Throwback: ചിത്രത്തിലുള്ള ഈ ബാലനെ ചൊല്ലി ഇന്ന് അഭിമാനത്തോടെ മാത്രമേ ഓരോ ഇന്ത്യക്കാരനും ഓർക്കാനാവൂ. ന്യൂഡൽഹിയിൽ ജനിച്ചുവളർന്ന ഈ പയ്യൻ ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അഭിമാന താരമാണ്. ആര്‍ക്കും ഭേദിക്കാനാകില്ലെന്ന് കരുതിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോർഡും ഒടുവിൽ ഈ പയ്യൻ തകർത്തിരിക്കുകയാണ്. അതെ, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ കവർന്ന വിരാട് കോഹ്ലിയുടെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
ഏകദിന ലോകകപ്പിൽ ഒരുപറ്റം റെക്കോർഡുകൾ തകർത്താണ് വിരാടിന്റെ മുന്നേറം. 50 ഏകദിന സെഞ്ചുറികൾ നേടി ലോകത്തിലെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടുന്ന ക്രിക്കറ്റർ എന്ന അമൂല്യ നേട്ടമാണ് ഏറ്റവും ഒടുവിൽ വിരാട് കൈവരിച്ചത്. അതോടൊപ്പം ഈ ലോകകപ്പിലെ ഉയർന്ന റൺവേട്ടക്കാരനായി മാറിയ കോഹ്ലി (711), ഏകദിന ലോകകപ്പിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറായ 673 എന്ന സച്ചിന്റെ നേട്ടവും മറികടന്നു. 2003 ലോകകപ്പിലാണ് സച്ചിൻ 673 റൺസ് നേടിയത്. ഒരു ഏകദിന ലോകകപ്പ് ടൂർണമെന്റിൽ 8 തവണ അമ്പതിലേറെ റൺസ് നേടുന്ന ആദ്യ ക്രിക്കറ്റർ എന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി.
1988 നവംബർ 5ന് ന്യൂഡൽഹിയിലാണ് വിരാട് ജനിച്ചത്. ക്രിമിനല്‍ അഭിഭാഷകനായിരുന്നു വിരാടിന്റെ പിതാവ് പ്രേംനാഥ് കോഹ്ലി. ഭാര്യ സരോജ് കോഹ്ലി. 2006ൽ പ്രേംനാഥ് കോഹ്ലി മരിച്ചതിൽ പിന്നെ അമ്മ സരോജാണ് വിരാടിനെയും സഹോദരങ്ങളെയും വളർത്തി വലുതാക്കിയത്.
Read More Sports Stories Here
- കോഹ്ലിയെ വാരിപ്പുണർന്ന് സച്ചിൻ; ഒപ്പം ഹൃദയം തൊടുന്നൊരു കുറിപ്പും
- ജീവിതത്തിലെ നായികയും ക്രിക്കറ്റിലെ നായകനും സാക്ഷി; തന്‍റെ ജീവിതത്തിന്‍റെ ‘perfect picture’ഇതായിരിക്കും എന്ന് കോഹ്ലി
- വെറുതേ നടക്കണം, ജ്വാല ഹേരി മാര്‍ക്കറ്റില്‍ കറങ്ങണം; കൊച്ചു കൊച്ചു സന്തോഷങ്ങളെക്കുറിച്ച് കോഹ്ലി
- അവിടെ തീപാറും കളി; ഇവിടെ ഫ്ളൈയിംഗ് കിസ്സ്