന്നു.
A fun shoot for the two Captains with a local flavour 😃😃
Captain @surya_14kumar and Aiden Markram pose with the silverware ahead of the three match T20I series.#SAvIND pic.twitter.com/CsN3gMkilU
— BCCI (@BCCI) December 9, 2023
ദക്ഷിണാഫ്രിക്ക ടി20 ടീം: എയ്ഡൻ മാർക്രം (ക്യാപ്ടൻ),, ഒട്ട്‌നിയൽ ബാർട്ട്‌മാൻ, മാത്യു ബ്രീറ്റ്‌സ്‌കെ, നാൻഡ്രെ ബർഗർ, ജെറാൾഡ് കോറ്റ്‌സി, ഡൊനോവൻ ഫെരേര, ബ്യൂറാൻ ഹെൻഡ്‌റിക്‌സ്, റീസ ഹെൻഡ്‌റിക്‌സ്, മാർക്കോ ജാൻസെൻ, ഹെൻറിച്ച് ക്ലാസെൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ആൻഡിലെ ഫെഹ്‌ലുക്‌വേയ്‌സ്, ട്രിസ്റ്റാൻ വിൽസാദ് വിൽസ്‌വേയ്‌സ്.
ഇന്ത്യൻ ടി20 ടീം: യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്ടൻ), റിങ്കു സിംഗ്, ശ്രേയസ് അയ്യർ , ഇഷാൻ കിഷൻ (WK), ജിതേഷ് ശർമ്മ (wk), രവീന്ദ്ര ജഡേജ (VC), വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയി, കുൽദീപ് യാദ്‌വ് , അർഷ്ദീപ് സിംഗ്, മൊഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ.
ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും. ഹോട്ട് സ്റ്റാറിലും തത്സമയം കാണാം.
Read More Sports Stories Here
- ഗോൾവേട്ട തുടർന്ന് റൊണാൾഡോ, പിന്നാലെ അതിമനോഹരമായൊരു അസിസ്റ്റും
- “ഗംഭീർ എന്നെ വാതുവെപ്പുകാരനെന്ന് വിളിച്ചു”; ശ്രീശാന്തിന്റെ പുതിയ വെളിപ്പെടുത്തൽ വീഡിയോ
- സഞ്ജുവിന്റെ സെഞ്ചുറി പാഴായിട്ടില്ല; കേരളത്തിന് ഇനിയും വിജയ് ഹസാരെ ട്രോഫി നേടാം
- കോഹ്ലിക്കൊപ്പം നീല ജഴ്സിയിൽ തിളങ്ങി അനുഷ്ക; വൈറൽ ചിത്രങ്ങൾ കാണാം
- സൂര്യയല്ല, ടി20യിൽ അമ്പരപ്പിക്കുന്ന കുതിപ്പുമായി ഈ ഇന്ത്യൻ വെടിക്കെട്ട് ബാറ്റർ