Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

തിരുപ്പതി ക്ഷേത്ര ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ, വീഡിയോ

by NEWS DESK
November 3, 2023
in SPORTS
0
തിരുപ്പതി-ക്ഷേത്ര-ദർശനം-നടത്തി-ഇന്ത്യൻ-ക്രിക്കറ്റ്-താരങ്ങൾ,-വീഡിയോ
0
SHARES
44
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുപ്പതി: കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ നിന്നും വിട്ടുനിൽക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് തിരുപ്പതി ശ്രീ ബാലാജി ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ഉത്തരാഖണ്ഡുകാരനായ പന്ത് ഇന്ത്യൻ ടീമിലെ സഹതാരവും ഓൾറൌണ്ടറുമായ അക്സർ പട്ടേലിനൊപ്പമാണ് ഇന്ന് രാവിലെ ആന്ധ്രാപ്രദേശിലെ പ്രശസ്തമായ ക്ഷേത്രത്തിലെത്തിയത്.

കസവ് കരയുള്ള വെള്ള മുണ്ടും ഷർട്ടുമണിഞ്ഞാണ് ഇരുവരും തിരുപ്പതി ക്ഷേത്രത്തിലെത്തിയത്. ഇരുവരുടേയും ക്ഷേത്ര സന്ദർശനത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ക്ഷേത്ര ദർശനം നടത്തുന്നതിനിടെ യുവതാരങ്ങളെ ഒരുനോക്ക് കാണാൻ ധാരാളം തീർത്ഥാടകർ തടിച്ചുകൂടി. നിരവധി പേർ താരങ്ങൾക്കൊപ്പം സെൽഫിയെടുക്കാനും മത്സരിച്ചു.

Rishabh Pant and Axar Patel visited at the Lord Balaji Temple, Tirupati. pic.twitter.com/drga7z60Rk

— CricketMAN2 (@ImTanujSingh) November 3, 2023

പരിക്കുകളെ തുടർന്നാണ് ഇരുവർക്കും ഏകദിന ലോകകപ്പിൽ കളിക്കാൻ സാധിക്കാതിരുന്നത്. അക്സർ പട്ടേൽ ആദ്യം ലോകകപ്പിൽ ടീമിൽ ഇടംനേടിയിരുന്നു. എന്നാൽ ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരായ സൂപ്പർ ഫോർ മത്സരത്തിനിടെയാണ് അക്സറിന് പരിക്കേറ്റത്. ഇതോടെ താരത്തിന് പകരം രവിചന്ദ്രൻ അശ്വിൻ ലോകകപ്പ് ടീമിലിടം നേടി. ഗുജറാത്തിലെ ആനന്ദ് സ്വദേശിയാണ് 29കാരൻ അക്സർ പട്ടേൽ.

2022 ഡിസംബർ 30ന് റിഷഭ് പന്ത് സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. പന്ത് ഓടിച്ചിരുന്ന കാർ റോഡിന്റെ മറുവശത്ത് വന്നാണ് പതിച്ചത്. ഈ കാറിന് പിന്നീട് തീപിടിച്ചെങ്കിലും, അതിന് മുമ്പേ താരത്തെ ഈ വഴി വന്ന മറ്റു യാത്രക്കാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇടംകൈയ്യൻ ബാറ്റർക്ക് ഒന്നിലധികം പരിക്കുകൾ സംഭവിച്ചു. വലത് കാൽമുട്ടിനാണ് ഗുരുതരമായി പരിക്കേറ്റത്. ലിഗമെന്റ് പുനർനിർമ്മാണ ശസ്ത്രക്രിയയും ആവശ്യമായി വന്നു. അപകടം നടന്ന് 10 മാസത്തിനിപ്പുറം ക്രിക്കറ്റ് പരിശീലനമടക്കം പുനരാരംഭിക്കാൻ പന്തിന് സാധിച്ചിട്ടുണ്ട്.

AXAR PATEL and Rishabh Pant

ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയിലെ ഗംഗോലിഹാത്ത് സ്വദേശിയാണ് പന്ത്. എന്നാൽ അദ്ദേഹം  കുടുംബസമേതം റൂർക്കിയിലാണ് ഇപ്പോൾ താമസിക്കുന്നത്. കഴിഞ്ഞ മാസം, ഒക്‌ടോബർ മൂന്നിന് പന്ത് ബദരീനാഥ് ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. ഹെലികോപ്റ്ററിൽ ഹിമാലയൻ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ക്രിക്കറ്റ് പ്രേമികളും തീർത്ഥാടകരും ചേർന്നാണ് സ്വീകരിച്ചത്.

Check out More Sports Stories Here 

  • ലങ്കാദഹനം നടത്തി ഷമിയും സിറാജും; ഇന്ത്യ ലോകകപ്പ് സെമിയിൽ
  • റെക്കോഡുകൾ എറിഞ്ഞിട്ട് സ്റ്റാർ പേസർ; ഷമി ഹീറോ ഡാ
  • സിക്സറടിയിൽ ഇന്ത്യയെ തോൽപ്പിക്കാനാരുമില്ല; ഓസീസ് താരത്തിന്റെ റെക്കോഡ് പഴങ്കഥ
  • കൈയെത്തും ദൂരത്ത് 49ാം സെഞ്ചുറി നഷ്ടം; വിശ്വസിക്കാനാകാതെ കോഹ്ലി ഫാൻസ്

 

Previous Post

ജൈവസുരക്ഷാ നിയമം കടുപ്പിച്ച് ഓസ്ട്രേലിയ; യാത്രക്കാര്‍ ലഗേജില്‍ സസ്യ-മൃഗ ഉല്‍പ്പന്നങ്ങള്‍ കടത്തിയാല്‍ വിസ റദ്ദാക്കും

Next Post

യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
60
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
യൂട്യൂബിലെ-ഫോർവേഡ്,-ബാക്ക്-വേഡ്-ബട്ടൺ-ഇനി-വാട്സ്ആപ്പിലും

യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.