ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകിരീടം ചൂടുന്നത് കാണാനായി അഹമ്മദാബാദിലെ സ്റ്റേഡിയത്തിലെത്തിയത് വൻ താരനിര. ബോളിവുഡിലെ കിങ് ഖാൻ ഷാരൂഖ് ഖാൻ കുറേനാളുകൾക്ക് ശേഷമാണ് ഇന്ത്യയുടെ മത്സരം കാണാനെത്തിയത്. ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ഒപ്പമിരുന്നാണ് അദ്ദേഹം കളി കണ്ടത്.
കറുത്ത കൂളിങ്ങ് ഗ്ലാസും നീല ജാക്കറ്റുമണിഞ്ഞാണ് താര രാജാവെത്തിയത്. ഷമി ഇന്ത്യയുടെ ആദ്യ വിക്കറ്റെടുത്തപ്പോൾ, ഷാരൂഖ് നിറഞ്ഞ ചിരിയോടെ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നതും ആർപ്പുവിളിക്കുന്നതും ആഹ്ളാദം പങ്കിടുന്നതും കാണാമായിരുന്നു. സമീപം രൺവീർ സിങ്ങിനേയും കാണാമായിരുന്നു.
Even King Khan can’t keep calm in the final action. #INDvAUS pic.twitter.com/rui8yY3uV1
— CricTracker (@Cricketracker) November 19, 2023
ഇന്ത്യൻ ജഴ്സിയണിഞ്ഞാണ് താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും വിവിഐപി പവലിയനിൽ കളി കാണാനെത്തിയത്. അടുത്തടുത്ത സീറ്റുകളിൽ ഇരുന്നായിരുന്നു ഇവർ കളി കണ്ടത്. അതേസമയം, ഇന്ത്യയുടെ ബാറ്റിങ്ങ് പ്രകടനത്തിൽ താരങ്ങളെല്ലാം നിരാശരായാണ് കാണപ്പെട്ടത്. ദക്ഷിണേന്ത്യയിൽ നിന്നും തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ് അഹമ്മദാബാദിൽ എത്തിയിരുന്നു.
We see you @iamsrk 😁😍pic.twitter.com/YoDbSdVo0w
— CricTracker (@Cricketracker) November 19, 2023
വിരാട് കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും വിവിഐപി ഗ്യാലറിയിലെ ശ്രദ്ധാകേന്ദ്രങ്ങളിൽ ഒരാളായിരുന്നു. കെ എൽ രാഹുലിന്റെ ഭാര്യയ്ക്കൊപ്പമാണ് അനുഷ്ക കളി കണ്ടത്. കോഹ്ലിയുടെ അർധസെഞ്ചുറി പൂർത്തിയായപ്പോൾ അനുഷ്ക എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി. എന്നാൽ, ഇതിന് പിന്നാലെ കോഹ്ലിയുടെ പുറത്താകൽ മുഖം പൊത്തി അമ്പരപ്പോടെയാണ് അനുഷ്ക നോക്കി നിന്നത്. കോഹ്ലിക്ക് പോലും ഈ പുറത്താകൽ വിശ്വസിക്കാൻ സമയമെടുത്തു.
സച്ചിൻ ടെണ്ടുൽക്കറും സ്റ്റേഡിയത്തിൽ കളി കാണാനെത്തിയിരുന്നു. യോഗ ആചാര്യനായ ജഗ്ഗി വാസുദേവിമൊപ്പം ഇരുന്നാണ് സച്ചിൻ കളി ആസ്വദിച്ചത്. ബിസിസിഐയുടെ ക്ഷണിക്കപ്പെട്ട അതിഥികളുടെ സീറ്റിലിരുന്നാണ് ഇരുവരും കളി കണ്ടത്. നേരത്തെ മത്സരത്തിന് മുമ്പ് കോഹ്ലി സച്ചിൽ 2011ലെ ലോകകപ്പ് മത്സര ദിവസത്തെ ജഴ്സി കൈമാറിയിരുന്നു.
KL Rahul stands tall for India once again under pressure for India.
📸: Disny+Hotstar
#INDvAUS pic.twitter.com/7T3t6e4SUV— CricTracker (@Cricketracker) November 19, 2023