കണ്ണൂർ
സിപിഐ എമ്മിന്റെ പ്രഥമ സംസ്ഥാന സെക്രട്ടറിയും ഉജ്വല സംഘാടകനുമായിരുന്ന സി എച്ച് കണാരന് നാടിന്റെ സ്മരണാഞ്ജലി. 51-–-ാം ചരമ വാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു. തലശേരിയിൽ ബഹുജനപ്രകടനവും വളന്റിയർമാർച്ചും പൊതുസമ്മേളനവും നടന്നു.
പൊതുസമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്തു. കാരായി രാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, വി ശിവദാസൻ എംപി തുടങ്ങിയവർ സംസാരിച്ചു. കതിരൂർ സി എച്ച് നഗറിലെ പ്രതിമയിലും കോടിയേരി പുന്നോലിലെ സ്മൃതിമണ്ഡപത്തിലും എം വി ജയരാജന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണയോഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്തു.
എ കെ ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പതാക ഉയർത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, എ കെ ബാലൻ, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ഓ-ഫീസിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്-മണി പതാക ഉയർത്തി. ദേശാഭിമാനി കൊച്ചി യൂണിറ്റിൽ അസോസിയേറ്റ് എഡിറ്റർ സി ശ്രീകുമാറും പതാക ഉയർത്തി.