അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു വിവാദ പുറത്താകലിന് കൂടിയാണ് ബുധനാഴ്ച സാക്ഷ്യം വഹിച്ചത്. ബംഗ്ലാദേശ്-ന്യൂസിലൻഡ് ടെസ്റ്റ് മാച്ചിനിടെയാണ് സംഭവം. ബംഗ്ലാദേശ് മധ്യനിര ബാറ്ററും വിക്കറ്റ് കീപ്പറുമായ മുഷ്ഫിഖർ റഹീം ബാറ്റിങ്ങിനിടെ ഫീൽഡർമാരെ തടസ്സപ്പെടുത്തിയതിനും ബാറ്റിൽ തട്ടി പുറത്തേക്ക് പോയ പന്ത് കൈ കൊണ്ട് തട്ടിമാറ്റിയതിനുമാണ് നടപടി. 41ാമത്തെ ഓവറിലെ നാലാം പന്തിലാണ് വിവാദ പുറത്താകൽ ഉണ്ടായത്.
കൈൽ ജാമിസൺ എറിഞ്ഞ പന്ത് ഡിഫൻസീവ് ശൈലിയിൽ തട്ടിയിടുക മാത്രമാണ് മുഷ്ഫിഖർ ചെയ്തത്. എന്നാൽ, ഇതിന് പിന്നാലെ കൈ കൊണ്ട് പിടിക്കാൻ കൂടി താരം ശ്രമിച്ചതിനെതിരെ കീവീസ് താരങ്ങൾ ഒന്നടങ്കം അപ്പീൽ ചെയ്തു. സംശയം തോന്നിയ ഗ്രൌണ്ട് അമ്പയർമാർ ഇക്കാര്യം തേർഡ് അമ്പയർക്ക് വിട്ടു.
Mushfiqur Rahim becomes the first Bangladesh batter to be dismissed for handling the ball. pic.twitter.com/KZ50ngnufy
— Johns. (@CricCrazyJohns) December 6, 2023
ടിവി റീപ്ലേകളിൽ മുഷ്ഫിഖർ തെറ്റ് ചെയ്തതായി കണ്ടെത്തുകയാണ്. ബാറ്റിൽ തട്ടി പോകുന്ന പന്തിൽ ഉടനെ തന്നെ കൈ കൊണ്ട് തൊടാൻ ഒരു ബാറ്റർക്ക് അവകാശമില്ല. ഇതിന്റെ നഗ്നമായ ലംഘനമാണ് ബംഗ്ലാദേശി താരം ചെയ്തത്. പുറത്താകൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഈ രീതിയിൽ പുറത്താകുന്ന ആദ്യ ബംഗ്ലാദേശി താരമെന്ന റെക്കോർഡും ഇനി മുഷ്ഫിഖറിന്റെ പേരിലായിരിക്കും. 82 പന്തിൽ നിന്ന് 35 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്യവെയാണ് താരം പുറത്തായത്. ഇതോടെ ബംഗ്ലാദേശ് 104/5 എന്ന നിലയിലേക്ക് വീണു.
Mushfiqur Rahim out for obstructing the field.
– He is the first Bangladesh batter to dismiss by this way in cricket history.pic.twitter.com/MfZONDzswk
— Johns. (@CricCrazyJohns) December 6, 2023
Read More Sports Stories Here
- സഞ്ജുവിന്റെ സെഞ്ചുറി പാഴായിട്ടില്ല; കേരളത്തിന് ഇനിയും വിജയ് ഹസാരെ ട്രോഫി നേടാം
- കോഹ്ലിക്കൊപ്പം നീല ജഴ്സിയിൽ തിളങ്ങി അനുഷ്ക; വൈറൽ ചിത്രങ്ങൾ കാണാം
- സൂര്യയല്ല, ടി20യിൽ അമ്പരപ്പിക്കുന്ന കുതിപ്പുമായി ഈ ഇന്ത്യൻ വെടിക്കെട്ട് ബാറ്റർ
- സഞ്ജു സാംസണെ തഴയുന്നതെന്തിനാണ്; സെലക്ടർമാരെ പൊരിച്ച് ശശി തരൂർ
- ക്രിക്കറ്റിൽ നിന്നുള്ള ഇടവേളയുടെ ദൈർഘ്യം കൂട്ടാൻ കോഹ്ലി; കാരണമിതാണ്
- അവിടെ ‘ഷമി ജൂനിയറി’ന്റെ താലികെട്ട്; ഇവിടെ ഇന്ത്യ തോറ്റു; വേഗം തിരിച്ചുവരണേയെന്ന് ആരാധകർ
- സൈനിയുടെ കരംപിടിച്ച് സ്വാതി; ഇന്ത്യൻ ക്രിക്കറ്റർക്ക് പ്രണയസാഫല്യം, ചിത്രങ്ങൾ