ഗുജറാത്ത് ജയന്റ്‌സും ഇന്ത്യ ക്യാപിറ്റൽസും തമ്മിലുള്ള ലെജൻഡ്‌സ് ലീഗ് മത്സരത്തിനിടെ ഗൗതം ഗംഭീർ തന്നെ വാതുവെപ്പുകാരനെന്ന് വിളിച്ചാണ് അപമാനിച്ചതെന്ന് വെളിപ്പെടുത്തി മലയാളികളുടെ പ്രിയതാരം എസ് ശ്രീശാന്ത്. കളിക്കിടെ ഇരുവരും കടുത്ത വാഗ്വാദത്തിലേർപ്പെട്ടിരുന്നു. എന്നാണ് കളിക്കിടയിൽ അദ്ദേഹം എന്നോട് പറഞ്ഞത്.
എനിക്ക് വിശദീകരിക്കാൻ പിആർ ജീവനക്കാരൊന്നുമില്ല. എന്റേയും കുടുംബത്തിന്റേയും പോരാട്ടങ്ങൾ ഞങ്ങൾ ഒറ്റയ്ക്കാണ് പോരടിക്കാറുള്ളത്. കളിക്കിടയിൽ ഗ്രൌണ്ടിന് ഒത്തനടുക്ക് വച്ച് ഗംഭീർ എന്നെ “വാതുവെപ്പുകാരാ.. വാതുവെപ്പുകാരാ… വാതുവെപ്പുകാരാ…. ഫക്ക് ഓഫ് യൂ ഫിക്സർ,” എന്ന പരസ്യമായി തെറിവിളിച്ചു. അതുകേട്ട് ദേഷ്യം വന്ന ഞാൻ “നിങ്ങളെന്താണ് പറയുന്നത്? നിങ്ങളെന്താണ് പറയുന്നത്? നിങ്ങളെന്താണ് പറയുന്നത്?,” എന്ന് ഞാൻ പലതവണ തിരിച്ചും ചോദിച്ചു. മോശം വാക്കുകളൊന്നും ഞാൻ ഉപയോഗിച്ചിട്ടില്ല.
ഞാൻ ആ അന്തരീക്ഷം തണുപ്പിക്കാനാണ് ശ്രമിച്ചത്. അമ്പയർമാരോടും അയാൾ ഇതേ പരാമർശങ്ങൾ ആവർത്തിച്ചു. അമ്പയർമാർ ഇടപെട്ടപ്പോൾ ഞാൻ പിന്മാറുകയായിരുന്നു. ഈ വീഡിയോ കാണുന്ന നിങ്ങൾ എന്നെ പിന്തുണയ്ക്കണം. ഗംഭീർ നിരവധി പേർക്കെതിരെ ഇതേ പ്രവൃത്തി തുടരുകയാണ്. എനിക്ക് അറിയില്ല, എന്തിനാണ് എനിക്കെതിരെ അദ്ദേഹം തിരിഞ്ഞതെന്ന്. ഗംഭീർ “സിക്സർ സിക്സർ സിക്സർ” എന്നു പറഞ്ഞുവെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ആളുകൾ പ്രചരിപ്പിക്കുന്നത്.
S Sreesanth on Gautam Gambhir:
“He kept calling me a fixer”.pic.twitter.com/qPtSdEXTjp
— Mufaddal Vohra (@mufaddal_vohra) December 7, 2023
സിക്സർ എന്നല്ല, ഫിക്സർ (വാതുവെപ്പുകാരൻ) എന്നാണ് ഗംഭീർ പറഞ്ഞത്. സോഷ്യൽ മീഡിയയിലും ചാനലുകളിലും ചിലർ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. അതിന്റെ യാഥാർത്ഥ്യം വെളിപ്പെടുത്താനാണ് ഞാൻ ഈ വീഡിയോയുമായി നിങ്ങൾക്ക് മുന്നിലെത്തുന്നത്,” ശ്രീശാന്ത് വ്യക്തമാക്കി.
പോസ്റ്റിന് താഴെ ആരാധകരുടെ പിന്തുണയും താരം അഭ്യർത്ഥിച്ചു. “ക്രിക്കറ്റ് കളിക്കാനുള്ള പദവി ഉൾപ്പെടെ ജീവിതം എനിക്ക് നൽകിയ മികച്ച അവസരങ്ങൾക്ക് ഞാൻ ശരിക്കും നന്ദിയുള്ളവനാണ്. നിങ്ങളോടെല്ലാം എന്റെ ആത്മാർത്ഥമായ സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മറ്റൊന്നിനെക്കുറിച്ചും വിഷമിക്കാതെ ഞാൻ എന്റെ ഏറ്റവും മികച്ചത് നൽകുന്നത് തുടരും.
നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എനിക്ക് ലോകത്തെ മൂല്യമുള്ളതാക്കുന്നത്. നിങ്ങളുടെ തുടർച്ചയായ പ്രോത്സാഹനത്തിനായി ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു. ദൈവത്തിന്റെ കൃപയാൽ രണ്ട് ലോകകപ്പുകൾ നേടാനുള്ള ഭാഗ്യം ലഭിച്ച, കേരളത്തിൽ നിന്നുള്ള ഒരു സാധാരണ വ്യക്തിയാണ് ഞാൻ. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ന്യായമായ ഫലം ലഭിക്കുമെന്ന് ഉറപ്പാണ്,” ശ്രീശാന്ത് പോസ്റ്റിൽ കുറിച്ചു.
Gautam Gambhir 👀 pic.twitter.com/iw1BlejiI0
— CricTracker (@Cricketracker) December 7, 2023
അതേസമയം, ഇതെല്ലാം ശ്രീശാന്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം മാത്രമാണെന്ന് ഗൌതം ഗംഭീർ വിമർശിച്ചു. ശ്രദ്ധ പിടിച്ചുപറ്റുന്നതിൽ മാത്രമാണ് ലോകത്തിന്റെ ശ്രദ്ധയെങ്കിൽ ചിരിയാണ് വരുന്നതെന്നായിരുന്നു ഗംഭീറിന്റെ പരിഹാസം. എക്സിലാണ് ഗംഭീർ ശ്രീശാന്തിനെ പരാമർശിക്കാതെ വിമർശനം നടത്തിയത്.
Read More Sports Stories Here
- സഞ്ജുവിന്റെ സെഞ്ചുറി പാഴായിട്ടില്ല; കേരളത്തിന് ഇനിയും വിജയ് ഹസാരെ ട്രോഫി നേടാം
- കോഹ്ലിക്കൊപ്പം നീല ജഴ്സിയിൽ തിളങ്ങി അനുഷ്ക; വൈറൽ ചിത്രങ്ങൾ കാണാം
- സൂര്യയല്ല, ടി20യിൽ അമ്പരപ്പിക്കുന്ന കുതിപ്പുമായി ഈ ഇന്ത്യൻ വെടിക്കെട്ട് ബാറ്റർ
- സഞ്ജു സാംസണെ തഴയുന്നതെന്തിനാണ്; സെലക്ടർമാരെ പൊരിച്ച് ശശി തരൂർ
- “ഗംഭീർ പറയാൻ പാടില്ലാത്തത് പറഞ്ഞു”; മുൻ സഹതാരത്തിനെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്