ഐപിഎല്ലിൽ ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ വിൽക്കുന്നതിൽ പ്രധാനമായും രണ്ട് തരം രീതികളുണ്ട്. ഒന്നോ അതിലധികമോ താരങ്ങളെ മറ്റൊരു ടീമിൽ നിന്ന് വാങ്ങുന്ന ‘വൺവേ ട്രേഡാണ്’ ആദ്യത്തേത്. രണ്ടാമത്തേത് താരങ്ങളെ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്ന ‘ടു വേ ട്രേഡ്.’ ഈ രണ്ട് രീതികളിലും താരങ്ങളുടെ സമ്മതം ആവശ്യമാണെന്നതാണ് പ്രധാന കാര്യം. ഗുജറാത്ത് ടൈറ്റൻസ് ഓൾറൌണ്ടർ ഹാർദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തുന്നത് ഇതിൽ ആദ്യത്തെ രീതിയിലാണ്.
ഇതേ രീതിയിൽ തന്നെയാണ് ലഖ്നൌ സൂപ്പർ ജയന്റ്സിൽ നിന്ന് റൊമാരിയോ ഷെപ്പേർഡ് മുംബൈയിലേക്ക് വന്നത്. മുംബൈ ഇന്ത്യൻസിൽ നിന്ന് കാമറൂൺ ഗ്രീനിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയതും വൺ വേ ട്രേഡിലൂടെ തന്നെയായിരുന്നു. രണ്ടാമത്തെ രീതിയായ ടു വേ ട്രേഡിന് ഉദാഹരണമാണ് രാജസ്ഥാൻ റോയൽസും ലഖ്നൌ സൂപ്പർ ജയന്റ്സും തമ്മിൽ നടന്നത്. മലയാളികളുടെ അഭിമാന താരമായ ദേവ്ദത്ത് പടിക്കലിനെ ലഖ്നൌവിന് നൽകി അവരുടെ പ്രധാന ഇന്ത്യൻ പേസറായ അവേശ് ഖാനെ സഞ്ജുവിന്റെ ടീം സ്വന്തമാക്കുകയായിരുന്നു.
🚨 NEWS 🚨:
Avesh Khan traded to Rajasthan Royals, Devdutt Padikkal traded to Lucknow Super Giants. #IPL
More Details 🔽https://t.co/SN9w3zvmkJ
— IndianPremierLeague (@IPL) November 22, 2023
വൺവേ ട്രേഡ് നടക്കുന്നതെങ്ങനെ?
ഒരു കളിക്കാരന് മറ്റൊരു ഐപിഎൽ ടീമിൽ നിന്ന് ഓഫർ ലഭിക്കുന്നുണ്ടെങ്കിൽ, അയാൾക്ക് ട്രേഡ് ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് നിലവിലുള്ള ടീമിനെ അറിയിക്കാം. ക്രിക്കറ്റ് താരത്തിൽ നിന്ന് സമ്മതം വാങ്ങിയ ശേഷം അവരുടെ കളിക്കാരനെ വിൽക്കാനുള്ള തീരുമാനം ഒരു ഫ്രാഞ്ചൈസിക്ക് തീരുമാനിക്കാം. രണ്ട് സാഹചര്യങ്ങളിലും, കളിക്കാരനും പുതിയ ഐപിഎൽ ടീമും തമ്മിലാണ് ട്രാൻസ്ഫർ ഫീ ചർച്ച ചെയ്യുക. ഉദാഹരണത്തിന്, ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബൈ ഇന്ത്യൻസിലേക്ക് മാറിയപ്പോൾ, കളിക്കാരനും ഗുജറാത്ത് ടൈറ്റൻസും ചേർന്ന് ട്രാൻസ്ഫർ ഫീസ് തീരുമാനിക്കുകയായിരുന്നു.
ഒരു കളിക്കാരൻ ട്രാൻസ്ഫർ ഫീസിൽ നിന്ന് സമ്പാദിക്കുന്നുണ്ടോ?
