തിരുവനന്തപുരം > തിരുവനന്തപുരം മൃഗശാലയിൽ തിങ്കളാഴ്ച പിറന്ന രണ്ടു സിംഹക്കുട്ടികളിൽ ഒന്ന് ചത്തു. നൈല, ലിയോ എന്നീ സിംഹങ്ങളുടെ രണ്ടാമത് പിറന്ന സിംഹകുഞ്ഞാണ് ബുധൻ പകൽ 3.30യോടെ ചത്തത്. ആദ്യത്തെ കുഞ്ഞിനെ തിങ്കൾ വൈകിട്ട് 5.30നും രണ്ടാമത്തെ കുഞ്ഞിനെ വൈകിട്ട് 7.30നുമാണ് നൈല പ്രസവിച്ചത്. പ്രസവത്തിൽ രണ്ടുമണിക്കൂർ ഇടവേളയുണ്ടായതിനാൽ രണ്ടാമത്തെ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് മൃഗശാല അധികൃതർ പറഞ്ഞു.
നൈലയുടെ ആദ്യ പ്രസവമായതിനാൽ കുട്ടികൾ മൃഗശാല ആശുപത്രിയിൽ പ്രത്യേക പരിചരണത്തിലായിരുന്നു. അമ്മയുടെ ശ്രദ്ധകിട്ടാത്തതും കുഞ്ഞിന്റെ സ്ഥിതി വഷളാക്കി. 14 മണിക്കൂറോളം നിരീക്ഷിച്ചിട്ടും അമ്മ കുട്ടികളുമായി ഇണങ്ങിയിരുന്നില്ല. ആദ്യമായുണ്ടാവുന്ന കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന രീതി പല സിംഹങ്ങൾക്കും ഉണ്ടെന്നും അത്തരത്തിലാവാം നൈലയെന്നും മ്യൂസിയം ആൻഡ് സൂ ഡയറക്ടർ എസ് അബു പറഞ്ഞു. മൃഗശാലയിലെ എൽഐ രഞ്ജിത് കുമാർ, അസിസ്റ്റന്റ് എൽഐ സുധി, ആനിമൽ കീപ്പർ അനിൽകുമാർ എന്നിവർക്കാണ് സിംഹകുഞ്ഞിന്റെ പരിചരണ ചുമതല.