തിരുവനന്തപുരം > കോളേജ് അധ്യാപകരുടെ രചനകൾ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇറക്കിയ സർക്കുലറിനെക്കുറിച്ച് അധ്യാപകരുടെ ഭാഗത്തുനിന്നും ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശമെന്ന് മന്ത്രി വ്യക്തമാക്കി.