ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ന് ഇന്ത്യൻ ക്രിക്കറ്റിന്‍റെ ആഗോള ആധിപത്യ നിമിഷത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീം പുറത്താക്കിയാൽ, ആതിഥേയർക്ക് കൂടിയായ ഇന്ത്യയ്ക്ക് അത് മികച്ച ഫിനിഷായിരിക്കും. ഇന്ത്യൻ ക്രിക്കറ്റിന് ഭരണപരവും സാമ്പത്തികവുമായ കരുത്തുണ്ട്, എന്നാൽ ഐസിസി ട്രോഫികൾ ഒരു ദശാബ്ദത്തിലേറെയായി കൈവിട്ടു പോകുന്നു. അഹമ്മദാബാദില്‍ അത് കൈവരുമോ?
വ്യൂവിംഗ് ഗാലറിയിൽ ആ ഒരു വിജയനിമിഷം കാണാന്‍ ഇരിക്കുന്നവരില്‍ പ്രധാനപ്പെട്ട പലരുമുണ്ട്. ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസിനൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുക. ഇന്ത്യൻ എയർഫോഴ്‌സിന്‍റെ സൂര്യ കിരൺ എയ്‌റോബാറ്റിക്‌സ് ടീമിന്‍റെ ജെറ്റുകൾ ടോസ് കഴിഞ്ഞയുടനെ മൈതാനത്തിന് മുകളിലൂടെ പറക്കും. കളിയിലെ മിക്കവാറും എല്ലാ ഇടവേളകളും വിനോദത്താൽ നിറയും.
ഗായകരും നർത്തകരും ഇന്നിംഗ്സ് ബ്രേക്കിൽ അവരുടെ ഷോകള്‍ അവതരിപ്പിക്കും, കൂടാതെ സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയിൽ ലേസർ ഷോയുമുണ്ട്.
ഇമ്രാൻ ഖാൻ ഒഴികെ, കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ ടീമുകളുടെ ക്യാപ്റ്റൻമാരുടെ പരേഡ് നടക്കും. എയർ ഷോയ്ക്ക് ശേഷം അവരെ ആദരിക്കും. അടുത്ത ഏകദിന ലോകകപ്പിൽ, ചാമ്പ്യന്മാരുടെ സമാനമായ പരേഡിന്‍റെ ഭാഗമാകുന്നത് രോഹിത് ശർമ്മയാണോ പാറ്റ് കമ്മിൻസാണോ എന്ന് കണ്ടറിയണം.
ഇരുവരുടെയും ഫോമും അവർ ഇതുവരെ കളിച്ച ക്രിക്കറ്റിന്‍റെ ബ്രാൻഡും കണക്കിലെടുക്കുമ്പോൾ, ഓസ്‌ട്രേലിയയല്ല എതിരാളിയെങ്കിൽ, ഇന്ത്യയ്ക്ക് ഫൈനല്‍ വിജയം സുനിശ്ചിതമായിരുന്നു. ഇന്ന് കളി കാണാന്‍ വരുന്ന ഒരു ലക്ഷത്തിലധികം വരുന്ന കാണികള്‍ക്ക് അറിയാം, ഏതു ആഘോഷത്തിമിര്‍പ്പിനെയും നിശബ്ദരാക്കാനുള്ള കഴിവ് ഓസ്ട്രേലിയയ്ക്കുണ്ട് എന്ന്.
കുഴിയില്‍ വീണ ഓസീസിനെ കളിക്കാര്‍ മുന്നിട്ടിറങ്ങി രക്ഷപ്പെടുത്തിയ ചരിത്രം ലോകകപ്പുകളിൽ കാണാം. സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഒരു മണിക്കൂർ മുഴുവൻ മഞ്ഞയായിരുന്നു. ഒരു ഓസ്‌ട്രേലിയൻ റിവൈൻഡ് ഷോ കാണുന്നത് പോലെയായിരുന്നു അത്.
ദക്ഷിണാഫ്രിക്കയ്ക്ക് ക്ലോസ്‌ട്രോഫോബിയ ഉണ്ടാക്കാനുള്ള ശ്രമത്തില്‍ പേസർമാർ ആക്രമണം നടത്തി, ഫീൽഡർമാർ ഡൈവിംഗ്, ഫിസ്റ്റ് പമ്പിംഗ്, ബാക്ക് സ്ലാപ്പ് എന്നിവ നടത്തി.
മികച്ച കളിക്കാരുണ്ട് അവര്‍ക്ക് – തന്റെ അവസാന ലോകകപ്പ് മത്സരം കളിക്കുന്ന ഡേവിഡ് വാർണർ, പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും ബാറ്റിലോ പന്തിലോ പ്രകടനം നടത്തുന്ന ക്യാപ്റ്റൻ കമ്മിൻസ്, ഇതുവരെ കാര്യമായൊന്നും ചെയ്തിട്ടില്ലാത്ത സ്റ്റീവ് സ്മിത്ത്. ഓപ്പണർ ട്രാവിസ് ഹെഡ്, അദ്ദേഹം ഇന്ത്യൻ സീമർമാരെ വീഴ്ത്താൻ ശ്രമിക്കും.
Read in English: Cricket World Cup: Not just the Cup, India can win a lot more by beating Australia today