അതെ. ട്രാൻസ്ഫർ ഫീസിൽ നിന്ന് ഒരു കളിക്കാരന് ഒരു നിശ്ചിത ശതമാനം നേടാനാകും. ട്രാൻസ്ഫർ ഫീസിന് ബിസിസിഐക്ക് പരിധിയില്ല. ട്രാൻസ്ഫർ ഫീസിന്റെ ഒരു ശതമാനം ചോദിക്കാൻ കളിക്കാർക്ക് അവകാശമുണ്ട്. ഉദാഹരണത്തിന്, ഒരു കളിക്കാരന്റെ ട്രാൻസ്ഫർ ഫീസ് 30 കോടി രൂപയാണെങ്കിൽ, താരത്തിന് താൻ മാറുന്ന ടീമിൽ നിന്ന് 20 ശതമാനമോ ആറ് കോടിയോ ആവശ്യപ്പെടാം. ഇത് ഒറ്റത്തവണ പേയ്‌മെന്റായിരിക്കും. ട്രാൻസ്ഫർ കരാർ ഒപ്പിട്ടാൽ അത് ബിസിസിഐക്ക് അയക്കും. കളിക്കാരന്റെ പുതിയ ടീം, റിലീസ് ചെയ്യുന്ന ടീമിന് ട്രാൻസ്ഫർ ഫീസ് നൽകുന്നു. ഇതുവരെ ഹാർദ്ദിക്കിന്റെ ട്രാൻസ്ഫർ തുക വെളിപ്പെടുത്തിയിട്ടില്ല.
ടീമുകൾക്ക് കളിക്കാരെ വിട്ടയക്കാനും കളിക്കാരെ നിലനിർത്താനും കഴിയുമോ?
അതെ, ടീമുകൾക്ക് കളിക്കാരെ നിലനിർത്താനും വിട്ടയക്കാൻ കഴിയും. വിട്ടയച്ച താരങ്ങൾ ലേലത്തിന്റേയും ഭാഗമാകും. ഉദാഹരണത്തിന്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓൾ റൗണ്ടർമാരായ ആന്ദ്രെ റസ്സലിനെയും സുനിൽ നരെയ്‌നെയും നിലനിർത്തിയിട്ടുണ്ട്. അതേസമയം, ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ, ഇന്ത്യൻ ഓൾറൗണ്ടർ ഷർദുൽ താക്കൂർ, ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ടിം സൗത്തി തുടങ്ങിയ കളിക്കാരെ കെകെആർ വിട്ടയച്ചു. ഐപിഎൽ 2024ൽ നിന്ന് പുറത്തായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിംഗ് താരം ജോ റൂട്ടിനെ രാജസ്ഥാൻ റോയൽസും റിലീസ് ചെയ്തു.
മറ്റൊരു ടീമിലേക്ക് മാറുന്ന കളിക്കാരന് ആരാണ് പണം നൽകുന്നത്?
ഉദാഹരണത്തിന്, ഹാർദിക്കിന്റെ കാര്യത്തിൽ, മുംബൈ ഇന്ത്യൻസിന് അദ്ദേഹത്തിന്റെ 15 കോടി വാർഷിക ഫീസായി നൽകേണ്ടിവരും. മെഗാ ലേലത്തിന് മുമ്പ് ഗുജറാത്ത് ടൈറ്റൻസ് അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് നൽകിയ അതേ തുക.
Here’s the IPL 2024 Squad Summary ahead of the #IPL Player Auction 👇👇 pic.twitter.com/FD8OO85g5M
— IndianPremierLeague (@IPL) November 26, 2023
ഒരു ടീമിന് കച്ചവടം ചെയ്യപ്പെട്ട ഒരു കളിക്കാരനെ വാങ്ങാനുള്ള പണം എവിടെ നിന്ന് ലഭിക്കും?
കഴിഞ്ഞ വർഷത്തെ മെഗാ ലേലത്തിൽ ഓരോ ടീമിനും 95 കോടി രൂപയായിരുന്നു നീക്കിയിരുപ്പ്. ഈ വർഷം മിനി ലേലമാണ്. മൊത്തത്തിലുള്ള ബജറ്റിൽ 5 കോടിയുടെ വർദ്ധനവ്. കഴിഞ്ഞ വർഷം 94.5 കോടി രൂപയാണ് മുംബൈ ഇന്ത്യൻസ് ചെലവഴിച്ചത്. വരാനിരിക്കുന്ന ലേലത്തിൽ അവരുടെ കിറ്റിൽ 5.50 കോടി രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ മുംബൈ ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചർ, ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ എന്നിവരെ വിട്ടയച്ചതിനാൽ, ഹാർദിക്കിനെ ടീമിലെത്തിക്കാനും ലേലത്തിൽ ടീമിനെ ശക്തിപ്പെടുത്താനും അവരുടെ കൈയിൽ പണമുണ്ടാകും.