കണ്ണൂർ > പാലിയേറ്റീവ് നഴ്സുമാരുടെ ശമ്പളം വർധിപ്പിച്ച സംസ്ഥാന സർക്കാരിനെ കേരള പാലിയേറ്റീവ് നഴ്സസ് ഫെഡറേഷൻ (സിഐടിയു) അഭിവാദ്യംചെയ്തു. പാലിയേറ്റീവ് സംസ്ഥാനമെന്ന നിലയിലേക്ക് കേരളത്തെ മാറ്റാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് പാലിയേറ്റീവ് നഴ്സുമാരാണ്.
പ്രയാസമേറിയ തൊഴിൽചെയ്യുന്നവരെന്നനിലയിലാണ് പാലിയേറ്റീവ് നഴ്സുമാരെ അംഗീകരിക്കാൻ നേരത്തേയും എൽഡിഎഫ് സർക്കാരാണ് തയ്യാറായത്. വേതനവർധന നൽകി മെച്ചപ്പെട്ട ജീവിതനിലവാരം ഒരുക്കിയതിലൂടെ സർക്കാർ തൊഴിലാളികളോടൊപ്പമാണെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കയാണെന്ന് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഒ സി ബിന്ദു പ്രസ്താവനയിൽ പറഞ്ഞു.